മൈക്രോസോഫ്റ്റ് ഡൌണ്‍ലോഡ് കേന്ദ്രത്തെ പറ്റി
ലോകത്തിലെ ഏറ്റവും മികച്ച വിവരസാങ്കേതികവിദ്യാ കമ്പനികളില്‍ ഒന്നും ഏറ്റവും വലിയ സോഫ്റ്റ്‌വെയര്‍ കമ്പനിയുമായ മൈക്രോസോഫ്റ്റിന്റെ സൈറ്റില്‍ (www.microsoft.com) ഭാഷകള്ക്കാനയി പ്രത്യേകം വിഭാഗങ്ങള്‍ ഉണ്ടെന്ന കാര്യം പലര്ക്കും അജ്ഞാതമാണ്. മൈക്രോസോഫ്റ്റില്‍ നിന്നുള്ള സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റുകള്ക്കും പുതിയ ഉല്‍പന്നങ്ങളുടെ ഡൌണ്‍ലോഡുകള്ക്കും ആയുള്ള വിഭാഗമാണ് ഭാഷകളില്‍ ആക്കിയിരിക്കുന്നത്. മുപ്പത് ഭാഷകള്‍ ഉള്ള ഇതില്‍ മലയാളവും ഉള്‍പ്പെടുന്നു.

സോഫ്റ്റ്‌വെയര്‍ അപ്ഡേറ്റുകളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍, ഡൌണ്‍ലോഡുകള്‍ കണ്ടുപിടിക്കുന്ന രീതി, തിരയുന്നത് കണ്ടെത്താനുള്ള സഹായം, ഡൌണ്‍ലോഡ് വിഭാഗത്തില്‍ എന്തൊക്കെയുണ്ട്, വിന്‍ഡോസ് ജെന്യുയിന്‍ അഡ്വാന്റേജ് ഡൌണ്‍ലോഡുകളെ പറ്റിയുള്ള വിവരങ്ങള്‍, ഡൌണ്‍ലോഡുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന രീതി, വേള്‍ഡ് വൈഡ് ഡൌണ്‍ലോഡുകളെ പറ്റിയുള്ള വിവരങ്ങള്‍, ഡൌണ്‍ലോഡ് ചെയ്യുമ്പോള്‍ നേരിട്ടേക്കാവുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്ന രീതി, ഡൌണ്‍ലോഡ് നിര്‍ദേശങ്ങളെ പറ്റിയുള്ള വിവരങ്ങള്‍ എന്നിവയൊക്കെ വിശദമായി ഈ വിഭാഗത്തില്‍ വിശദീകരിച്ചിരിക്കുന്നു.
ഡൌണ്‍ലോഡ് സെന്റര്‍ ഹോം (http://www.microsoft.com/downloads/Search.aspx?displaylang=ml) എന്ന പേജിലാണ് മലയാളം ഡൌണ്‍ലോഡുകളും അപ്‌ഡേറ്റുകളും ഒരുക്കിയിരിക്കുന്നത്. മൈക്രോസോഫ്റ്റ് ഡൌണ്‍ലോഡ് സെന്റര്‍ സോഫ്റ്റ്‌വെയര്‍ അപ്ഡേറ്റുകള്‍ അടക്കമുള്ള, നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ചുള്ളതോ പോപ്പുലറായതോ ആയ ഡൌണ്‍ലോഡുകള്‍ കണ്ടെത്തുന്നതിനുള്ള അമൂല്യമായ ഒരു വിഭവകേന്ദ്രമാണ്. മൈക്രോസോഫ്റ്റ് സൈറ്റില്‍ തന്നെയുള്ള സോഫ്റ്റ്‌വെയര്‍ അപ്ഡേറ്റുകള്‍ (http://update.microsoft.com/) ഉപയോഗിക്കുകവഴി നിങ്ങള്ക്ക്യ കമ്പ്യൂട്ടറിനെ സമകാലികമായി (ഏറ്റവും പുതിയ ട്രെന്‍ഡുകള്‍ ഉള്‍ക്കൊള്ളുന്ന രീതിയില്‍) സൂക്ഷിക്കാം.
ഗെയിമുകള്‍ (ഗെയിമുകളുടെ അപ്ഡേറ്റുകളും ട്രയല്‍ എഡിഷനുകളും ഡൌണ്‍ലോഡ് ചെയ്യാം), ഇന്റര്നെരറ്റ് (ഇന്റര്നെളറ്റ് എക്സ്പ്ലോററിനുള്ള അപ്ഡേറ്റുകള്‍, വിന്‍ഡോസ് മെസ്സെഞ്ചര്‍, എംഎസ്‌എന്‍ മെസ്സെഞ്ചര്‍, ഔട്ട്‌ലുക്ക് എക്സ്പ്രസ് എന്നിവ), വിന്‍ഡോസ് (സെക്യൂരിറ്റി അപ്ഡേറ്റുകള്‍ സര്‍വീസ് പായ്ക്കുകള്‍, പവര്‍ ടോയ്സ്, ടൂളുകള്‍ എന്നിവ), ഓഫീസ് ആന്‍ഡ് ഹോം ആപ്ലിക്കേഷനുകള്‍ (സര്‍വീസ് പായ്ക്കുകള്‍, വ്യൂവേര്‍സ് ആഡ്-ഇന്നുകള്‍, അപ്ഡേറ്റുകള്‍ എന്നിവ), സിസ്റ്റം മാനേജ്മെന്റ് ടൂളുകള്‍ (ഐടിഹ വിഭവങ്ങള്‍, ടൂളുകള്‍, യൂട്ടിലിറ്റികള്‍, അപ്ഡേറ്റുകള്‍ തുടങ്ങിയവ), ഡവലപ്പ്‌മെന്റ് വിഭവങ്ങള്‍ (എസ്‌ഡികെകള്‍, സര്‍വീസ് പായ്ക്കുകള്‍, ഡെവലപ്പര്‍ ടൂളുകള്‍ എന്നിവ) എന്നിവയാണ് പൊതുവായ ഡൌണ്‍ലോഡ് വിഭാഗങ്ങള്‍.
ഉല്‍പന്ന കുടുംബങ്ങളുടെ അടിസ്ഥാനത്തിലും ഡൌണ്‍ലോഡുകളെ വേര്‍തിരിച്ചിട്ടുണ്ട്. വിന്‍ഡോസ് (സെക്യൂരിറ്റി ടൂളുകള്‍, അപ്ഡേറ്റുകള്‍, യൂട്ടിലിറ്റികള്‍ സര്‍വീസ് പായ്ക്കുകള്‍ എന്നിവ), ഓഫീസ് (സര്‍വീസ് പായ്ക്കുകള്‍, വ്യൂവറുകള്‍, ആഡ്-ഇന്നുകള്‍, ട്രയല്‍ എഡിഷനുകള്‍, അപ്ഡേറ്റുകള്‍ എന്നിവ), സെര്വകറുകള്‍ (സെര്‍വര്‍ പ്രൊഡക്‌ട് അപ്ഡേറ്റുകള്‍, സര്‍വീസ് പായ്ക്കുകള്‍, ടൂളുകള്‍, ട്രയലുകള്‍ തുടങ്ങിയവ), ഡവലപ്പര്‍ ടൂളുകള്‍ (എസ്‌ഡികെകള്‍, സര്‍വീസ് പായ്ക്കുകള്‍, ഡെവലപ്പര്‍, ടൂളുകള്‍ തുടങ്ങിയവ), വിന്‍ഡോസ് ലൈവ്, എംഎസ്‌എന്‍ (ഇന്സ്റ്റന്റ് മെസ്സേജിംഗ്, വെബ് സെര്ച്ച് ഡെസ്‌ക്‌ടോപ്പ് സെര്ച്ച് എന്നിവ), ഗെയിംസ് ആന്ഡ്് എക്സ്ബോക്സ് (ഗെയിം അപ്ഡേറ്റുകള്‍, ട്രയല്‍ എഡിഷനുകള്‍) എന്നിവയാണവ.
ഡൌണ്‍ലോഡുകളെ സൌകര്യത്തിനായി മൂന്ന് വിഭാഗമായി തിരിച്ചിട്ടുണ്ട്. ആദ്യത്തേത് ഏറ്റവും പ്രചാരമേറിയ ഡൌണ്‍ലോഡുകളില്‍ നിന്ന് തെരഞ്ഞെടുക്കാന്‍ സഹായിക്കുന്ന വിഭാഗമാണ്. അടുത്തത് ഏറ്റവും പുതിയ ഡൌണ്‍ലോഡുകള്‍ ലിസ്റ്റുചെയ്യുന്ന വിഭാഗമാണ്. മുകളില്‍ പറഞ്ഞ രണ്ട് വിഭാഗത്തില്‍ നിന്നും ആവശ്യമുള്ള ഡൌണ്‍ലോഡ് ലഭിക്കുന്നില്ലെങ്കില്‍ ആവശ്യമുള്ളത് തിരഞ്ഞ് കണ്ടുപിടിക്കുകയുമാകാം. തിരയല്‍ വിഭാഗം ഒരു കീവേഡ് അല്ലെങ്കില്‍ ഉല്‍പന്ന വിഭാഗം എന്നിവയുടെ അടിസ്ഥാനത്തില്‍ ഒരു തിരച്ചില്‍ നടത്താന്‍ അനുവദിക്കുകയും ഡൌണ്‍ലോഡ് പ്രചാരത്തിനനുസരിച്ച് പ്രദര്ശിഏപ്പിക്കുകയും ചെയ്യും.
നിങ്ങള്‍ തിരയുന്ന ചില പ്രത്യേക സോഫ്റ്റ്‌വെയര്‍ മൈക്രോസോഫ്റ്റിന്റെ ഡൌണ്‍ലോഡ് സെന്ററില്‍ ലഭിക്കാത്ത അവസ്ഥയും ഉണ്ടാകാം. ഇങ്ങിനെയുണ്ടായാല്‍ അതിനര്ത്ഥം നിങ്ങള്‍ തിരയുന്നത് മറ്റേതെങ്കിലും കമ്പനിയുടെ ഉല്‍പന്നമാണ് എന്നാണ്. സാധാരണയായി പ്രചാരമുള്ള ഉദാഹരണങ്ങള്‍ അഡോബ് റീഡര്‍, മാക്രോമീഡിയ ഷോക്ക്‌വേവ്, ഫ്ലാഷ് പ്ലയറുകള്‍, ജാവാ സോഫ്റ്റ്‌വെയര്‍ ഇവയാണ്. ഇവ ഡൌണ്‍ലോഡ് ചെയ്യാന്‍ അതാത് ഉല്‍പന്ന നിര്മാമതാക്കളുടെ സൈറ്റുകളില്‍ പോകേണ്ടതുണ്ട്.
വിന്‍ഡോസ് ജെന്യുയിന്‍ അഡ്വാന്റേജ് ഡൌണ്‍ലോഡുകളെ പറ്റി ഒരുവാക്ക്. മൈക്രോസോഫ്റ്റ് സവിശേഷ ശ്രദ്ധ നല്‍കുന്ന ഒന്നാണ് വിന്‍ഡോസ് ജെന്യുയിന്‍ അഡ്വാന്റേജ് പ്രോഗ്രാം. ഇത് രൂപകല്‍പന ചെയ്തിരിക്കുന്നത് വിന്‍ഡോസ് യൂസര്മാേര്ക്ക് നിയമസാധുതയും പൂര്ണിമായി ലൈസന്‍സുള്ള വിന്ഡോരസിന്റെ കോപ്പിയാണ് ലഭിക്കുന്നത് എന്ന് ഉറപ്പുവരുത്തുവാനാണ്.