|
സംസ്കാരങ്ങളുടെയും ഭാഷകളുടെയും വൈവിധ്യമാണ് ഭാരതത്തിന്റെ ഏകത്വവും ഔന്നത്യവും. ഏത് ഇന്ത്യന്‍ ഭാഷയും ഉപയോഗിക്കാവുന്ന ഓപ്പറേറ്റിംഗ് സിസ്റ്റമാവട്ടെ ഈ വൈവിധ്യത്തെയും ഔന്നത്യത്തെയും ഒരുപടി മുന്നോട്ട് കൊണ്ടുപോവുന്നു. മൈക്രോസോഫ്റ്റില്‍ നിന്നുള്ള പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളൊക്കെയും ഇന്ത്യന്‍ ഭാഷകള്‍ ഉപയോഗിക്കാന്‍ സഹായിക്കുന്നവയാണ്.
ഈ ലേഖനത്തില്‍ വിന്‍ഡോസ് എക്സ്പി ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുമ്പോള്‍ എങ്ങനെ ഇന്ത്യന്‍ ഭാഷാ പിന്തുണ (ഇന്‍ഡിക് സപ്പോര്‍ട്ട്) നേടാമെന്ന് നോക്കാം. മലയാളം ഉപയോഗിക്കുന്നതിന് കമ്പ്യൂട്ടര്‍ എങ്ങനെ സജ്ജമാക്കാം എന്ന് ഇവിടെ വിവരിക്കുന്നു.
ആദ്യ പടി: ഓഎസ്സില്‍ ഉള്ള ഇന്‍ഡിക് സവിശേഷത സജീവമാക്കല്‍
- Start -> Control Panel -> Date, Time, Language and Regional Options എന്നതില്‍ ക്ലിക്കുചെയ്യുക
- Regional and Language Options എന്നതില്‍ ക്ലിക്കുചെയ്യുക
- ഇനി, Languages ടാബില്‍ ക്ലിക്കുചെയ്യുക (ചിത്രം കാണുക)

- 'Supplemental language support' എന്ന ശീര്‍ഷകത്തിന് താഴെയുള്ള 'Install files for Complex Script and right-to-left languages (including Thai)' എന്നതില്‍ ടിക്ക് മാര്‍ക്കിടുക.
- വിന്‍ഡോസ് എക്സ്പി ഡിസ്കില്‍ നിന്ന് ആവശ്യമായ ഫയലുകള്‍ സംസ്ഥാപിക്കാന്‍ ഓഎസ്സിനെ അനുവദിക്കുക
- ഇനി റീബൂട്ടുചെയ്യാം
രണ്ടാം പടി: യൂസര്‍ ലോക്കേല്‍, ലൊക്കേഷന്‍ എന്നിവയായി എന്തൊക്കെ തിരഞ്ഞെടുക്കാം?
- യൂസര്‍ ലോക്കേലും ലൊക്കേഷനും സജ്ജീകരിക്കാന്‍ 'Regional Options' ടാബില്‍ ക്ലിക്കുചെയ്യുക.
- 'Standards and format' എന്ന ശീര്‍ഷകത്തിന് താഴെയുള്ള ഡ്രോപ്പ് ഡൌണ്‍ പെട്ടിയില്‍ നിന്ന് മലയാളം എന്നത് തിരഞ്ഞെടുക്കുക. ഭാഷയില്‍ ഉപയോഗിക്കുന്ന സംഖ്യ, കറന്‍സി, സമയം, തീയതി, അക്ഷരങ്ങള്‍ അടുക്കുന്ന രീതി എന്നിവ ഇതോടെ തിരഞ്ഞെടുക്കപ്പെടും.
- 'Location' എന്ന ശീര്‍ഷകത്തിന് താഴെയുള്ള ലിസ്റ്റില്‍ നിന്ന് ഇന്ത്യ എന്നത് തിരഞ്ഞെടുക്കുക.

മൂന്നാം പടി: ഇന്ത്യന്‍ ഭാഷാ കീബോര്‍ഡുകള്‍ അല്ലെങ്കില്‍ ഇന്‍പുട്ട് ലോക്കേലുകള്‍ സജ്ജീകരിക്കല്‍
- Language Options panel പാനലിലെ Languages ടാബില്‍ ക്ലിക്കുചെയ്യുക.
- Languages ടാബ് തിരഞ്ഞെടുത്തുകഴിഞ്ഞാല്‍, ആവശ്യമുള്ള ഇന്‍പുട്ട് ലോക്കേലുകളോ കീബോര്‍ഡുകളോ സംസ്ഥാപിക്കാനായി, 'Details' ടാബില്‍ ക്ലിക്കുചെയ്യുക.
- ആവശ്യമുള്ള ഭാഷയ്ക്കായുള്ള കീബോര്‍ഡ് ചേര്‍ക്കാന്‍ 'Add' എന്ന ബട്ടണില്‍ ക്ലിക്കുചെയ്യുക.
- ഡ്രോപ്പ് ഡൌണ്‍ ബോക്സില്‍ നിന്ന് ഇന്‍പുട്ട് ഭാഷയായി മലയാളം തിരഞ്ഞെടുക്കുക.
- നിങ്ങള്‍ തിരഞ്ഞെടുത്തിരിക്കുന്ന ഭാഷയിലുള്ള കീബോര്‍ഡ് ലേഔട്ട് അല്ലെങ്കില്‍ ഐഎംഇ സ്വപ്രേരിതമായി തിരഞ്ഞെടുക്കപ്പെടും. ഡയലോഗ് ബോക്സടയ്ക്കാന്‍ OK എന്നതില്‍ ക്ലിക്കുചെയ്യുക.
മലയാളത്തില്‍ മാത്രമല്ല, ഒട്ടുമിക്ക ഇന്ത്യന്‍ ഭാഷകളിലും ഇപ്പോള്‍ മൈക്രോസോഫ്‌റ്റ് ഐഎംഇ ലഭ്യമാണ്. ഭാഷാഇന്ത്യയിലെ ഡൌണ്‍ലോഡുകള്‍ വിഭാഗം സന്ദര്‍ശി ച്ചോ മൈക്രോസോഫ്റ്റ് ഡോട്ട് കോമിലെ ഡൌണ്‍ലോഡ് സെന്ററിലെ മലയാള വിഭാഗം സന്ദര്‍ശിച്ചോ ഐഎംഇ കമ്പ്യൂട്ടറിലേക്ക് ഇറക്കാം.

എല്ലാ പടികളും പൂര്‍ത്തിയാക്കിയാല്‍ നിങ്ങളുടെ ടാസ്‌ക്ബാറില്‍ ഇന്‍ഡിക് ഐഎംഇ പ്രത്യക്ഷപ്പെടും. മലയാളത്തിലും ഇംഗ്ലീഷിലും മാറ്റിമാറ്റി അടിക്കാന്‍, ഐഎംഇയില്‍ വലതുക്ലിക്കുചെയ്യുക. ഡയലോഗ് ബോക്സിലെ, 'Key Settings' എന്ന ബട്ടണില്‍ ക്ലിക്കുചെയ്ത്, ടൈപ്പ് ചെയ്യുമ്പോള്‍ ഒരു ഭാഷയില്‍ നിന്ന് മറ്റൊന്നിലേക്ക് മാറുന്നത് വേണ്ട രീതിയില്‍ ക്രമീകരിക്കാം. |