ഓഫീസിനെ പറ്റി എന്തുമറിയാന്‍ ഓഫീസ് ബ്ലോഗ്
ലോകത്തില്‍ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന ഓഫീസ് ഉല്‍പന്നങ്ങള്‍ മൈക്രോസോഫ്റ്റ് ഓഫെസില്‍ നിന്നുള്ളതാണെന്ന് ഏവര്‍ക്കും അറിയാം. വേഡാകട്ടെ, പവര്‍പോയിന്റ് പ്രസന്റേഷനാകട്ടെ, എക്സലാകട്ടെ, എല്ലാം മൈക്രോസോഫ്റ്റിന്റെ ഓഫീസ് ഉല്‍പന്നങ്ങളാണ്. ഇപ്പറഞ്ഞ ഉല്‍പന്നങ്ങളില്‍ എല്ലാവര്‍ക്കും സാമാന്യജ്ഞാനം ഉണ്ടാകുമെങ്കിലും സങ്കീര്‍ണമായ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ സംശയം ഉണ്ടാവുക സ്വാഭാവികം. ഇത്തരം സംശയങ്ങള്‍ ദൂരീകരിക്കാനും നിങ്ങളുടെ അറിവ് പങ്കുവയ്ക്കാനുള്ള ഇടമാണ് ഓഫീസ് ബ്ലോഗ്.
ഓഫീസ് ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന സംശയങ്ങളെല്ലാം ദൂരികരിക്കാനായി മൈക്രോസോഫ്റ്റ് നടത്തുന്ന ഈ ബ്ലോഗ് ‘http://blogs.office.com/’ എന്ന വിലാസത്തില്‍ ലഭ്യമാണ്. ഇതില്‍ ലേഖനങ്ങളും വീഡിയോയിലുള്ള പരിശീലന പാഠങ്ങളും ലഭ്യമാണ്.
ആക്സസ്, എക്സല്‍, ഇന്‍ഫോപാത്ത്, വണ്‍നോട്ട്, ഔട്ട്‌ലുക്ക്, പവര്‍പോയിന്റ്, പ്രൊജക്റ്റ്, പബ്ലിഷര്‍, വിസിയോ, വേഡ്, മാക്കിനായുള്ള ഓഫീസ്, ഓഫീസ് വെബ് ആപ്ലിക്കേഷനുകള്‍ എന്നുതുടങ്ങി എല്ലാ ഓഫീസ് ഉല്‍പന്നങ്ങള്‍ക്കും ഓഫീസ് ബ്ലോഗില്‍ സവിശേഷ വിഭാഗങ്ങളുണ്ട്.
തീര്‍ത്തും സൌജന്യമായി ‘ഓഫീസ് 2010’ ഡൌണ്‍ലോഡ് ചെയ്യാനുള്ള സൌകര്യവും ഈ ഓഫീസ് ബ്ലോഗില്‍ ഉണ്ട്. ഇത് മാത്രമല്ല. ഒരു കുടുംബത്തിലെ വരവുചെലവ് കണക്കുകള്‍ ട്രാക്കുചെയ്യാന്‍ നിങ്ങളെ സഹായിക്കുന്ന ഒരു എക്സല്‍ ടെംപ്ലേറ്റും ഇവിടെയുണ്ട്. ഉപയോഗിച്ചവരെല്ലാം വളരെ നല്ല അഭിപ്രായമാണ് ഈ ‘ഫിനാന്‍ഷ്യല്‍ ടെംപ്ലേറ്റി’നെ പറ്റി പറഞ്ഞിരിക്കുന്നത്.
പിവൊട്ട് ടേബിള്‍ എന്ന് വിളിക്കുന്ന, ഡാറ്റ മികച്ച രീതിയില്‍ ഉപയോഗിക്കാന്‍ കഴിയുന്ന പ്ലഗിന്നിനെ പറ്റിയും മെയിലും മറുപടികളും എങ്ങിനെ ട്രാക്കുചെയ്യാന്‍ കഴിയും എന്നതിനെ പറ്റിയും ആക്സസില്‍ ഡാറ്റ റിക്കവറി എങ്ങിനെയാണ് ചെയ്യുന്നത് എന്നതിനെ പറ്റിയുമൊക്കെ ഓഫീസ് ബ്ലോഗില്‍ വായിക്കാം.
സത്യത്തില്‍ ഓരോ ഓഫീസ് ആപ്ലിക്കേഷനും എങ്ങിനെ ഉപയോഗിക്കാമെന്നും സങ്കീര്‍ണമായ കാര്യങ്ങള്‍ക്ക് ഈ ആപ്ലിക്കേഷനുകള്‍ എങ്ങിനെ ഉപയോഗിക്കാമെന്നും സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും ഈ ഓഫീസ് ബ്ലോഗ് ഏറെ പ്രയോജനപ്രദമാണ്.