Michael Kaplan Interview


ഭാഷാ കമ്പ്യൂട്ടിംഗിനെ പറ്റി മൈക്കേല്‍ കപ്ലാന്‍

 

  

 

മൈക്കേല്‍ കപ്ലാന്‍ ഒറ്റനോട്ടത്തില്‍ ഒരു വിദേശിയാണ്, ഇന്ത്യന്‍ ഭാഷകളില്‍ സംസാരിക്കാനുള്ള സാങ്കേതികജ്ഞാനവുമില്ല. എന്നാല്‍ ഇന്ത്യന്‍ ഭാഷാ ലിപികളെ പറ്റിയും ഫോണ്ടുകളെ പറ്റിയും കപ്ലാനുള്ള ജ്ഞാനം ആരെയും അതിശയിപ്പിക്കും. മൈക്രോസോഫ്റ്റ് കോര്പാറേഷനില്‍ വേള്ഡ്ല റെഡിനസ് ടീമിമിലെ പ്രോഗ്രാം മാനേജരാണ് മൈക്കേല്‍ കപ്ലാന്‍. പത്തുവര്ഷ്ത്തിലേറെ കാലമായി ഇന്ത്യന്‍ ഭാഷാ കമ്പ്യൂട്ടിംഗ് രംഗവുമായി ബന്ധപ്പെട്ട് പ്രവര്ത്തിങക്കുന്ന കപ്ലാന്‍, ഈയടുത്ത കാലത്ത് കോയമ്പത്തൂരില്‍ നടന്ന തമിഴ് ഇന്റര്നൊറ്റ് കോണ്‍‌ഫറന്സിതല്‍ സംബന്ധിക്കുകയുണ്ടായി. പ്രാദേശികവല്‍‌ക്കരണത്തെ പറ്റിയും ഭാഷാ കമ്പ്യൂട്ടിംഗിനെ പറ്റിയും ഇന്ത്യയില്‍ അടക്കം വിവിധ രാജ്യങ്ങളില്‍ ഒട്ടനവധി പ്രഭാഷണങ്ങള്‍ നടത്തിയിട്ടുള്ള കപ്ലാനുമായി അല്‍‌പസമയം ചെലവഴിക്കാന്‍ ഭാഷാ‌ഇന്ത്യാ ടീമിന് അവസരം ലഭിച്ചു. ഭാഷാ‌ഇന്ത്യാ ടീം കപ്ലാനുമായി നടത്തിയ അഭിമുഖ സംഭാഷണത്തിന്റെ സംക്ഷിപ്തരൂപമാണ് ചുവടെ നല്‍‌കിയിരിക്കുന്നത്.


 മൈക്കേല്‍, നിങ്ങളുമായി സംസാരിക്കാന്‍ ഒരവസരം തന്നതില്‍ നന്ദി! ഇന്ത്യന്‍ ഭാഷാ കമ്പ്യൂട്ടിംഗുമായി, പൊതുവായി ഭാഷാ കമ്പ്യൂട്ടിംഗുമായി ബന്ധമുള്ള ആര്ക്കും  ഒഴിവാക്കാനാകാത്ത ഒന്നാണ് ‘സോര്ട്ടിം ഗ് ഓള്‍ ഔട്ട്’ എന്ന ബ്ലോഗ്. ഇന്ത്യന്‍ ഭാഷകളുമായി അതിന്റെ ലിപിയുമായും നിങ്ങളുടെ ബന്ധത്തെ പറ്റി എന്ന് വിശദീകരിക്കാമോ?

എനിക്ക് എല്ലാ ഭാഷകളും ലിപികളും ഇഷ്ടമാണ്. ഇന്ത്യന്‍ ഭാഷകള്‍ എനിക്ക് വായിക്കാന്‍ കഴിയില്ലെങ്കിലും മിക്ക ഇന്ത്യന്‍ ഭാഷകളുടെയും യൂണീക്കോഡ് സവിശേഷതകളെ പറ്റി എനിക്ക് ഒട്ടൊക്കെ അറിയാം. ഈ രംഗത്ത് കുറച്ചൊക്കെ ഗവേഷണം നടത്താന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഭാഷകളോട് എനിക്ക് പ്രത്യേക മമത ഉള്ളതിനാല്‍ ഇന്ത്യന്‍ ഭാഷാ വിദഗ്ധരുമായി ആശയവിനിമയം നടത്താന്‍ ഞാന്‍ അവസരം കണ്ടെത്താറുണ്ട്. ഇന്‍‌ഫിറ്റുമായുള്ള (INFITT) എന്റെ ബന്ധം അത്തരത്തിലുള്ള ന്നാണ്.   

 

തമിഴ് കമ്പ്യൂട്ടിംഗിന്റെ ഡവലപ്പ്‌മെന്റും തമിഴ് ഇന്റര്നെ റ്റിന്റെ വളര്ച്ച‍യും ലക്‌ഷ്യമിട്ട്, സര്ക്കാ്രുകളെയും കോര്പ്പെറേറ്റുകളെയും വ്യക്തികളെയും പ്രതിനിധീകരിച്ചുകൊണ്ട് രൂപീകരിക്കപ്പെട്ട സംഘടനയാണ് ഇന്‍‌ഫിറ്റ്. തമിഴ് ഐടി രംഗത്ത് ഒരു പ്രമുഖ ശബ്ദമായാണ് യൂണീക്കോഡ് കണ്‍‌സോര്ഷ്യം  ഇന്‍‌ഫിറ്റിനെ കാണുന്നത്. ഇന്‍‌ഫിറ്റിന്റെ ശുപാര്ശകകള്‍ പലപ്പോഴും യൂണീക്കോഡ് കണ്‍‌സോര്ഷ്യറത്തില്‍ എത്തിക്കാന്‍ ഞാന്‍ കാരണക്കാരനായിരുന്നു എന്ന കാര്യം എനിക്കേറെ അഭിമാനം പകരുന്നു.

 

മൈക്രോസോഫ്റ്റിന്റെ, ലോകത്തിലെ എല്ലാ ഭാഷകള്ക്കുംന ആയുള്ള കമ്പ്യൂട്ടിംഗ് സംരംഭങ്ങളില്‍ ശ്രദ്ധയൂന്നുന്ന വേള്ഡ്ി റെഡിനസ് ടീമിലാണ് ഞാന്‍ ജോലി നോക്കുന്നത്. എല്ലാ ഉല്‍‌പന്നങ്ങളും പ്രാദേശികവല്‍‌ക്കരിച്ച് സാധാരണക്കാരായ പൊതുജനങ്ങളിലേക്ക് എത്തിക്കണമെന്നാണ് മൈക്രോസോഫ്റ്റിന്റെയും ഞങ്ങളെപ്പോലുള്ള മൈക്രോസോഫ്റ്റ് ജീവനക്കാരുടെയും ആഗ്രഹം. ഉല്‍‌പന്നത്തിന്റെ പ്രയോജനം ഭൂരിപക്ഷം വരുന്ന പൊതുജനങ്ങള്ക്ക്‍ ലഭിക്കണമെങ്കില്‍ ഉല്‍‌പന്നം ഉപയോഗിക്കുന്നവരുടെ ഭാഷയിലായാലേ കഴിയൂ. ലോകത്തിലെ ഭൂരിപക്ഷം വരുന്നവര്ക്കും  ഇംഗ്ലീഷ് അറിയില്ല. ഇന്ത്യയും ഒരു അപവാദമല്ല. ഇംഗ്ലീഷ് അറിയാത്തവര്ക്ക്യ കമ്പ്യൂട്ടിംഗിന്റെ പ്രയോജനങ്ങള്‍ എത്തിക്കലാണ് മൈക്രോസോഫ്റ്റ് നടത്തുന്ന പ്രാദേശികവല്‍‌ക്കരണ സംരംഭങ്ങളുടെ ലക്‌ഷ്യം. പല ഇന്ത്യന്‍ ഭാഷകളിലെയും യൂണീക്കോഡ് ഫോണ്ടുകളെ ആദ്യം പിന്തുണയ്ക്കാന്‍ തുടങ്ങിയത് മൈക്രോസോഫ്റ്റാണെന്ന് ഈ സന്ദര്ഭതത്തില്‍ ഞാനോര്ക്കുടന്നു.

 

പ്രാദേശികവല്‍‌ക്കരണമെന്ന മന്ത്രമാണ് എല്ലായിടത്തും ഉയരുന്നത്. വലിയ കമ്പനികളെല്ലാം അവരുടെ ഉല്‍‌പന്നങ്ങളും സേവനങ്ങളും പ്രാദേശികവല്‍‌ക്കരിച്ച് കൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. മൈക്കേല്‍ പറഞ്ഞതുപോലെ മൈക്രോസോഫ്റ്റും വന്‍ പ്രാദേശികവല്‍‌ക്കരണ സംരംഭങ്ങളില്‍ വ്യാപൃതരായിരിക്കുന്നു. പ്രാദേശികവല്‍‌ക്കരണ രംഗത്ത് ഏറെ നാള്‍ പ്രവര്ത്തിലച്ച് പരിചയമുള്ള ഒരാളെന്ന രീതിയില്‍ ഇന്ത്യയില്‍ നടത്തുന്ന ഭാഷാ കമ്പ്യൂട്ടിംഗ് ഉദ്യമങ്ങളെയും പ്രാദേശികവല്‍‌ക്കരണ സംരംഭങ്ങളെയും മൈക്കേല്‍ എങ്ങിനെയാണ് കാണുന്നത്?

 

ഇംഗ്ലീഷ് അല്ലാത്ത ഭാഷകള്‍ സംസാരിക്കുന്നവര്ക്ക്  ഇംഗ്ലീഷ് ഇന്റര്ഫേളസുള്ള കമ്പ്യൂട്ടര്‍ വല്ലാത്തൊരു പരിമിതിയാണ്. ഇന്ത്യയിലെ ജനതയില്‍ ഭൂരിഭാഗത്തിനും ഇംഗ്ലീഷില്‍ പ്രാവീണ്യമില്ല, അതുകൊണ്ടുതന്നെ കമ്പ്യൂട്ടറിന്റെ ഗുണഫലങ്ങള്‍ അവര്ക്ക്  ലഭിക്കാതെ പോകുന്നു. അവരെ കമ്പ്യൂട്ടിംഗ് ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ പഠിപ്പിക്കേണ്ടതും അവര്ക്ക്ം കമ്പ്യൂട്ടിംഗിന്റെ ഗുണഫലങ്ങള്‍ എത്തിക്കേണ്ടതും നമ്മുടെ കടമയാണ്.

 

കേന്ദ്ര-സംസ്ഥാന സര്ക്കാ്രുകളും മൈക്രോസോഫ്റ്റ് പോലുള്ള സ്വകാര്യ കമ്പനികളും വ്യക്തികളും ഇന്ത്യയിലെ ഡിജിറ്റല്‍ ഡിവൈഡ് പരിഹരിക്കാനായി ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ നമുക്ക് ഭാഷകളില്‍ ചിലതെങ്കിലുമുണ്ട്. ഉപകരണങ്ങള്‍ ഭാഷകളെ പിന്തുണയ്ക്കാന്‍ തുടങ്ങിയിരിക്കുന്നു. പല ഉല്‍‌പന്നങ്ങളുടെയും ഇന്റര്‍‌ഫേസുകള്‍ ഭാഷകളിലാണ്. ഇന്ത്യയിലെ എല്ലാ പ്രധാന ഭാഷകള്ക്കുുമായി മൈക്രോസോഫ്റ്റ് ഭാഷാ ഇന്റര്ഫേഎസ് പായ്ക്കുകള്‍ (ലാംഗ്വേജ് ഇന്റര്ഫേറസ് പായ്ക്കുകള്‍ അല്ലെങ്കില്‍ പിപ്പുകള്‍) അവതരിപ്പിച്ചിട്ടുണ്ട്.

 

ഇവിടെ ഞാനൊരു നിരീക്ഷണം പങ്കുവയ്ക്കാം. വിദ്യാര്ത്ഥി കളെയും പ്രൊഫഷണലുകളെയും മറ്റും കാണുമ്പോള്‍ ഞാന്‍ ചോദിക്കുന്ന ഒരു ചോദ്യമുണ്ട് - “നിങ്ങള്ക്ക്് നിങ്ങളുടെ സ്വന്തം ഭാഷയില്‍ ടൈപ്പുചെയ്യാന്‍ അറിയുമോ? സോഫ്റ്റ്‌വെയര്‍ ഉല്‍‌പന്നങ്ങളുടെ ഭാഷാ പതിപ്പുകളില്‍ ഏതെങ്കിലുമൊന്ന് നിങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടോ?” മിക്കപ്പോഴും എനിക്ക് ലഭിക്കാറുള്ള ഉത്തരം ഒന്നാണ് - “ഇല്ല!”

ഇതെന്താണ് സൂചിപ്പിക്കുന്നത്?

 

 നമ്മള്‍ ഭാഷാ കമ്പ്യൂട്ടിംഗിനായി ഇനിയും തയ്യാറെടുത്തിട്ടില്ല എന്നല്ലേ? മൈക്രോസോഫ്റ്റ് ആയാലും മറ്റേതൊരു കമ്പനി ആയാലും ഭാഷാ ഉല്‍‌പന്നങ്ങള്‍ ഉണ്ടാക്കാന്‍ ഒരുപാട് പൈസ ഈ കമ്പനികളൊക്കെ ചെലവഴിക്കുന്നുണ്ട്. ഈ ഉല്‍‌പന്നങ്ങള്‍ പൊതുജനങ്ങള്‍ ഉപയോഗിക്കണമെന്നും അടുത്ത പതിപ്പ് ഇറക്കുമ്പോള്‍ കുറച്ചുകൂടി നന്നാക്കാനായി ഉപയോക്താക്കള്‍ അവരുടെ നിര്‍‌ദേശങ്ങളും അഭിപ്രായങ്ങളും നല്‍‌കുമെന്നും ഈ കമ്പനികള്‍ പ്രതീക്ഷിക്കുന്നു. നിര്‍‌ഭാഗ്യവശാല്‍ ഇത് സംഭവിക്കുന്നില്ല. ഭാഷാ കമ്പ്യൂട്ടിംഗ് ഉല്‍‌പന്നങ്ങള്‍ കൂടുതല്‍ ആളുകള്‍ ഉപയോഗിക്കണമെന്നും അവരൊക്കെയും അഭിപ്രായം പറയണമെന്നും ഞങ്ങള്‍ ആഗ്രഹിക്കുന്നു.

 

എന്തുകൊണ്ടാണ് ആളുകള്‍ പ്രാദേശികവല്‍‌ക്കരിച്ച പതിപ്പുകള്‍ ഉപയോഗിക്കാന്‍ ഇഷ്‌ടപ്പെടാത്തത്? സാധാരണ ജനങ്ങള്ക്ക്ക കമ്പ്യൂട്ടിംഗിന്റെ പ്രയോജനങ്ങള്‍ എത്തിക്കുന്നതിന് എന്താണ് തടസം?

 

നിലവിലെ സാഹചര്യത്തില്‍ വിജ്ഞാനം വളര്ത്താ നും അവസരങ്ങള്‍ കന്റെത്താനും ഇംഗ്ലീഷ് മതിയെന്നാണ് സ്ഥിതി. പ്രാദേശിക ഭാഷയില്‍ ആശയവിനിമയം ചെയ്യുന്നുണ്ടെങ്കിലും സാഹചര്യങ്ങളുടെ സമ്മര്ദ്ദജത്തില്‍ ഇംഗ്ലീഷ് പഠിക്കേണ്ടി വന്ന ആളുകളാണ് ആദ്യം ഭാഷാ കമ്പ്യൂട്ടിംഗ് സംരംഭങ്ങള്‍ ആരംഭിച്ചതും അതിന്റെ ഗുണഫലങ്ങള്‍ ഉപയോഗപ്പെടുത്താന്‍ തുടങ്ങിയതും.

കമ്പ്യൂട്ടര്‍ സ്ക്രീനില്‍ സ്വന്തം ഭാഷാ കണ്ടപ്പോള്‍ അവര്‍ അതിശയിച്ചു, ഉത്സാഹഭരിതരായി. അവര്‍ സ്വന്തം ഭാഷയില്‍ കമ്പ്യൂട്ടിംഗ് ചെയ്യാനും തുറ്റങ്ങി. എന്നാല്‍ കമ്പ്യൂട്ടറില്‍ ഭാഷ ഉപയോഗിക്കുന്നത് ഒരല്‍‌പം വിഷമം പിടിച്ച പണിയാണ്. കമ്പ്യൂട്ടറില്‍ ഭാഷ കൊണ്ടുവരാനായി പല സാങ്കേതികകാര്യങ്ങളും ചെയ്യേണ്ടതുണ്ട്. ഇത് പലരെയും ഭാഷാ കമ്പ്യൂട്ടിംഗില്‍ നിന്ന് അകറ്റുന്നു. സത്യത്തില്‍ ഒരു വിഷമവും കൂടാതെ കമ്പ്യൂട്ടറില്‍ ഭാഷ കാണുന്ന രീതി വന്നാലേ ഭാഷാ കമ്പ്യൂട്ടിംഗ് അര്ത്ഥനവത്തായ വഴിയിലേക്ക് പ്രവേശിക്കുകയുള്ളൂ.

 

യൂണീക്കോഡ് പലപ്പോഴും എടുക്കുന്ന നടപടികളെ പറ്റി ചിലപ്പോഴൊക്കെ പരാതികള്‍ ഉയര്ന്നു കാണാറുണ്ട്. യൂണീക്കോഡ്, നിവേശക മാര്ഗരങ്ങള്‍ (ഇന്‍‌പുട്ട് മെത്തേഡുകള്‍) തുടങ്ങിയ മേഖലകളില്‍ പ്രവര്ത്തങനപരിചയമുള്ള ഒരാളെന്ന് നിലക്ക് എങ്ങിനെയാണിത് മൈക്കേല്‍ കാണുന്നത്? 

യൂണീക്കോഡ് സ്റ്റാന്ഡേ്ര്ഡുണമായി ബന്ധപ്പെട്ട് പലപ്പോഴും പരാതിയുയരുന്നത് കണ്ടുവരാറുണ്ട്. ചില പ്രശ്നങ്ങള്‍ നിലനില്ക്കു്ന്നുണ്ട് എന്ന കാര്യം ഞാന്‍ മറക്കുന്നില്ല. എന്നാല്‍ ആരെയും ഇത്തരം പ്രശ്നങ്ങളില്‍ പഴി പറയാന്‍ ഞാന്‍ ഒരുക്കമല്ല. ശരിയായ ആശയവിനിമയം ഇല്ലെങ്കില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് എനിക്കു തോന്നുന്നു. അനാവശ്യ വഴക്കുകള്‍ ഭാഷാ കമ്പ്യൂട്ടിംഗിന്റെ വളര്ച്ചമയ്ക്ക് തടയിടും എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. നിലനില്ക്കുവന്നതും പ്രധാനപ്പെട്ടതുമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി സര്ക്കാ്ര്‍ സ്ഥാപനങ്ങളോ അല്ലെങ്കില്‍ അതുപോലുള്ള സംഘടനകളോ യൂണീക്കോഡ് കണ്‍‌സോര്ഷ്യ്വുമായി ശരിയായ രീതിയില്‍ ആശയവിനിമയം നടത്തേണ്ടതുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്.

 

മൈക്രോസോഫ്റ്റിന്റെ, ഇന്ത്യന്‍ ഭാഷകളുമായി ബന്ധപ്പെട്ടുള്ള ഭാഷാ കമ്പ്യൂട്ടിംഗ് / ലോക്കലൈസേഷന്‍ സംരംഭങ്ങളെ ചുരുക്കിയൊന്ന് വിവരിക്കാമോ?

 

ഏകദേശം ഒരു പതിറ്റാണ്ടിലേറെയായി മൈക്രോസോഫ്റ്റ് ഇന്ത്യന്‍ ഭാഷകള്ക്ക്ി വേണ്ടിയുള്ള കമ്പ്യൂട്ടിംഗ് സംരംഭങ്ങളില്‍ ശ്രദ്ധപതിപ്പിക്കാന്‍ തുടങ്ങിയിട്ട്. കൃത്യം 1998-ലാണ് അത് ആരംഭിച്ചത്. ആ വര്ഷംങ മൈക്രോസോഫ്റ്റ് ചെയര്മാ്ന്‍ ബില്‍ ഗേറ്റ്സ് ഇന്ത്യ സന്ദര്ശി‍ക്കുകയുണ്ടായി. ഇന്ത്യയിലെ ജനകോടികള്ക്ക്  കമ്പ്യൂട്ടിംഗിന്റെ പ്രയോജനങ്ങള്‍ എത്തിക്കാന്‍ പ്രാദേശികവല്‍‌ക്കരണത്തിലൂടെ മാത്രമേ കഴിയൂ എന്ന് ബില്‍ ഗേറ്റ്‌സ് തിരിച്ചറിയുകയായിരുന്നു.

 

ഇന്ത്യയിലെ ഭാഷാവൈവിധ്യം അമ്പരപ്പിക്കുന്നതാണ്. ഏതാണ്ട് 33 ഭാഷകളും 1652 പ്രാദേശികവകഭേദങ്ങളും ഇന്ത്യയിലുണ്ട്. ഇന്ത്യയിലെ ജനകോടികളില്‍ 95 ശതമാനവും ആശ്രയിക്കുന്നത് പ്രാദേശികഭാഷകളെയാണ്. വെറും 5 ശതമാനത്തിന് മാത്രമാണ് ഇംഗ്ലീഷ് അറിയാവുന്നത്. ഇന്ത്യയിലെ ഡിജിറ്റല്‍ ഡിവൈഡിന്റെ കാരണവും ഇതുതന്നെ.

 

ഇന്ത്യന്‍ ഭാഷകളില്‍ കമ്പ്യൂട്ടിംഗ് നടത്താനുള്ള പ്ലാറ്റ്‌ഫോം മൈക്രോസോഫ്റ്റ് ഒരുക്കിക്കഴിഞ്ഞിട്ടുണ്ട്. ഇനിയും വളരെയേറെ ചെയ്യാനുണ്ട്. എല്ലാ പ്രധാന ഇന്ത്യന്‍ ഭാഷകളും എളുപ്പത്തില്‍ ടൈപ്പുചെയ്യാനായി ഒരു ഇന്ഡിനക് ലാംഗ്വേജ് ഇന്‍‌പുട്ട് ടൂള്‍ മൈക്രോസോഫ്റ്റ് പുറത്തിറക്കിയിട്ടുണ്ട്. പന്ത്രണ്ട് ഇന്ത്യന്‍ ഭാഷകളില്‍ ലാംഗ്വേജ് ഇന്റര്ഫേടസ് പായ്ക്കുകളും ലഭ്യമാണ്.  മൈക്രോസോഫ്റ്റിന്റെ ബ്രൌസറായ ഇന്റര്നെഫറ്റ് എക്സ്പ്ലോററും ഇന്ത്യന്‍ ഭാഷകളില്‍ ലഭിക്കുന്നു.

 

മൈക്കേല്‍, നിങ്ങള്‍ മൈക്രോസോഫ്റ്റിന്റെ മോസ്റ്റ് വാല്യൂഡ് പ്രൊഫെഷണല്‍ (MVP) ആയിരുന്നുവെന്ന് കേട്ടിട്ടുണ്ട്. എം‌വി‌പി ആയിരിക്കുക എന്നാല്‍ എന്താണ്?  എം‌വി‌പി എന്ന നിലയില്‍ നിങ്ങളുടെ അനുഭവം എന്താണ്?

 

അതെ.. ഞാന്‍ പഴയ മോസ്റ്റ് വാല്യൂഡ് പ്രൊഫെഷണല്‍ (MVP) ആണ്. കാമ്പുസെര്വ്  ആക്സസ് ഫോറം മൈക്രോസോഫ്റ്റ് സ്പോണ്സടര്‍ ചെയ്ത സമയത്ത് ഞാന്‍ അതിലെ ഒരു സജീവ അംഗമായിരുന്നു. ഒരുപാട് ചര്ച്ചയകള്‍ ഞാനതില്‍ നടത്തിയിട്ടുണ്ട്. എം‌വി‌പി ആയിരിക്കുക എന്നാല്‍ എല്ലാ പുതിയ മൈക്രോസോഫ്റ്റ് ഉല്‍‌പന്നങ്ങളും ഉപയോഗിക്കാനുള്ള ഒരവസരം കൂടിയാണ്. അതായത് എല്ലാവരേക്കാള്‍ മുമ്പ് ഏറ്റവും നൂതനമായ സാങ്കേതികവിദ്യ അനുഭവിച്ചറിയുക എന്നുതന്നെ.

 

ഇത് കൂടാതെ, മൈക്രോസോഫ്റ്റിനെ പറ്റിയുള്ള വാര്ത്തനകള്‍, റിലീസിന് മുമ്പുതന്നെ സോഫ്റ്റ്‌വെയര്‍, ടെക്‌നിക്കല്‍ നോളിജ് ബേസിലേക്കുള്ള പ്രവേശനം എന്നിവയും എം‌വി‌പി ആയിരിക്കുമ്പോള്‍ ലഭിക്കും. പുറമെ, മൈക്രോസോഫ്റ്റിലെ ആളുകളുമായി സംവദിക്കാനുള്ള അവസരവും എം‌വി‌പികള്ക്ക്  ലഭിക്കും. തനിക്കുള്ള സാങ്കേതിക പരിജ്ഞാനം മറ്റുള്ളവര്ക്കും  പകര്ന്ന്  കൊടുക്കുക എന്നതാണ് എം‌വി‌പിയുടെ ചുമതല. ഒരുപാട് ഗവേഷണ ഉദ്യമങ്ങളും കഠിന പ്രയത്നങ്ങളും എം‌വി‌പികള്‍ ചെയ്യേണ്ടതുണ്ട്. മൈക്രോസോഫ്റ്റില്‍ ജോലി കിട്ടിയപ്പോള്‍ ഞാനെന്റെ എം‌വി‌പി സ്ഥാനം രാജിവക്കുകയായിരുന്നു. 

 

ഈയടുത്ത് കോയമ്പത്തൂരില്‍ നടന്ന തമിഴ് ഇന്റര്‍‌നെറ്റ് കോണ്‍‌ഫറന്സിതല്‍ മൈക്കേല്‍ ഒരു ഔദ്യോഗിക ക്ഷണിതാവായിരുന്നുവല്ലോ! മൈക്കേല്‍ എങ്ങിനെയാണ് ഇന്ത്യയെ നോക്കിക്കാണുന്നത്? തമിഴ് ഇന്റര്നെ‍റ്റ് കോണ്‍‌ഫറന്സികല്‍ മൈക്കേലിനുണ്ടായ അനുഭവങ്ങളെ പറ്റിയൊന്ന് വിശദീകരിക്കാമോ?

 

അത്ഭുതകരമായൊരു അനുഭവമായിരുന്നു അത്. ലോകത്തില്‍ തന്നെ ഇത്രയും പണം ചെലവിട്ട് ഏതെങ്കിലും ഭാഷയില്‍ ഇത്രയും വലിയൊരു സെമിനാര്‍ സംഘടിപ്പിച്ചിട്ടുണ്ടാകുമോ എന്ന കാര്യം സംശയമാണ്. കോയമ്പത്തൂരില്‍ വച്ച്, ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നുമുള്ള ഒട്ടനവധി കമ്പ്യൂട്ടിംഗ് വിദഗ്ധരുമായും ഭാഷാ പണ്ഡിതരുമായും സംവദിക്കാന്‍ എനിക്ക് സാധിച്ചു. രസകരമായൊരു സംഗതി എന്താണെന്ന് വച്ചാല്‍, തമിഴ്നാട് സര്ക്കാടരിന്റെ ഒരു ജോലി ഓഫര്‍ എനിക്ക് ലഭിച്ചുവെന്നാണ് (ചിരിക്കുന്നു). ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒരു അനുഭവമായിരുന്നു അത്. എനിക്ക് ഇന്ത്യയെയും ഇന്ത്യയിലെ ജനതയെയും ഇഷ്ടമാണ് എന്നാലിപ്പോള്‍ എനിക്ക് മൈക്രോസോഫ്റ്റില്‍ ഒട്ടനവധി കാര്യങ്ങള്‍ ചെയ്തുതീര്ക്കേുണ്ടതുണ്ട്.

 

ഇന്ത്യന്‍ ഭാഷാ കമ്പ്യൂട്ടിംഗ് രംഗത്തും ലോക്കലൈസേഷന്‍ മേഖലയിലും ശ്രദ്ധയൂന്നുന്ന പോര്ട്ടേലായ ഭാഷാ‌ഇന്ത്യയുടെ പ്രവര്ത്ത്നങ്ങളെ നിങ്ങള്‍ എങ്ങിനെ കാണുന്നു?

 

ഇന്ത്യന്‍ ഭാഷാ കമ്പ്യൂട്ടിംഗ് - ലോക്കലൈസേഷന്‍ രംഗത്തെ സമാനതകളില്ലാത്ത പോര്ട്ടീലാണ് ഭാഷാ‌ഇന്ത്യ എന്നെനിക്ക് തോന്നിയിട്ടുണ്ട്. ഭാഷാ കമ്പ്യൂട്ടിംഗിന്റെ പ്രയോജനങ്ങളെ പറ്റി പൊതുജനങ്ങളെയും വിവിധ മേഖലകളിലെ വിദഗ്ധരെയും പ്രബുദ്ധരാക്കാന്‍ ഭാഷാ‌ഇന്ത്യക്ക് കഴിയുന്നുണ്ട്. ഭാഷാ‌ഇന്ത്യയുടെ പ്രവര്ത്താനങ്ങളെ ഞാന്‍ മുക്തകണ്ഠം പ്രശംസിക്കുന്നു. എനിക്ക് ഭാഷാ‌ഇന്ത്യ പ്രവര്ത്തേകരുടെ മുന്നില്‍ വയ്ക്കാന്‍ ഒരു നിര്‍‌ദേശമുണ്ട്. മൈക്രോസോഫ്റ്റില്‍ ഭാഷാ കമ്പ്യൂട്ടിംഗ് സംരംഭങ്ങളില്‍ മുഴുകിക്കഴിയുന്ന ഞങ്ങള്ക്ക്ര മൈക്രോസോഫ്റ്റ് പുറത്തിറക്കുന്ന ഉല്‍‌പന്നങ്ങളെ പറ്റി ഉപയോക്താക്കളുടെ അഭിപ്രായങ്ങള്‍ അറിയാന്‍ അതിയായ കൊതിയുണ്ട്. മൈക്രോസോഫ്റ്റ് ഉല്‍‌പന്നങ്ങളുടെ ഉപയോക്താക്കള്ക്ക്  അവരുടെ അഭിപ്രായം പങ്കുവയ്ക്കാനായി ഒരു വേദിയൊരുക്കാന്‍ ഭാഷാ‌ഇന്ത്യക്ക് കഴിയാനായാല്‍ വളരെ നല്ലത്. എന്തായാലും, ഇന്ത്യന്‍ ഭാഷാ കമ്പ്യൂട്ടിംഗ് രംഗത്ത് ഭാഷാ‌ഇന്ത്യ ചെയ്യുന്ന ഉദ്യമങ്ങള്‍ കൂടുതല്‍ വിപുലമാകട്ടെ എന്ന് ആശംസിക്കുന്നു.