|
|
|
|
|
|
|
|
മൈക്രോസോഫ്റ്റ് വേഡിലെ ഭാഷാ സംവിധാനങ്ങള്‍
|
ലഭ്യമായ വേഡ് പ്രോസസറുകളില്‍ ഏറ്റവും മികച്ചതാണ് മൈക്രോസോഫ്റ്റ് വേഡ്. മൈക്രോസോഫ്റ്റ്
വേഡിലെ മെനുവില്‍ ഭാഷപരമായ ജോലികള്ക്കാ യി ഒരുപിടി സവിശേഷ സംവിധാനങ്ങളുണ്ട്. ഈ ലേഖനത്തില്‍
മൈക്രോസോഫ്റ്റ് വേഡിലെ മെനു ഉള്‍ക്കൊള്ളുന്ന ഭാഷാ സംവിധാനങ്ങളില്‍ ചിലതിനെ പരിചയപ്പെടുത്തുകയാണ്.
|
|
സ്പെല്ലിംഗ് ആന്ഡ്ട ഗ്രാമര്‍ (അക്ഷരപ്പിശകും വ്യാകരണവും)
ടൂള്സ്ി (ഉപകരണ) മെനുവിലാണ് ഈ സവിശേഷത കാണുക. ടൈപ്പുചെയ്യുന്ന വാക്കുകളില്‍ അക്ഷരപ്പിശക്
ഉണ്ടോ എന്നും വ്യാകരണം ശരിയാണോ എന്നും ഈ സവിശേഷത പരിശോധിക്കുന്നു. ഇംഗ്ലീഷ് അക്ഷരപ്പിശകും
വ്യാകരണവും മാത്രമല്ല, ഫ്രഞ്ച് തുടങ്ങിയ ഭാഷകളിലെ അക്ഷരപ്പിശകും വ്യാകരണവും മൈക്രോസോഫ്റ്റ്
വേഡ് ഉപയോഗിച്ച് പരിശോധിക്കാം. മലയാളം, തമിഴ് തുടങ്ങിയ പ്രദേശിക ഭാഷകളിലെ അക്ഷരപ്പിശകും
വ്യാകരണവും പരിശോധിക്കാനുള്ള സംവിധാനം അടുത്തുതന്നെ ലഭ്യമാവുമെന്ന് കരുതാം.
|
|
റിസര്ച്ച് (ഗവേഷണം)
വേഡിലെ മറ്റൊരു സവിശേഷ ഉപകരണമാണിത്. ഉപയോക്താവിന്റെവ വിവിധ ആവശ്യങ്ങള്ക്കാ യി നിഘണ്ടു,
മൊഴിമാറ്റ ഉപകരണങ്ങള്‍, ഭാഷാ ഉപകരണങ്ങള്‍ തുടങ്ങിയ പ്ലഗിന്നുകള്‍ ചേര്ക്കാ ന്‍ ഈ സംവിധാനം
സഹായിക്കുന്നു. ഇതില്‍ നല്കിിയിരിക്കുന്ന ലിങ്കുകളില്‍ ക്ലിക്കുചെയ്ത്, ഉപയോക്താക്കള്ക്ക്
കമ്പ്യൂട്ടറിലെ വിഭവങ്ങള്‍ കാലികമാക്കാം. ഈ സംവിധാനം പ്രവര്ത്തി പ്പിക്കുമ്പോള്‍, മോണിറ്ററിന്റെ്
വലത് വശത്ത് ഒരു നിഘണ്ടു ഉപകരണമായാണ് കാണുക. എന്നാല്‍ ഇത് സാധാരണ നിഘണ്ടുവല്ല. നല്കി
യിരിക്കുന്ന വാക്കിന്റെ് അര്ത്ഥംാ കണ്ടുപിടിക്കാന്‍ സഹായിക്കുന്ന നിര്ദിാഷ്ട നിഘണ്ടു
ഇവിടെ തിരഞ്ഞെടുക്കാം. ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്ന ഭാഷയ്ക്ക് ആവശ്യമായ അധിക പ്ലഗിന്നുകളും
ഈ സംവിധാനത്തില്‍ ചേര്ക്കാം . ചുരുക്കത്തില്‍, ഏത് ഭാഷയുടെയും ഗവേഷണത്തിന് ഉപയോഗിക്കാവുന്ന
സംവിധാനമാണിത്.
|
|
ഭാഷ
ഭാഷാപരമായ ജോലികള്ക്കു ള്ള മറ്റൊരു സംവിധാനമാണിത്. ഇതിനുള്ളില്‍ ഡിക്ഷനറി (നിഘണ്ടു),
ട്രാന്‍സ്‌ലേഷന്‍ (മൊഴിമാറ്റം) തുടങ്ങിയ ഉപകരണങ്ങളുണ്ട്. ഈ സംവിധാനത്തിലെ “സെറ്റ്
ലാംഗ്വേജ്” (ഭാഷ സജ്ജീകരിക്കുക) എന്ന ഐച്ഛികം, നിര്ദിമഷ്ട ഭാഷയിലെ അക്ഷരപ്പിശകും വ്യാകരണപ്പിശകും
പരിശോധിക്കാന്‍ സ്പെല്ലിംഗ് ആന്ഡ്ശ ഗ്രാമര്‍ ടൂളിനെ സഹായിക്കും. A, B, C…. എന്ന് തുടങ്ങുന്ന
അക്ഷരമാല ഉപയോഗിക്കുന്ന ഏത് ഭാഷയ്ക്കും ഈ സംവിധാനത്തിലെ മൊഴിമാറ്റ ഉപകരണം ഫലപ്രദമായി
ഉപയോഗിക്കാം. “തെസാരസ്” (സമാനാര്ത്ഥകകോശം) എന്ന ഉപകരണം ഉപയോഗിച്ചാല്‍ നിഘണ്ടു തുറക്കപ്പെടും.
ഹൈഫനേഷന്‍ - വാക്കുകള്‍ തമ്മിലുള്ള വ്യത്യസ്ത അകലവും ഫോര്മാ്റ്റിംഗിലെ പ്രശ്നങ്ങളും
പരിഹരിക്കാന്‍ ഈ സംവിധാനം സഹായിക്കുന്നു. |
|
വേഡ് കൌണ്ട് (പദ ഗണനം)
തയ്യാറാക്കിയ ഡോക്യുമെന്റി ന്റെഹ സമ്പൂര്ണ്ണ് വിവരങ്ങള്‍ ഈ സംവിധാനം തരുന്നു. തയ്യാറാക്കിയ
ഉള്ളടക്കത്തില്‍ എത്ര വാക്കുകള്‍, അക്ഷരങ്ങള്‍, വരികള്‍, ഖണ്ഡികകള്‍, താളുകള്‍ ഉണ്ട്
എന്ന് കണ്ടുപിടിക്കാന്‍ ഈ ഉപകരണം സഹായിക്കുന്നു.
|
|
സ്വയ സംഗ്രഹം
തയ്യാറാക്കിയ ഡോക്യുമെന്റി.ന്റെശ സംഗ്രഹിച്ച പതിപ്പ് തയ്യാറാക്കാന്‍ ഈ സംവിധാനം സഹായിക്കുന്നു.
എങ്ങനെയാണ് ഡോക്യുമെന്റ് സംഗ്രഹിക്കേണ്ടത് എന്ന് നിര്ദേകശിക്കാന്‍ ഈ ഉപകരണത്തില്‍ സംവിധാനമുണ്ട്.
ഇപ്പോള്‍ ഇംഗ്ലീഷ് ഭാഷയിലുള്ള ഉള്ളടക്കത്തിന്റെ് സംഗ്രഹം തയ്യാറാക്കാന്‍ മാത്രമാണ്
ഈ സംവിധാനം ലഭ്യമാവുക.
|
|
|
|
|
|
|
|
|
|