കൊമേഴ്‌സും എം-കൊമേഴ്‌സും - നിരൂപണം
ജീവിതത്തിന്റെ എല്ലാ മേഖലകള്ക്കും കമ്പ്യൂട്ടര്‍ അത്യാവശ്യമാണ്. അനുദിനം വളരുന്ന കമ്പ്യൂട്ടര്‍ വിജ്ഞാന, വിനോദ, വിവര ശാഖകള്‍ പലപ്പോഴും സാധാരണക്കാര്ക്ക്് സംശയങ്ങളുണ്ടാക്കാറുണ്ട്. സാങ്കേതിക പദ പ്രയോഗങ്ങളും വിവിധ ഉപയോഗക്രമങ്ങളും നിയമ വശങ്ങളൂം മനസ്സിലാക്കാന്‍ ഇത്തരക്കാര്‍ വിഷമിക്കുന്നു. ഇലക്‌ട്രോണിക്-മൊബെയില്‍ കൊമേഴ്‌സിനെപ്പറ്റി വിവരസാങ്കേതികവിദ്യാ വിദഗ്ധനായ വര്ക്കിക പട്ടിമറ്റം എഴുതിയ 'ഇ-കൊമേഴ്‌സും എം-കൊമേഴ്‌സും' സാധാരണക്കാരുടെ കമ്പ്യൂട്ടര്‍ വിജ്ഞാനത്തിന് അടിത്തറ നല്കാണന്‍ പ്രാപ്‌തിയുള്ളതാണ്.
ഏതൊരാള്ക്കും ലഭിക്കുന്ന മാതൃഭാഷാ സഹായം മറ്റൊരു ഭാഷയ്ക്കു പകരം വയ്ക്കാന്‍ സാധിക്കില്ല. വര്ക്കിര പട്ടിമറ്റം ആധുനിക കമ്പ്യൂട്ടര്‍ സങ്കേതങ്ങള്‍ മലയാളത്തില്‍ വിവരിക്കുന്നതിന്റെ കാരണവും ഇതുതന്നെയാകും. കമ്പ്യൂട്ടറിനെ വാണിജ്യ വ്യാവസായിക ആവശ്യങ്ങള്ക്കു ള്പ്പെ്ടെ എങ്ങനെയെല്ലാം മനുഷ്യന് പ്രയോജനപ്പെടുത്താം എന്ന് വര്ക്കി പട്ടിമറ്റം വിവരിക്കുന്നു. എന്താണ്, എങ്ങനെ, എന്തുകൊണ്ട് എന്ന രീതിയിലുള്ള വിവരണം വിഷയത്തിലേക്ക് ഇറങ്ങിച്ചെല്ലുവാന്‍ വായനക്കാരനെ പ്രേരിപ്പിക്കുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പ്രസിദ്ധീകരണ കമ്പനികളില്‍ ഒന്നായ ഡിസി ബുക്‌സ്, കോട്ടയമാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഇ-കൊമേഴ്‌സിന്റെ പുതിയൊരു വ്യാപാര രീതി എന്ന തലക്കെട്ടില്‍ ഇ-കൊമേഴ്‌സും ബി2ബി, ബി2സി, സി2ബി, സി2ഡി, ഇ-കൊമേഴ്‌സിന്റെ ഭാവി എന്നിവ ലളിതമായി വിശകലനം നടത്തുന്നു. 'വെര്ച്വലല്‍ റിയാലിറ്റി' പരീക്ഷണ വിധേയമാക്കുന്ന കാലത്ത് എം-കൊമേഴ്‌സിന്റെ ഭാവി വിശകലനം അനുയോജ്യമാണ്. ഈ നൂറ്റാണ്ടിന്റെ വിവര മാധ്യമമായ കമ്പ്യൂട്ടറിന്റെ കമ്പ്യൂട്ടറിന്റെ ലഘുചരിത്രവും, കമ്പ്യൂട്ടര്‍ ശൃംഖലകള്‍, ഇന്റര്നെിറ്റ്, ഇ-മെയില്‍ എന്നിവയെപ്പറ്റിയുള്ള അടിസ്ഥാന വിവരങ്ങളും ഇന്റര്നെരറ്റില്‍ ഉപയോഗിക്കുന്ന പദങ്ങളുടെ പരിചയവും ലഘു മനോഭാവത്തോടെ നല്കാിന്‍ ഗ്രന്ഥകാരന്‍ പരിശ്രമിച്ചിട്ടുണ്ട്.
മൊബെയില്‍ കൊമേഴ്‌സ് അഥവാ എം-കൊമേഴ്‌സ് ഇന്ന് എങ്ങനെ, ഭാവിയില്‍ ഇതിന്റെ സാധ്യതകല്‍ എന്തൊക്കെ എന്നതെല്ലാം ലളിതമായി വായനക്കാരന് പകര്ന്നു കൊടുക്കാന്‍ ‘ഇ-കൊമേഴ്‌സും എം-കൊമേഴ്‌സും’ എന്ന പുസ്തകത്തിനു സാധിക്കും. ഇലക്‌ട്രോണിക് വാണിജ്യ-വ്യവസായങ്ങളുടെ പ്രയോഗരീതി, നിലനില്പ്പ്ോ, നിര്ദ്ദേ ശങ്ങള്‍, നിയമ പ്രശ്‌നങ്ങള്‍, സംരക്ഷണം, നൂതന അവസരങ്ങള്‍ തുടങ്ങിയവ എളുപ്പം മനസ്സിലാക്കാന്‍ പട്ടിമറ്റത്തിന്റെ ലളിതമായ വിവരണരീതി സഹായിക്കുന്നു. ഇലക്‌ട്രോണിക് വ്യവസായ മേഖലയെ സാധാരണക്കാരിലേക്ക് എത്തിക്കാന്‍ ഗ്രന്ഥകാരന് സാധിക്കുന്നുണ്ട്. ഇന്റര്നെിറ്റ് ഉപയോഗിക്കുന്നവര്ക്ക് ആവശ്യമായ കുറെ നല്ല വെബ് വിലാസങ്ങളും ഗ്രന്ഥകാരന്‍ നല്കിമയിട്ടുണ്ട്. ഇക്കാലത്ത് ഇറങ്ങിയ പുസ്തകങ്ങളില്‍ ആധുനിക കമ്പ്യൂട്ടര്‍ സങ്കേതങ്ങളെ ഇത്ര മനോഹരമായി മറ്റൊന്നിലും ലളിതവത്കരിച്ചിട്ടില്ല.
ഹിന്ദുസ്ഥാന്‍ ഓര്ഗാടനിക് കെമിക്കല്സ്ു ലിമിറ്റഡിന്റെ ജനറല്‍ മാനേജരാണ് വൈവിധ്യമാര്ന്ന മേഖലകളില്‍ സാന്നിദ്ധ്യമറിയിച്ചിട്ടുള്ള വര്ക്കില പട്ടിമറ്റം. ഹിന്ദുസ്ഥാന്‍ ഓര്ഗാിനിക് കെമിക്കല്സ്ി ലിമിറ്റഡില്‍ ഡപ്യൂട്ടി ജനറല്‍ മാനേജരായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇന്ഫജര്മേംഷന്‍ ടെക്‌നോളജിയെക്കുറിച്ച് സാധാരണക്കാരനും മനസിലാകുന്ന ഭാഷയില്‍ ലളിതവും ആകര്ഷപകവുമായി എഴുതുന്നതില്‍ വിദഗ്‌ധനായ വര്ക്കി പട്ടിമറ്റം ഐടി അനുബന്ധമായ ഏഴ് ഗ്രന്ഥങ്ങള്‍ ഇതുവരെ പ്രസിദ്ധീകരിച്ച് കഴിഞ്ഞു. പ്രമുഖ പ്രസിദ്ധീകരണങ്ങളില്‍ ഇദ്ദേഹം അഞ്ഞൂറിലധികം ലേഖനങ്ങള്‍ എഴുതിയിട്ടുമുണ്ട്.