About BhashaIndia | Contribute | SiteMap | Register | Sign in to Windows Live ID
  Developers Patrons
Hindi Tamil Kannada Gujarati Marathi Telugu Bengali Malayalam Punjabi Konkani Oriya Sanskrit Nepali
Home > Developers > IndianLang > Mlingual > Office2007 Welcome Guest!

മൈക്രോസോഫ്റ്റ് ഓഫീസ് 2007 ഹിന്ദിയില്‍

മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്റെ ഏറ്റവും പുതിയ ഓഫീസ് സ്യൂട്ടായ മൈക്രോസോഫ്റ്റ് ഓഫീസ് 2007 ന്റെ സമ്പൂര്‍ണ്ണ ഹിന്ദി പതിപ്പ് പുറത്തിറങ്ങി. ഇന്ത്യയിലെ പ്രധാന ഔദ്യോഗിക ഭാഷകളില്‍ ഓഫീസ് 2007 ഇറങ്ങുന്നതിന് മുന്നോടിയായാണ് രാഷ്ട്രഭാഷാ പതിപ്പ് എത്തിയിരിക്കുന്നത്. ഇന്ത്യന്‍ സമൂഹത്തിന് ഗുണകരമാവുന്ന രീതിയിലുള്ള ഭാഷാ കമ്പ്യൂട്ടിംഗിന്റെ വികാസത്തിന് ഇത് വഴിതെളിക്കും.

മൈക്രോസോഫ്റ്റ് ഓഫീസ് പ്രൊഫഷണല്‍ 2007, മൈക്രോസോഫ്റ്റ് ഓഫീസ് സ്റ്റാന്‍ഡേര്‍ഡ് 2007 എന്നീ പതിപ്പുകളിലാണ് പുതിയ ഹിന്ദി പതിപ്പ് ഉള്‍‌പ്പെടുത്തിയിരിക്കുന്നതെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് കമ്പനി തുടങ്ങിവെച്ച ‘പ്രൊജക്റ്റ് ഭാഷാ’ പ്രോഗ്രാമിന്റെ ഭാഗമാണ് ഓഫീസ് 2007 ന്റെ ഹിന്ദി പതിപ്പ്. ഇന്ത്യന്‍ ഭാഷാ കമ്പ്യൂട്ടിംഗിനെ സഹായിക്കുകയാണ് ‘പ്രൊജക്റ്റ് ഭാഷ’യുടെ ലക്‌ഷ്യം.

വീട്ടിലും ഓഫീസിലും ചെയ്യേണ്ട കാര്യങ്ങള്‍ വളരെ ലളിതമായും ആസ്വാദ്യകരമായും ചെയ്യാന്‍ സഹായിക്കുന്ന രീതിയിലാണ് മൈക്രോസോഫ്റ്റ് ഓഫീസ് 2007 രൂപകല്‍‌പന ചെയ്തിരിക്കുന്നത്. ലളിതമായ ഉപയോക്തൃ പ്രതലം (യൂസര്‍ ഇന്റര്‍ഫേസ്), സാധാരണക്കാര്‍ക്ക് എളുപ്പത്തില്‍ മനസ്സിലാവുന്ന തരത്തിലുള്ള ഹിന്ദി കമാന്‍ഡുകളും വിവരണങ്ങളും, മെച്ചപ്പെടുത്തിയ ഗ്രാഫിക്സും ഫോര്‍മാറ്റിംഗും തുടങ്ങിയ സവിശേഷതകള്‍ ഹിന്ദി പതിപ്പിന്റെ പ്രത്യേകതകളാണ്.

ജീവനക്കാര്‍ക്ക് സമയം ലാഭിക്കാനും ഏല്‍പ്പിക്കപ്പെട്ട ചുമതലകള്‍ ഫലപ്രദമായി ചെയ്യാനും മൈക്രോസോഫ്റ്റ് ഓഫീസ് പ്രൊഫഷണല്‍ 2007 വഴിയൊരുക്കുമെന്ന് മൈക്രോസോഫ്റ്റ് പ്രത്യാശിക്കുന്നു. ഡോക്യുമെന്റുകള്‍, സ്പ്രെഡ്‌ഷീറ്റുകള്‍ എന്നിവ തയ്യാറാക്കാനും ഇ-മെയില്‍ തുടങ്ങിയ ആശയവിനിമയോപാധികള്‍ ഉപയോഗിക്കാനും വേണ്ടിയുള്ള സോഫ്റ്റ്‌വെയര്‍ സ്യൂട്ടാണ് മൈക്രോസോഫ്റ്റ് ഓഫീസ് സ്റ്റാന്‍ഡേര്‍ഡ് 2007.

“ഇന്ത്യയെ പോലെയുള്ള ബഹുഭാഷാ രാജ്യത്ത്, ഐടിയുടെ പ്രയോജനങ്ങള്‍ സമൂഹത്തിന്റെ താഴേക്കിടയിലേക്ക് എത്തിക്കണമെങ്കില്‍ പ്രാദേശിക ഭാഷാ സോഫ്റ്റ്‌വെയര്‍ യാഥാര്‍ത്ഥ്യമായേ മതിയാവൂ. അതിനാലാണ് മൈക്രോസോഫ്റ്റ് ഓഫീസ് 2007 നിലവില്‍ വന്നയുടന്‍ ഹിന്ദി പതിപ്പും കൊണ്ടുവന്നത്. മൈക്രോസോഫ്റ്റ് ഓഫീസിന്റെ ഹിന്ദി പതിപ്പ്, രാജ്യത്ത് ഹിന്ദി സംസാരിക്കുന്ന 3,372 മില്യണ്‍ ജനങ്ങള്‍ക്ക് ഗുണകരമാവും എന്നതില്‍ തര്‍ക്കമില്ല” - മൈക്രോസോഫ്റ്റ് ഓഫീസ് സിസ്റ്റം പ്രൊഡക്റ്റ് തലവന്‍, പങ്കജ് ഉകേ പറഞ്ഞു.

മലയാളം, മറാഠി, ഗുജറാത്തി, തമിഴ്, പഞാബി, ബംഗാളി, കന്നഡ, കൊങ്കിണി, തെലുങ്ക്, ഉറുദു, ആസ്സാ‍മീസ്, ഒറിയ, നേപ്പാളി എന്നിങ്ങനെ 13 ഇന്ത്യന്‍ ഭാഷകളില്‍ മൈക്രോസോഫ്റ്റ് ഓഫീസ് 200 നായുള്ള ലാംഗ്വേജ് ഇന്റര്‍ഫേസ് പാക്കുകള്‍ (ലിപ്പുകള്‍) അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നും അവ 2007 അവസാനത്തോടെ ലഭ്യമാവുമെന്നും മൈക്രോസോഫ്റ്റ് അറിയിച്ചു.
Print Print
Broadcast Broadcast
Save this Article Save
E-mail this article link E-Mail
Rate this article
Related Articles
Contribute an article

Also read:

Related articles
Rate this article
1 2 3 4 5 6 7 8 9
Poor Outstanding
Tell us why you rated the content this way. [Optional]
 

Average rating:
7 out of 9
1 2 3 4 5 6 7 8 9
1 people have rated this article
Partner Profile | Privacy Statement | Why Passport | Testimonials
This site uses Unicode for non-English characters and uses Open Type fonts.
©2003-2007 Microsoft Corporation. All rights reserved.