മൊബൈല്‍ ഫോണിനെ പറ്റി അറിയേണ്ടതെല്ലാം
മൊബൈല്‍ ഫോണ്‍ എല്ലാവരും ഉപയോഗിക്കുന്നുണ്ടെങ്കിലും അതിലെ സാധ്യതകളെല്ലാം നമ്മള്‍ ഉപയോഗിക്കുന്നുണ്ടോ എന്ന് സംശയമാണ്. ഹൈ എന്‍ഡ് ഫോണാണ് നമ്മുടെ കയ്യില്‍ ഉള്ളതെങ്കിലും നമ്മള്‍ പലപ്പോഴും പ്രയോജനപ്രദമായ പല സവിശേഷതകളും മിസ് ചെയ്യുന്നു. ഇതിനൊരു പരിഹാരമാണ് തൃശൂര്‍ മൊബൈല്‍ ഫോണ്‍ പുറത്തിറക്കിയ ‘മൊബൈല്‍ ഫോണ്‍, ഐഫോണ്‍, ത്രിജി, അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍’ എന്ന കൈപ്പുസ്തകം.

ബിഎസ്‍എന്‍എല്‍ സിമ്മുകളില്‍ 3ജി സൌകര്യം വന്നു കഴിഞ്ഞല്ലോ? എന്താണ് 3ജി?
എന്താണ് വീഡിയോ കോള്‍?
എന്താണ് മൊബൈല്‍ ടിവി?
വീഡിയോ കോള്‍ ലഭ്യമാകാന്‍ എന്തുചെയ്യണം?
എന്‍റെ മൊബൈലില്‍ 3ജി ഉണ്ടോ?
ബിഎസ്എന്‍എല്‍ ഇന്‍റര്‍നെറ്റ് സെറ്റിംഗ്‌സിന് എന്തുചെയ്യണം ?
സിമ്മില്‍ 3ജി സൌകര്യം ആക്ടിവേറ്റ് ചെയ്യുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ?, വാഹനങ്ങളില്‍ ജി പി എസിന്റെ ധര്‍മ്മമെന്ത്?
എന്താണ് IMEI നമ്പര്‍? അതുകൊണ്ടുള്ള ഉപയോഗമെന്ത്?
സോഫ്റ്റ്‌വെയര്‍ വേര്‍ഷന്‍ അറിയുന്നതെങ്ങനെ?
...എന്നിങ്ങനെ നമുക്ക് ഒരുപാട് ചോദ്യങ്ങള്‍ ഉണ്ടാകാം.
മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍, ഇന്‍റര്‍നെറ്റ്, ജിപിആര്‍എസ്, ചൈനാ ഫോണ്‍ എന്നിവ ഉപയോഗിക്കുമ്പോള്‍ അല്ലെങ്കില്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഈ പുസ്തകത്തില്‍ ലളിതമായി അവതരിപ്പിച്ചിരിക്കുന്നു.
വാഹനങ്ങളിലെ വയര്‍ലസ് സാങ്കേതികവിദ്യയായ ജിപിഎസ്/ ഓണ്‍ലൈന്‍ ട്രാക്കിംഗ്/ ഓഫ്‌ലൈന്‍ ട്രാക്കിംഗ് എന്നിവയെ പറ്റിയുള്ള വിവരങ്ങളും ഈ കൈപ്പുസ്തകത്തില്‍ ഉണ്ട്. സിമ്പിയന്‍ ഓപ്പറേറ്റിംഗ് സിസ്റ്റം ഫോണുകള്‍ ഫോര്‍മാറ്റ് ചെയ്യുന്നതിന് ഉപയോഗിക്കുന്ന രഹസ്യകോഡ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മൊബൈല്‍ വാങ്ങുമ്പോള്‍ 3ജി ഉണ്ടോ എനന്നും ഫ്രണ്ട് ക്യാമറ ഉണ്ടോ എന്നും എങ്ങനെ പരിശോധിക്കണം എന്നും ഇതിലുണ്ട്. നോക്കിയയുടെ പുതിയ മോഡലുകളുടെ സ്പെസിഫിക്കേഷനുകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സന്തോഷ് കെകെയാണ് ഈ കൈപ്പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. വേരും പത്ത് രൂപ മാത്രമാണ് ഇതിന്‍റെ വില.