ഓഫീസ് 2010 ഡവലപ്പര്‍ സൌജന്യ പരിശീലന പദ്ധതി
ലോകമെമ്പാടുമുള്ള കമ്പ്യൂട്ടര്‍ ഉപയോക്താക്കള്‍ക്ക് ഏറ്റവും പരിചയമുള്ള ഓഫീസ് സ്യൂട്ട് ഏതാണെന്ന് ചോദിച്ചാല്‍ ഒരുത്തരമേ ഉണ്ടാകൂ. മൈക്രോസോഫ്റ്റ് വികസിപ്പിച്ച് എടുത്തിട്ടുള്ള ഓഫീസ് സ്യൂട്ടാണിത്. 1989-ലാണ് മൈക്രോസോഫ്റ്റിന്‍റെ ഓഫീസ് സ്യൂട്ട് നിലവില്‍ വരുന്നത്. മൈക്രോസോഫ്റ്റ് വേഡ്, മൈക്രോസോഫ്റ്റ് എക്സല്‍, മൈക്രോസോഫ്റ്റ് പവര്‍പോയിന്‍റ് തുടങ്ങി വളരെ കുറച്ച് ആപ്ലിക്കേഷനുകളാണ് ആരംഭഘട്ടത്തില്‍ ഓഫീസ് സ്യൂട്ടില്‍ ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോഴത് ഒട്ടനവധി ആപ്ലിക്കേഷനുകളുടെ സഞ്ചയമാണ്. ഓഫീസ് 2010 ആണ് വിപണിയില്‍ ലഭ്യമായ ഏറ്റവും പുതിയ ഓഫീസ് സ്യൂട്ട്.

ഓഫീസ് സ്യൂട്ടിലെ മിക്ക ആപ്ലിക്കേഷനുകളും ഉപയോഗിക്കാന്‍ വളരെ എളുപ്പമാണ്. ആക്സസ് പോലുള്ള ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാന്‍ പരിശീലനം ആവശ്യമാണ്. ഓഫീസ് സ്യൂട്ട് എങ്ങിനെ ഉപയോഗിക്കണം എന്ന് തുടക്കക്കാരെ പഠിപ്പിക്കുന്നതിന് ഓഫീസ് സ്യൂട്ടില്‍ തന്നെ സൌകര്യങ്ങള്‍ ഉണ്ട്. മൈക്രോസോഫ്റ്റിന്‍റെ സൈറ്റുകളില്‍ നിന്നും സംശയനിവാരണത്തിന് ആവശ്യമായ പിന്തുണ ലഭിക്കുന്നതാണ്. ഇത്രയും പറഞ്ഞത് ആപ്ലിക്കേഷന്‍ സ്യൂട്ട് എന്ന രീതിയില്‍ ഓഫീസ് സ്യൂട്ടിനെ ഉപയോഗപ്പെടുത്തുന്നവരെ മുന്‍കണ്ടാണ്. എന്നാല്‍ ഡവലപ്പര്‍ എന്ന രീതിയില്‍ ഓഫീസ് സ്യൂട്ടിനെ സമീപിക്കുന്നവര്‍ക്ക് എന്തെങ്കിലും പിന്തുണയോ പരിശീലന പദ്ധതിയോ നിലവിലുണ്ടോ എന്ന് ഇനി നോക്കാം.
മൈക്രോസോഫ്റ്റ് ഡവലപ്പര്‍ നെറ്റ്‌വര്‍ക്ക് (msdn.microsoft.com) എന്ന മൈക്രോസോഫ്റ്റ് സൈറ്റ് സന്ദര്‍ശിക്കുകയാണെങ്കില്‍ ഓഫീസ് 2010 സ്യൂട്ടിനെ ഡവലപ്പര്‍മാര്‍ക്ക് എങ്ങിനെ മെരുക്കിയെടുക്കാം എന്ന് പരിശീലിപ്പിക്കുന്ന ഒരു ട്രെയിനിംഗ് പ്രോഗ്രാം ലഭിക്കുന്നതാണ്. മൈക്രോസോഫ്റ്റ് ഉല്‍പന്നങ്ങള്‍, സാങ്കേതികവിദ്യ എന്നിവയില്‍ വിദഗ്ധ പരിശീലന പദ്ധതികള്‍ നല്‍കിവരുന്ന സൈറ്റാണിത്. ഈ സൈറ്റിലെ ‘ലേണ്‍’ എന്ന വിഭാഗത്തില്‍ പോയി, ‘കോഴ്സസ്’ തെരഞ്ഞെടുത്ത്, അതില്‍ നിന്ന് ഡവലപ്പര്‍മാര്‍ക്ക് ഓഫീസ് 2010-ന്‍റെ ‘ഓഫ്‌ലൈന്‍ ട്രെയിനിംഗ് കിറ്റ്’ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.
ഓഫ്‌ലൈനായി മാത്രമല്ല ഓണ്‍ലൈനായും ഈ പരിശീലന പദ്ധതി നല്‍കിയിട്ടുണ്ട്. ടെക്സ്റ്റ് പാഠങ്ങളിലൂടെയും വീഡിയോയിലൂടെയും ഉദാഹരണങ്ങളിലൂടെയും ഡവലപ്പര്‍മാര്‍ക്ക് ഓഫീസ് 2010 ഇവിടെ വിശദീകരിച്ച് കൊടുക്കപ്പെടുന്നു. സോഴ്സ് കോഡും നിങ്ങള്‍ക്ക് ഇവിടെ ലഭിക്കും. ചെറിയ ആഡ്-ഇന്നുകള്‍ തൊട്ട് ഓഫീസ് ബിസിനസ് ആപ്ലിക്കേഷനുകള്‍ വരെയുള്ള സൊലൂഷനുകള്‍ വികസിപ്പിച്ചെടുക്കാന്‍ ഡവലപ്പര്‍മാരെ സഹായിക്കുകയാണ് ഈ പരിശീലന പദ്ധതിയുടെ ഉന്നം. ഓഫീസ്2010-ന് സൊലൂഷനുകള്‍ വികസിപ്പിച്ചെടുക്കാന്‍ ഡവലപ്പര്‍മാര്‍ ഉപയോഗപ്പെടുത്തുക വിഷ്വല്‍ സ്റ്റുഡിയോ 2010-ഉം ഷെയര്‍പോയിന്‍റ് 2010-ഉം ആയിരിക്കും.
ആര്‍ക്കൊക്കെ ഇത് പഠിക്കാം? മൈക്രോസോഫ്റ്റ് ഓഫീസ്, ഷെയര്‍പോയിന്‍റ് എന്നിവയെ പറ്റിയുള്ള പ്രാഥമിക അവഗാഹം ഉള്ളവര്‍ക്കും മൈക്രോസോഫ്റ്റ് വിഷ്വല്‍ സ്റ്റുഡിയോ ഉപയോഗിച്ച് പരിചയമുള്ളവര്‍ക്കും ഈ പരിശീലന പദ്ധതി ഉപയോഗപ്പെടുത്താം. മൈക്രോസോഫ്റ്റ് ഡവലപ്പര്‍മാര്‍ക്ക് നല്‍കുന്ന പരിശീലന പദ്ധതി ഓഫീസ് 2010-ല്‍ മാത്രം പരിമിതപ്പെടുന്നില്ല. മറ്റ് ഉല്‍പന്നങ്ങളിലും ഡവലപ്പര്‍മാര്‍ക്കായി മൈക്രോസോഫ്റ്റ് പരിശീലന പദ്ധതികള്‍ നല്‍കിവരുന്നുണ്ട്. വിന്‍ഡോസ് ഫോണ്‍, വിന്‍ഡോസ് അസൂര്‍ പ്ലാറ്റ്‌ഫോം, സില്‍വര്‍ലൈറ്റ് 4, വിഷ്വല്‍ സ്റ്റുഡിയോ 2010, വിന്‍ഡോസ് 7, ഓഫീസ് 365, ഷെയര്‍പോയിന്‍റ് 2010, SQL സെര്‍വര്‍ 2008, വിന്‍ഡോസ് സെര്‍വര്‍ 2008 R2, വിന്‍ഡോസ് HPC, വിന്‍ഡോസ് ഫോണ്‍ 7 തുടങ്ങിയവയിലും മൈക്രോസോഫ്റ്റ് പരിശീലന പദ്ധതികള്‍ നല്‍കുന്നുണ്ട്.