കോയമ്പത്തൂരില്‍ ലോക തമിഴ് ക്ലാസിക്കല്‍ സമ്മേളനം
കോയമ്പത്തൂരില്‍ ജൂണ്‍ 23 മുതല്‍ ആരംഭിക്കുന്നത് ആദ്യത്തെ ലോക തമിഴ് ക്ലാസിക്കല്‍ സമ്മേളനം (ഉലകത്തമിഴ് ചെമ്മൊഴി മാനാട്). തമിഴ്ഭാഷയ്ക്ക് ക്ലാസിക്കല്‍ പദവി ലഭിച്ചതിനുശേഷമുള്ള ആദ്യത്തെ ലോക സമ്മേളനമാണിത്. ഇതിനുമുമ്പ് എട്ടുതവണ ലോക തമിഴ് സമ്മേളനം നടന്നിട്ടുണ്ട്. അതില്‍ മൂന്നെണ്ണം തമിഴ്‌നാട്ടിലായിരുന്നു. ആദ്യമായാണ് കോയമ്പത്തൂരില്‍ തമിഴ്‌സമ്മേളനം നടക്കുന്നത്.
സമ്മേളനത്തിന് സര്ക്കാ ര്‍ ചെലവിടുന്നത് 300 കോടിയാണ്. സംസ്ഥാന സര്ക്കാതര്‍ തന്നെയാണ് മുഴുവന്‍ ചെലവും വഹിക്കുന്നത്. പീളമേടിലെ കൊഡീഷ്യ ട്രേഡ് ഫെയര്‍ സെന്റര്‍ അങ്കണത്തിലാണ് സമ്മേളനം നടക്കുക. മൂന്നുലക്ഷം വിദ്യാര്ഥിമകള്‍ അണിനിരക്കുന്ന റാലിയോടെയാണ് സമ്മേളനം ആരംഭിക്കുക. മുഖ്യമന്ത്രി എം. കരുണാനിധി ഉദ്ഘാടനംചെയ്യും. പ്രദര്ശ്നം, ചര്ച്ചി, സംവാദം, കലാപരിപാടികള്‍ എന്നിവ നടക്കും.
ജൂണ്‍ 27 വരെ നടക്കുന്ന ലോക തമിഴ് ക്ലാസിക്കല്‍ സമ്മേളനം സംഘടിപ്പിക്കുന്നത് തമിഴ്നാട് സര്ക്കാ ര്‍ ആണ്. ഇതിന്റെ ഭാഗമായി ലോക തമിഴ് ഇന്റര്നെ റ്റ് സമ്മേളനവും (തമിഴ് ഇണയ മാനാട്) സംഘടിപ്പിക്കപ്പെടുന്നുണ്ട്. മൂന്ന് ദിവസമാണ് ഇന്റര്നെ്റ്റ് കോണ്ഫപറന്സ്ന നടക്കുക. തമിഴ് ഭാഷാ കമ്പ്യൂട്ടിംഗിനായുള്ള ഉത്തമം എന്ന സംഘടനയും തമിഴ്നാട് സര്ക്കാകരും ചേര്ന്നാ ണ് ഇത് സംഘടിപ്പിക്കുന്നത്.
തമിഴ് ഭാഷയുടെ വളര്ച്ചടയും നേരിടുന്ന വെല്ലുവിളികളും ആയിരിക്കും ലോക തമിഴ് ക്ലാസിക്കല്‍ സമ്മേളനത്തിന്റെ അജണ്ട. എന്നാല്‍, തമിഴ് സാങ്കേതികവിദ്യയുടെ വളര്ച്ച്യും നേരിടുന്ന വെല്ലുവിളികളെയും കുറിച്ചായിരിക്കും തമിഴ് ഇന്റര്നെചറ്റ് കോണ്ഫ്റന്സികല്‍ ചര്ച്ചസകളും സെമിനാറുകളും നടക്കുക. ലോകമെമ്പാടും നിന്നായി ആയിരക്കണക്കിന് ഭാഷാ വിദഗ്ധരാണ് ഈ മഹാമേളയ്ക്ക് കോയമ്പത്തൂരില്‍ വന്നെത്തുക. തമിഴ് ഇന്റര്നെ്റ്റ് കോണ്ഫോറന്സിില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ www.tamilinternetconference.org എന്ന സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
കോയമ്പത്തൂരില്‍ നടക്കുന്നത് ഒന്‍പതാമത്തെ ലോക തമിഴ് സമ്മേളനമാണ്. ആദ്യത്തെ ലോക തമിഴ് സമ്മേളനം നടന്നത് കോലാലംപൂരിലാണ്. 1966-ല്‍ സി.എന്‍. അണ്ണാദുരൈ മുഖ്യമന്ത്രിയായിരുന്ന കാലത്ത് 1968-ല്‍ ചെന്നൈയില്‍ രണ്ടാമത്തെ ലോക തമിഴ് സമ്മേളനത്തിന് വേദിയൊരുക്കി. മൂന്നാംസമ്മേളനം 1970-ല്‍ പാരീസിലും നാലാംസമ്മേളനം 1974-ല്‍ ജാഫ്‌നയിലും നടന്നു. 1981-ല്‍ മധുരയിലും 1987-ല്‍ കോലാലംപൂരിലും 1989-ല്‍ മൗറീഷ്യസിലും ലോക തമിഴ് സമ്മേളനങ്ങള്‍ നടന്നു.
എട്ടാം ലോക തമിഴ് സമ്മേളനം നടന്നത് 1995ല്‍ തഞ്ചാവൂരിലാണ്.15 വര്ഷാത്തെ ഇടവേളയ്ക്കുശേഷമാണ് ഇപ്പോള്‍ ലോക തമിഴ് സമ്മേളനം നടക്കുന്നത്. തമിഴിന് ക്ലാസിക്കല്‍ പദവി ലഭിച്ചതിനാല്‍ പേര് ലോക തമിഴ് ക്ലാസിക്കല്‍ സമ്മേളനം (ഉലകത്തമിഴ് ചെമ്മൊഴി മാനാട്) എന്നാക്കി. 2004 ഒക്‌ടോബര്‍ 12-നാണ് തമിഴിന് ക്ലാസിക്കല്‍ പദവി നല്കികക്കൊണ്ടുള്ള കേന്ദ്രസര്ക്കാ ര്‍ ഉത്തരവിറങ്ങിയത്. സ്വതന്ത്ര ഇന്ത്യയില്‍ ക്ലാസിക്കല്‍ പദവി നേടിയ ആദ്യഭാഷയും തമിഴാണ്.
ലോക തമിഴ് സമ്മേളത്തിനൊപ്പം നടക്കുന്ന തമിഴ് ഇന്റര്നെിറ്റ് കോണ്ഫമറന്സ്ത (തമിഴ് ഇണയ മാനാട്) ഒന്‍പതാമത്തെ തവണയാണ് സംഘടിപ്പിക്കപ്പെടുന്നത്. ഉത്തമം എന്ന സംഘടനയും തമിഴ്നാട് സര്ക്കാപരും മറ്റ് സ്ഥാപനങ്ങളും കൈകോര്ത്ത് സംഘടിപ്പിച്ച് വരുന്ന തമിഴ് ഇന്റര്നെകറ്റ് കോണ്ഫങറന്സ്ന ഇതുവരെ ചെന്നൈ (1999, 2003), സിംഗപ്പൂര്‍ (1997, 2000, 2004), മലേഷ്യ (2001), അമേരിക്ക (2002), ജര്മുനി (2009) എന്നിവിടങ്ങളിലാണ് നടന്നിരിക്കുന്നത്.
ലോക തമിഴ് സമ്മേളനവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലെ കൊളേജ് വിദ്യാര്ത്ഥി കള്ക്കാധയി മത്സരങ്ങള്‍ സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. സൌജന്യമായി വിജ്ഞാനം പങ്കുവയ്ക്കുന്ന വിക്കിപ്പീഡിയ പോലുള്ള സംരംഭങ്ങള്ക്കാേയുള്ള ഉള്ളടക്ക രചനയിലായിരിക്കും മത്സരം. നെറ്റിലെ തമിഴ് ഉള്ളടക്കം സമ്പന്നമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്. തമിഴില്‍ ടൈപ്പ് ചെയ്യുന്ന രീതി പഠിപ്പിക്കുന്നത് സ്കൂള്‍ സിലബസിന്റെ ഭാഗമാക്കാനുള്ള പ്രമേയവും ലോക തമിഴ് സമ്മേളനത്തില്‍ പാസാക്കും എന്നറിയുന്നു.