മള്‍ട്ടീമീഡിയയും ഗ്രാഫിക്കുകളും ആനിമേഷനും ഇന്‍ററാക്‌റ്റിവിറ്റിയുമൊക്കെ ഉപയോഗിക്കുകയോ കാണുകയോ ചെയ്യാനുള്ള ഏറ്റവും മികച്ച മാര്‍ഗമാണ് മൈക്രോസോഫ്റ്റ് തരുന്ന സില്‍വര്‍ലൈറ്റ് എന്ന വെബ് ആപ്ലിക്കേഷന്‍. വീഡിയോ സ്‌ട്രീമിംഗ് പ്ലഗ്-ഇന്നായി അവതരിപ്പിക്കപ്പെട്ട സില്‍വര്‍ലൈറ്റ് ഇന്ന് ഏറ്റവും മികച്ച മള്‍ട്ടീമീഡിയ പ്ലാറ്റ്‌ഫോമുകളിലൊന്നാണ്.
ഒരു വെബ് ഉപയോക്താവ് എന്ന നിലയില്‍ മാത്രമല്ല സില്‍വര്‍ലൈറ്റ് നിങ്ങളെ സഹായിക്കുക. മികച്ച ഇന്‍ററാക്റ്റിവിറ്റി ഉള്‍ക്കൊള്ളുന്ന വെബ് അനുഭവം ഉപയോക്താക്കള്‍ക്ക് നല്‍കാന്‍ വെമ്പുന്ന വെബ് ഡിസൈനറാണ് നിങ്ങളെന്നിരിക്കട്ടെ. നിങ്ങള്‍ക്ക് സില്‍വര്‍ലൈറ്റ് ഒരു അനുഗ്രഹമായിരിക്കും. ഗ്രാഫിക്കുകളും വീഡിയോയും പേഴ്സ്പെക്റ്റീവ് 3ഡിയുമൊക്കെ ഉപയോഗിച്ച് വളരെ സമ്പന്നമായ വെബ് അനുഭവം സൃഷ്‌ടിക്കാന്‍ സില്‍വര്‍ലൈറ്റ് സഹായിക്കുന്നു.
ബ്രൌസര്‍ അടിസ്ഥാനമാക്കിയുള്ള ആപ്ലിക്കേഷനുകള്‍ക്കായി ഡവലപ്പര്‍മാര്‍ക്ക് വിശ്വസിച്ച് ഉപയോഗിക്കാവുന്ന ഒരൊറ്റ സ്ഥിര റണ്‍ടൈമാണ് സില്‍വര്‍ലൈറ്റ്. എച്ച്‌ടിഎംഎല്‍, ജാവാസ്‌ക്രിപ്റ്റ് എന്നിവ ഉപയോഗിച്ചാല്‍ ചെയ്യാന്‍ കഴിയാത്ത വീഡിയോ-മള്‍ട്ടീമീഡിയ ഇഫക്റ്റുകള്‍ സില്‍വര്‍ലൈറ്റിലൂടെ ചെയ്യാന്‍ കഴിയും.
സില്‍വര്‍ലൈറ്റ് ഉപയോഗപ്പെടുത്തുമ്പോള്‍ ഉപയോക്താവിന് ലഭിക്കുന്ന മെച്ചങ്ങള്‍ ഏറെയാണ്. ഇടക്കിടെ മുറിഞ്ഞുപോകാത്ത സ്‌ട്രീമിംഗ്, സാധാരണ ചിത്രങ്ങള്‍ 3ഡി രീതിയില്‍ കാണാനുള്ള സൌകര്യം, പരമാവധി സൂം ചെയ്യാനുള്ള സൌകര്യം, ഏതാണ്ടെല്ലാ മീഡിയാ ഫയല്‍ ഫോര്‍മാറ്റുകള്‍ക്കുമുള്ള പിന്തുണ എന്നിവയെല്ലാം സില്‍വര്‍ലൈറ്റിന്‍റെ മെച്ചങ്ങളില്‍ ചിലതാണ്. സില്‍വര്‍ലൈറ്റിനെ ആശ്രയിക്കുകയാണെങ്കില്‍ നിങ്ങളുടെ ഫയലിലെ മള്‍ട്ടീമീഡിയയോ ഗ്രാഫിക്കുകളോ ആനിമേഷനോ കാണുന്നവര്‍ക്ക് പ്ലഗ്-ഇന്‍ ഡൌണ്‍ലോഡ് ചെയ്യാനായി അലയേണ്ടതില്ല.
ഏത് ബ്രൌസറായാലും ഏത് പ്ലാറ്റ്‌ഫോമായാലും ഏത് ഉപകരണമായാലും സില്‍വര്‍ലൈറ്റ് പിന്തുണയ്ക്കും എന്നത് ശ്രദ്ധേയമാണ്. സെക്കന്‍റുകള്‍ക്കുള്ളില്‍ സില്‍വര്‍ലൈറ്റ് ഇന്‍സ്റ്റാള്‍ ചെയ്യാനുമാകും.
മൈക്രോസോഫ്റ്റ് വിന്‍ഡോസ്, ലിനക്സ്, മാക് ഓഎസ് എക്സ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഏതാണ്ടെല്ലാ ബ്രൌസറുകള്‍ക്കും സില്‍വര്‍ലൈറ്റിന്‍റെ പിന്തുണ ലഭിക്കും. വിന്‍ഡോസ് മൊബൈല്‍ 7, സെമ്പിയന്‍ തുടങ്ങിയ സാങ്കേതികതയില്‍ പ്രവര്‍ത്തിക്കുന്ന മൊബൈലുകളിലും അടുത്തുതന്നെ സില്‍വര്‍ലൈറ്റിന്‍റെ പിന്തുണ ലഭിക്കും.
ബ്രൌസറുകളില്‍ വിന്‍ഡോസ് മീഡിയാ വീഡിയോ (WMV), വിന്‍ഡോസ് മീഡിയാ ഓഡിയോ, എംപി3 തുടങ്ങിയ ഫയല്‍ ഫോര്‍മാറ്റുകള്‍ ഉപയോഗിക്കുന്നതിന് സില്‍വര്‍ലൈറ്റ് അനുവദിക്കുന്നു. മൈക്രോസോഫ്റ്റ് സില്‍വര്‍ലൈറ്റിന്‍റെ ഏറ്റവും പുതിയ പതിപ്പായ 3.0 പുറത്തിറങ്ങിയത് 2009-ലാണ്. സില്‍വര്‍ലൈറ്റിന്‍റെ 4.0 ബീറ്റാ പതിപ്പും ഇപ്പോള്‍ (http://www.silverlight.net) ലഭ്യമാണ്.
ഗൂഗിളിന്‍റെ ബ്രൌസറായ ക്രോമിലും സില്‍വര്‍ലൈറ്റ് പിന്തുണയുണ്ട്. ഇനി പറയുന്നവയ്ക്കുള്ള പിന്തുണയും സില്‍വര്‍ലൈറ്റ് നല്‍കുന്നുണ്ട് - വെബ് കാമിനും മൈക്രോഫോണിനും പ്രിന്‍റിംഗിന്, ഫുള്‍ സ്ക്രീന്‍ മോഡിലായിരിക്കുമ്പോള്‍ മുഴുവന്‍ കീബോര്‍ഡിനും.
സില്‍വര്‍ലൈറ്റിനെ പറ്റിയുള്ള സംശയങ്ങള്‍ തീര്‍ക്കാനായി സില്‍വര്‍ലൈറ്റ് ഡോട്ട് കോം എന്നൊരു സൈറ്റുതന്നെയുണ്ടെങ്കിലും സില്‍വര്‍ലൈറ്റ് റിസോഴ്സ് കിറ്റ് ഡൌണ്‍ലോഡ് ചെയ്യുക വഴി വൈറ്റ്‌പേപ്പറുകളും ട്യൂട്ടോറിയലുകളും ഡെമോകളും പ്രസന്‍റേഷനുകളും ലഭിക്കുന്നതാണ്..