സൈബര്‍ മലയാളത്തിലേക്കൊരു ഇടവഴി


BRIEF DESCRIPTION:


     ഇംഗ്ലീഷ് ഭാഷയെ വിട്ട് മലയാളത്തിലേക്ക് സൈബര്‍ ലോകം കുടിയേറിക്കഴിഞ്ഞിട്ടും ആധികാരികമായി മലയാളഭാഷയില്‍ സൈബര്‍ മലയാളത്തെ പരിചയപ്പെടുത്താന്‍ ഒരു പുസ്തകമില്ലെന്ന ആരോപണത്തിനുള്ള മറുപടിയാണ് 'സൈബര്‍ മലയാളം' എന്ന പുസ്തകം. കംപ്യൂട്ടര്‍ ലോകത്തെ മലയാളം ലളിതമായി പരിചയപ്പെടുത്തുന്ന പുസ്തകത്തില്‍ പത്ത് സാങ്കേതിക വിദഗ്ധരുടെ ലേഖനങ്ങളാണ് ലളിതമായി അവതരിപ്പിച്ചിരിക്കുന്നത്.

 

BODU COPY:
     ഭാഷ മരിക്കുന്നു, മലയാളം മരിക്കുന്നു തുടങ്ങിയ മുറവിളികള്ക്ക്  എന്നത്തേയും എന്നപോലെ ഇപ്പോഴും ഒരു കുറവുമില്ല. എന്നാല്‍ ചുറ്റുപാടും ഒന്ന് കണ്ണോടിക്കുമ്പോള്‍ ഈ മുറവിളിക്ക് ഒരു അര്ത്ഥപവുമില്ലെന്ന് മനസിലാകും. വിവരസാങ്കേതികവിദ്യയെ മലയാള ഭാഷ പുണര്ന്ന തില്‍ പിന്നെ, യൂണീക്കോഡ് സാര്വാത്രികമായതില്‍ പിന്നെ ഡിജിറ്റല്‍ ലോകത്തിലൂടെ മലയാളം കുതിച്ചു പായുന്ന കാഴ്ചയാണെങ്ങും. ആശാനും മണലെഴുത്തും ഒന്നുമില്ലാതെ തന്നെ നമ്മുടെ കുട്ടികള്‍ ഇപ്പോള്‍ കമ്പ്യൂട്ടറില്‍ മലയാളം അടിക്കുന്നു, വായിക്കുന്നു. സൈബര്‍ ലോകത്തിലേക്ക് കുടിയേറിയതോടെ മലയാള ഭാഷയ്ക്ക് വിപ്ലവകരമായ പുരോഗതിയാണ് ഉണ്ടായിരിക്കുന്നത്.

 

ഇംഗ്ലീഷ് ഭാഷയെ വിട്ട് മലയാളത്തിലേക്ക് സൈബര്‍ ലോകം കുടിയേറിക്കഴിഞ്ഞിട്ടും ആധികാരികമായി മലയാളഭാഷയില്‍ സൈബര്‍ മലയാളത്തെ പരിചയപ്പെടുത്താന്‍ ഒരു പുസ്തകമില്ലെന്ന ആരോപണത്തിനുള്ള മറുപടിയാണ് 'സൈബര്‍ മലയാളം' എന്ന പുസ്തകം. കംപ്യൂട്ടര്‍ ലോകത്തെ മലയാളം ലളിതമായി പരിചയപ്പെടുത്തുന്ന പുസ്തകത്തില്‍ പത്ത് സാങ്കേതിക വിദഗ്ധരുടെ ലേഖനങ്ങളാണ് ലളിതമായി അവതരിപ്പിച്ചിരിക്കുന്നത്.

 

ഭാഷയുടെ ഡിജിറ്റല്‍ സങ്കേതമായ യൂണികോഡ് മലയാളത്തെക്കുറിച്ച് ശരിയായ ധാരണയുണ്ടാക്കാനും ബ്ലോഗിങ്, മലയാളം വിക്കിപീഡിയ തുടങ്ങിയ സംരംഭങ്ങളെക്കുറിച്ച് പരിചയപ്പെടാനും സൈബര്‍ മലയാളത്തില്‍ പേജുകള്‍ മാറ്റി വെച്ചിരിക്കുന്നു. കമ്പ്യൂട്ടര്‍ രംഗത്തെ മലയാളത്തെക്കുറിച്ച് മനസ്സിലാക്കാന്‍ ഒരു ആധികാരിക സഹായിയാണ് സൈബര്‍ മലയാളം. എങ്ങിനെയാണ് സൈബര്‍ മലയാളത്തിന്റെ ഉത്ഭവമെന്നും പ്രയാണമെന്നും ഭാവിയിലെ ആശങ്കകള്‍ എന്തൊക്കെയാണെന്നും വിശദമായി ഈ പുസ്തകം പ്രതിപാദിക്കുന്നു.

 

മലയാളം കമ്പ്യൂട്ടിംഗിന്റെ ചരിത്രം, ഹൈപ്പര്‍ ടെക്സ്റ്റ് അഥവാ തിരമൊഴി, ബ്ലോഗ്, വിക്കിപീഡിയ, മലയാളത്തിലെ വെബ് സൈറ്റുകള്‍, കമ്പ്യൂട്ടര്‍ മലയാളത്തിലെ പ്രശ്നങ്ങള്‍ എന്നിങ്ങനെയുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒമ്പത് ലേഖനങ്ങളാണ് ഈ പുസ്തകത്തില്‍ ഉള്ളത്‍. ഡോക്‌ടര്‍ മഹേഷ് മംഗലാട്ട്, മലയാളികളുടെ പ്രിയ കവി പിപി രാമചന്ദ്രന്‍, കെ അശോക്‌കുമാര്‍, അനിജ, ഇജെ ഡോക്‌ടര്‍ പി സോമനാഥന്‍, ടോം ജെ മങ്ങാട്ട്, ഷിജു അലക്സ്, രാജ് നീട്ടിയത്ത്, രചന അക്ഷരവേദിയുടെ കെ എച്ച് ഹുസ്സൈന്‍ എന്നിവരുടേതാണ് ഈ ലേഖനങ്ങള്‍.

 

കറന്റ് ബുക്സ്, തൃശ്ശൂരാണ് ഈ പുസ്തകത്തിന്റെ പ്രസാധകര്‍. ‘സൈബര്‍ മലയാളം’ എന്ന ഈ ലേഖന സമാഹാരത്തിന്റെ എഡിറ്റര്‍ പ്രശസ്ത മാധ്യമ പ്രവര്ത്ത കയായ സുനിത ടിവിയാണ്. തൃശ്ശൂര്‍, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ ഓഫീസുകളുള്ള കോസ്മോ ബുക്സ് വിതരണം ചെയ്യുന്ന ഈ പുസ്തകത്തിന് 75 രൂപയാണ് വിലയിട്ടിരിക്കുന്നത്. പുസ്തകത്തിന് 115 പുറങ്ങളുണ്ട്. 

Read More on....