ഇന്‍പുട്ട് ടൂളില്‍ ഭാഷ മാറ്റുന്ന വിധം
നിങ്ങള്‍ ടൈപ്പ് ചെയ്തുകൊണ്ടിരിക്കുന്നത് മലയാളമാണെങ്കിലും ചിലപ്പോള്‍ ഇംഗ്ലീഷ് വാക്കുകള്‍ ഉപയോഗിക്കേണ്ടതായി വരാം. അല്ലെങ്കില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഭാഷ തന്നെ മാറ്റേണ്ടതായും വരാം. ഉദാഹരണത്തിന്, നിങ്ങള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്യുകയാണെന്നിരിക്കട്ടെ, ടൈപ്പിംഗ് അവസാനിച്ചതിന് ശേഷം ഫയലിന്റെ പേര് ഇംഗ്ലീഷില്‍ നല്‍കേണ്ടതായി വരാം.
മൈക്രോസോഫ്റ്റ് ഇന്‍ഡിക് ഭാഷാ ഇന്‍പുട്ട് ടൂളില്‍ ഭാഷ മാറ്റല്‍ കീബോര്‍ഡ് കുറുക്കുവഴികള്‍ ഉള്ളതിനാല്‍ നിങ്ങള്‍ ഉപയോഗിക്കുന്ന ഭാഷ വളരെ എളുപ്പത്തില്‍ മാറ്റാന്‍ കഴിയും. ഇന്‍പുട്ട് ടൂളിന്റെ സഹജ സജ്ജീകരണം (സെറ്റിംഗ്‌സ്) നിങ്ങള്‍ മാറ്റി സജ്ജീകരിച്ചിട്ടില്ല എങ്കില്‍ ഇടതുഭാഗത്തുള്ള ആള്‍ട്ട്+ഷിഫ്റ്റ് കീ സംയോജനം ഉപയോഗിച്ചുകൊണ്ട് നിങ്ങള്‍ക്ക് ഭാഷ മാറ്റാം. ഈ കുറുക്കുവഴി ഉപയോഗിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഭാഷാ ബാറിലേക്ക് മൌസ് കൊണ്ടുപോകുകയോ ഭാഷ മാറ്റുകയോ ചെയ്യേണ്ടതില്ല.
ടൂളിലുള്ള സഹജ സംവിധാനം ഉപയോഗിക്കാതെ നിങ്ങളുടെ രീതിയിലുള്ള കുറുക്കുവഴികള്‍ സൃഷ്ടിക്കാനും സൌകര്യമുണ്ട്. ഇനി പറയുന്ന രീതികള്‍ അവലംബിക്കുക വഴി നിങ്ങള്‍ക്കങ്ങിനെ ചെയ്യാം.
വിന്‍ഡോസ് എക്സ്‌പിയില്‍ ചെയ്യേണ്ട രീതി
ആദ്യം ‘സ്റ്റാര്‍ട്ട്’ എന്നതിലും പിന്നീട് ‘കണ്‍ട്രോള്‍ പാനല്‍’ എന്നതിലും ക്ലിക്കുചെയ്ത് ‘റീജിയണല്‍ ആന്‍ഡ് ലാംഗ്വേജ് ഓപ്ഷന്‍സ്’ തെരഞ്ഞെടുക്കുക.
‘ലാംഗ്വേജസ്’ ടാബില്‍ ‘ടെക്സ്റ്റ് സര്‍വീസസ് ആന്‍ഡ് ഇന്‍പുട്ട് ലാംഗ്വേജസ്’ എന്നതിന്റെ താഴെയുള്ള ‘ഡീറ്റെയില്‍സ്’ എന്നതില്‍ ക്ലിക്കുചെയ്യുക.
‘പ്രിഫറന്‍സസ്’ എന്നതിന്റെ താഴെ, ‘കീ സെറ്റിംഗ്‌സ്’ ക്ലിക്കുചെയ്യുക വഴി ഭാഷാ ബാറിന്റെ കീബോര്‍ഡ് കുറുക്കുവഴികള്‍ കാണാം, മാറ്റം വരുത്താം.
വിന്‍ഡോസ് വിസ്തയിലും വിന്‍ഡോസ് 7-നിലും
ആദ്യം ‘സ്റ്റാര്‍ട്ട്’ എന്നതിലും പിന്നീട് ‘കണ്‍ട്രോള്‍ പാനല്‍’ എന്നതിലും ക്ലിക്കുചെയ്യുക.
‘ക്ലോക്ക്, ലാംഗ്വേജ് ആന്‍ഡ് റീജിയന്‍’ എന്നതിന് താഴെയുള്ള ‘ചേഞ്ച് കീബോര്‍ഡ്‌സ് ഓര്‍ അദര്‍ ഇന്‍പുട്ട് മെത്തേഡ്സ്’ എന്നതില്‍ ക്ലിക്കുചെയ്യുക.
‘കീബോര്‍ഡ്‌സ് ആന്‍ഡ് ലാംഗ്വേജസ്’ ടാബിലുള്ള ‘ചേഞ്ച് കീബോര്‍ഡ്‌സ്’ എന്നതില്‍ ക്ലിക്കുചെയ്യുക.
‘അഡ്വാന്‍സ്‌ഡ് കീ സെറ്റിംഗ്‌സ്’ ടാബ് തിരഞ്ഞെടുക്കുക വഴി ഭാഷാ ബാറിന്റെ കീബോര്‍ഡ് കുറുക്കുവഴികള്‍ കാണാം, മാറ്റം വരുത്താം.
നിങ്ങള്‍ ടൈപ്പ് ചെയ്യുന്ന വാക്ക് ട്രാന്‍സ്‌ലിറ്ററേറ്റ് ആകാതെയിരിക്കാനും (ഇംഗ്ലീഷിലേക്ക് മാറാതെയിരിക്കാന്‍) ഇംഗ്ലീഷ് സ്പെല്ലിംഗ് ലിസ്റ്റില്‍ നിന്ന് തിരഞ്ഞെടുക്കാനും എസ്കേപ്പ് കീ അമര്‍ത്തിയാല്‍ മതി.
മൈക്രോസോഫ്റ്റ് ഇന്‍ഡിക് ഭാഷാ ഇന്‍പുട്ട് ടൂളിന് ഡെസ്‌ക്‌ടോപ്പ് പതിപ്പ് മാത്രമല്ല ഉള്ളത്. വെബില്‍ ഉപയോഗിക്കാന്‍ പാകത്തില്‍ ഒരു പതിപ്പും മൈക്രോസോഫ്റ്റ് ഇറക്കിയിട്ടുണ്ട്. ഇതില്‍ ഭാഷ മാറ്റാനായി ഉപയോഗിക്കേണ്ടത് കണ്‍ട്രോള്‍ + എം ആണ്.
മൈക്രോസോഫ്റ്റ് ഇന്‍ഡിക് ഭാഷാ ഇന്‍പുട്ട് ടൂളിന്റെ ഡെസ്‌ക്‌ടോപ്പ് പതിപ്പ് ഭാഷാഇന്ത്യയിലും എംഎസ്‌എന്നിലും (http://specials.msn.co.in/indic/ILIT_main.htm) നിന്ന് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. വെബ് പതിപ്പാവട്ടെ എംഎസ്‌എന്നിലുണ്ട്. മലയാളം കൂടാതെ ബംഗാളി, ഗുജറാത്തി, ഹിന്ദി, കന്നഡ, മറാത്തി, ഒറിയ, പഞ്ചാബി, തമിഴ്, തെലുങ്ക് എന്നീ ഭാഷകള്‍ക്കുള്ള വെബ് പതിപ്പുകളാണ് ഇവിടെയുള്ളത്. വെബ് ഡവലപ്പര്‍മാര്‍ക്ക് ഈ വെബ് പതിപ്പ് അവര്‍ ഡവലപ്പ് ചെയ്യുന്ന വെബ്‌സൈറ്റുകളില്‍ സൌജന്യമായി ഉപയോഗിക്കുകയും ചെയ്യാം.
മൈക്രോസോഫ്റ്റ് ഇന്‍ഡിക് ഭാഷാ ഇന്‍പുട്ട് ടൂളിന്റെ വെബ് പതിപ്പ് ഉപയോഗിക്കാന്‍ കഴിയുക ഇന്റര്‍നെറ്റ് എക്സ്‌പ്ലോററില്‍ മാത്രമല്ല. ഫയര്‍ഫോക്സ്, ഗൂഗിള്‍ ക്രോം തുടങ്ങി പ്രധാനപ്പെട്ട എല്ലാ ബ്രൌസറുകളിലും ഈ പതിപ്പിന് പിന്തുണയുണ്ട്.