പ്രദേശികഭാഷാ മെഡിക്കല്‍ നിഘണ്ടു
വിജ്ഞാന വിനിമയമാണ് ഭാഷകളെ ഓജസ്സുള്ളതാക്കുന്നത്. വിജ്ഞാന വിനിമയവും ഉല്‍പാദനവും പ്രാദേശിക ഭാഷകളില്‍ നടക്കാതിരിക്കുമ്പോള്‍ ഭാഷകള്‍ മരിക്കുന്നു. വിജ്ഞാന വിനിമയവും ഉല്‍പാദനവും ഇതിന് പരിഹാരം പ്രാദേശിക ഭാഷകളില്‍ സാങ്കേതികപദങ്ങള്‍ ഉണ്ടാവുകയാണ്. ഇതിനുള്ള പരിശ്രമങ്ങള്‍ എല്ലാ ഭാഷകളിലും നടക്കുന്നുണ്ട്. ഇതാ ഒരുദാഹരണം.
ഇപ്പോള്‍ ഇന്ത്യയില്‍ ഉപയോഗിക്കുന്ന മെഡിക്കല്‍ സാങ്കേതിക പദാവലി ഇംഗ്ലീഷിലാണുള്ളത്. വൈദേശികാധിപത്യ സമയത്ത് ഇന്ത്യയില്‍ നിലവില്‍ വന്ന ഇംഗ്ലീഷിലുള്ള മെഡിക്കല്‍ സാങ്കേതിക പദാവലിയാണ് ഇന്ത്യയിലൊട്ടുക്ക് ഉപയോഗിച്ചുവരുന്നത്. ഈ പദാവലി രണ്ട് ഇന്ത്യന്‍ ഭാഷകളില്‍ ആക്കിയിരിക്കുകയാണ് ഡി. രാംബാബുവും വി.വി. രത്നശ്രീയും. തമിഴ്, തെലുങ്ക് ഭാഷകളിലേക്കാണ് മെഡിക്കല്‍ നിഘണ്ടു മൊഴിമാറ്റിയിരിക്കുന്നത്. ചെന്നൈയിലുള്ള വിജയ ഹെല്‍ത്ത് സെന്ററില്‍ വെച്ചാണ് ഈ നിഘണ്ടു പ്രകാശനം ചെയ്തത്.
ശ്രീദേവി പബ്ലിക്കേഷന്‍സാണ് ഈ പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. പുസ്തകം പ്രകാശനം ചെയ്ത തമിഴ്‌നാട് ഡോക്ടര്‍ എംജിആര്‍ മെഡിക്കല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍, മീര്‍ മുസ്തഫ, ഈ പ്രയത്നത്തെ പ്രകീര്‍ത്തിച്ചു. പ്രാദേശിക ഭാഷകളില്‍ മെഡിക്കല്‍ സാങ്കേതിക പദാവലി വരുന്നത് നല്ല തുടക്കമാണെന്നും മറ്റ് ഭാഷകളിലും ഇതുപോലെയുള്ള പ്രയത്നങ്ങള്‍ ഉണ്ടാവണമെന്നും മീര്‍ മുസ്തഫ പ്രത്യാശിച്ചു.
എംജിആര്‍ മെഡിക്കല്‍ യൂണിവേഴ്സിറ്റി ലൈബ്രറിയില്‍ ഈ പുസ്തകം ലഭ്യമാവും. വിജയ ഹെല്‍ത്ത് സെന്ററിന്റെ ജനറല്‍ മാനേജരായ ഡോക്ടര്‍ രാംബാബുവും ആശുപത്രിയിലെ മറ്റ് മെഡിക്കല്‍ വിദഗ്‌ധരും ചേര്‍ന്നാണ് ഈ നിഘണ്ടു തയ്യാറാക്കിയിരിക്കുന്നത്. ഇംഗ്ലീഷിലുള്ള മെഡിക്കല്‍ സാങ്കേതിക പദങ്ങള്‍ ഉപയോഗിക്കുന്നതിനാല്‍ രോഗികള്‍ക്കും മെഡിക്കല്‍ വിദഗ്‌ധര്‍ക്കും ഇടയില്‍ ഉണ്ടാവുന്ന വിടവ് നികത്തുകയാണ് ഈ നിഘണ്ടുവിന്റെ ലക്‍ഷ്യം. മലയാളമടക്കമുള്ള മറ്റ് ഇന്ത്യന്‍ പ്രാദേശിക ഭാഷകളിലും ഈ നിഘണ്ടു കൊണ്ടുവരാന്‍ ശ്രമിക്കുമെന്ന്
ഐഐടി മദ്രാസ് രജിസ്റ്റാര്‍ ഉഷ ടൈറ്റസാണ് പുസ്തകത്തെ പറ്റി പ്രകാശനച്ചടങ്ങില്‍ വിവരിച്ചത്. ഈ നിഘണ്ടുവില്‍ 1,116 താളുകള്‍ ആണുള്ളത്. ആറ് ഭാഗങ്ങളായാണ് ഈ നിഘണ്ടു വിഭജിച്ചിരിക്കുന്നത്. ഹ്യൂമന്‍ അനാട്ടമി, മെഡിക്കല്‍ മേഖലയിലെ കണ്ടുപിടുത്തങ്ങള്‍, മാതൃകാ ഡയറ്റ് ചാര്‍ട്ടുകള്‍ എന്നിവയൊക്കെ ഇതിലുണ്ട്. 20,000 ത്തോളം മെഡിക്കല്‍ ചുരുക്കെഴുത്തുകള്‍ ഈ നിഘണ്ടുവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മെഡിക്കല്‍ വിദഗ്‌ധര്‍ക്കും രോഗികള്‍ക്കും ഉപകാരപ്രദമാവുന്ന ഈ നിഘണ്ടുവിന് 750 രൂപയാണ് വിലയിട്ടിരിക്കുന്നത്. |