എങ്ങനെ മലയാളത്തില്‍ ബ്ലോഗാം - പുസ്തകനിരൂപണം

മലയാളത്തില്‍ എങ്ങനെയെഴുതാം, എങ്ങനെ നമ്മുടെ രചനകള്‍ പോസ്റ്റുചെയ്യാം, കമന്റുകള്‍ മോഡറേറ്റ് ചെയ്യുന്നതെങ്ങനെ എന്നുതുടങ്ങി ബ്ലോഗ് ചെയ്തുതുടങ്ങുന്നവര്ക്ക്മ അനേകം സംശയങ്ങളുണ്ടാകും. ഇതിനൊക്കെയുമുള്ള ഉത്തരമാണ് പി‌എം ബാബുരാജ് എഴുതിയിട്ടുള്ള ‘എങ്ങനെ മലയാളത്തില്‍ ബ്ലോഗാം’ പുസ്തകം.

നിറഭേദങ്ങളുടെ ഒത്തുചേരലാണ് ബ്ലോഗ്. വ്യത്യസ്ത ചിന്തകളും ചിത്രങ്ങളും സ്വപ്നങ്ങളും അവിടെ പങ്കുവയ്ക്കപ്പെടുന്നു. അത് മാതൃഭാഷയിലാകുമ്പോള്‍ വികാരങ്ങള്‍ അതിന്റെ തീവ്രതയോടുകൂടിത്തന്നെ പ്രകടിപ്പിക്കാം. അതുകൊണ്ടുതന്നെ, ഏതൊരു മാധ്യമത്തെയുമെന്ന പോലെ ബ്ലോഗുകള്‍ ജനകീയമായിക്കഴിഞ്ഞു. മൈക്രോസോഫ്റ്റിന്റെ വിന്‍‌ഡോസ് ലൈവ്, ഗൂഗിളിന്റെ ബ്ലോഗര്‍ തുടങ്ങി ബ്ലോഗുചെയ്യുന്നവര്ക്കാനയി ഒരുപിടി സൌജന്യ പ്ലാറ്റ്‌ഫോമുകളിപ്പോള്‍ ലഭ്യമാണ്.

മലയാളത്തില്‍ എങ്ങനെയെഴുതാം, എങ്ങനെ നമ്മുടെ രചനകള്‍ പോസ്റ്റുചെയ്യാം, കമന്റുകള്‍ മോഡറേറ്റ് ചെയ്യുന്നതെങ്ങനെ എന്നുതുടങ്ങി ബ്ലോഗ് ചെയ്തുതുടങ്ങുന്നവര്ക്ക്ി അനേകം സംശയങ്ങളുണ്ടാകും. ഇതിനൊക്കെയുമുള്ള ഉത്തരമാണ് പി‌എം ബാബുരാജ് എഴുതിയിട്ടുള്ള ‘എങ്ങനെ മലയാളത്തില്‍ ബ്ലോഗാം’ പുസ്തകം. മലയാള ബ്ലോഗിംഗിനെ പറ്റി ആദ്യമായി പഠിപ്പിക്കുന്ന പുസ്കമാണിത്.

‘അവനവന്‍ പ്രസാധകന്‍’ എന്നൊക്കെയാണ് ബ്ലോഗിംഗിനെ പറ്റി പറഞ്ഞുവരുന്നത്. സ്വന്തം രചനകള്‍ യാതൊരു ചെലവുമില്ലാതെ സൗജന്യമായി നെറ്റില്‍ പ്രസിദ്ധീകരിക്കുന്ന രീതിയാണ് ബ്ലോഗിംഗ്. ബ്ലോഗ് വായിക്കുന്നവര്ക്ക് തോന്നുന്ന അഭിപ്രായങ്ങള്‍ അപ്പപ്പോള്‍ രേഖപ്പെടുത്താന്‍ ഇവിടെ സൌകര്യമുണ്ട്. ഒരുതരത്തില്‍ പറഞ്ഞാല്‍, അഭിപ്രായം രേഖപ്പെടുത്താനുള്ള സൌകര്യമാണ് ബ്ലോഗുകളെ ഇത്ര ജനപ്രിയമാക്കിയത്.

നമ്മുടെ ശരിക്കുള്ള പേര് വെളിപ്പെടുത്താതെയും ബ്ലോഗ് തുടങ്ങാവുന്നതാണ്. വിവരസാങ്കേതികവിദ്യ ആശയപ്രകാശന മേഖലയ്ക്ക് നല്‍‌കിയ ഒരമൂല്യ സംഭാവനയാണ് ബ്ലോഗ്. നെറ്റിന്റെ ആദ്യകാലങ്ങളില്‍ ചെറുകുറിപ്പുകള്‍ എഴുതിയിടാന്‍ ഉപയോഗിച്ച വെബ് ലോഗുകളാണ് പിന്നീട് ബ്ലോഗ് എന്ന സോഷ്യല്‍ മീഡിയയായി മാറിയത്. യുദ്ധമായാലും ദുരന്തമായാലും ആദ്യം വാര്ത്തയ പുറത്തുവരുന്നത് ബ്ലോഗിലൂടെയാണ്. മാധ്യമലോകം ഏറെ ശ്രദ്ധിക്കുന്നതും ഭയക്കുന്നതും ബ്ലോഗുകളെ തന്നെ.

വളരെ എളുപ്പത്തില്‍ ഒരു ബ്ലോഗ് ആരംഭിക്കാമെന്ന കാര്യം ആര്ക്കുുമറിയില്ല. കമ്പ്യൂട്ടറിനെക്കുറിച്ചും ഇന്റ്ര്നെെറ്റിനെക്കുറിച്ചും അടിസ്ഥാന ധാരണയുള്ള ആര്ക്കുംണ, എപ്പോള്‍ വേണമെങ്കിലും ബ്ലോഗ് തുടങ്ങാം. വെറും അഞ്ച് മിനിറ്റേ ഒരു ബ്ലോഗുണ്ടാക്കാന്‍ വേണ്ടൂ. മലയാളം ബ്ലോഗ് ആരംഭിക്കണമെങ്കിലും വായിക്കണമെങ്കിലും മലയാളം യൂണിക്കോഡ് ഫോണ്ട് ഇന്സ്റ്റാ ള്‍ ചെയ്യേണ്ടതുണ്ട്.

മലയാളം കമ്പ്യൂട്ടറില്‍ കാണാന്‍ എന്തുചെയ്യണമെന്ന് തൊട്ട് ബ്ലോഗിംഗിന്റെ നൂതന രീതികള്‍ വരെ വിവരിക്കുന്ന ബാബുരാജിന്റെ ‘എങ്ങിനെ മലയാളത്തില്‍ ബ്ലോഗാം’ എന്ന പുസ്തകം മലയാളം ബ്ലോഗിങ്ങിന് ശരിക്കുമൊരു വഴികാട്ടി കൂടിയാണ്. മലയാള ബ്ലോഗ് നിര്മാ ണത്തെപ്പറ്റി പറഞ്ഞു തരുന്നതോടൊപ്പം നമ്മളെ നല്ല ഒരു ബ്ലോഗറാക്കി മാറ്റുക കൂടിയാണ് ഈ പുസ്തകം. മലയാളം ബ്ലോഗിംഗിന് ജനകീയമായ പ്രചരണം നല്കുസന്ന ഈ പുസ്തകം ബ്ലോഗിംഗില്‍ താല്‍‌പര്യമുള്ള ആരും വായിച്ചിരിക്കേണ്ടതാണ്.

കേരള ബ്ലോഗ് അക്കാദമി എന്ന ആശയത്തിന്റെ സ്ഥാപകാഗങ്ങളില്‍ ഒരാളാണ് പുസ്തകരചയിതാവായ ബാബുരാജ്. ബ്ലോഗ് ലോകത്തില്‍ ‘കണ്ണൂരാന്‍’ എന്ന പേരിലാണ് ബാബുരാജ് അറിയപ്പെടുന്നത്. ഒട്ടേറെ ബ്ലോഗ് ശില്പ്പ്ശാലകളിലൂടെ മലയാളം ബ്ലോഗിംഗിനെ പറ്റി പുതിയ ബ്ലോഗര്മാഅര്ക്ക് സരസമായി ബ്ലോഗ് പാഠങ്ങള്‍ പകര്ന്നു നല്കിരയിട്ടുള്ള ബാബുരാജിന്റെ ‘എങ്ങിനെ മലയാളത്തില്‍ ബ്ലോഗാം’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് ഡിസി ബുക്ക്‌സാണ്. ഡോക്‌ടര്‍ ബി ഇക്ബാലാണ് പുസ്തകം എഡിറ്റുചെയ്തിരിക്കുന്നത്. നൂറുരൂപയാണ് വില.