വരൂ, മൈക്രോസോഫ്റ്റ് ഗെയിം ഹബിലേക്ക്!
സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗിന്‍റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തി, വിന്‍ഡോസ് ലൈവ് ഐഡിയോ ഫേസ്‌ബുക്ക് ഐഡിയോ വച്ച് അക്സസ് ചെയ്യാവുന്ന തകര്‍പ്പന്‍ ഗെയിം ഹബാണ് മൈക്രോസോഫ്റ്റ് ഗെയിംഗ് ഹബ്. വിന്‍ഡോസ് ലൈവ്, എക്സ്ബോക്സ് ലൈവ്, വിന്‍ഡോസ് ഫോണ്‍ 7 എന്നിവ ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്ക് ഉള്ളതാണ് ഈ ഗെയിംഗ് ഹബ്. ‘zone.msn.com/en-us/home’ എന്ന വിലാസം സന്ദര്‍ശിച്ച് നിങ്ങള്‍ക്ക് മൈക്രോസോഫ്റ്റ് ഗെയിമിംഗ് ഹബിലേക്ക് പ്രവേശിക്കാം.
മൈക്രോസോഫ്റ്റിന്‍റെ വിവിധ ഓണ്‍ലൈന്‍ ഗെയിമിംഗ് പ്രോപ്പര്‍ട്ടികളായ ബിംഗ് ഗെയിംസ്, എംഎസ്‍എന്‍ ഗെയിംസ്, വിന്‍ഡോസ് ലൈവ് മെസ്സെഞ്ചര്‍ എന്നിവയിലെ സാധാരണ ഗെയിമുകളില്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സവിശേഷതകള്‍ കൂട്ടിച്ചേര്‍ത്താണ് മൈക്രോസോഫ്റ്റ് ഗെയിമിംഗ് ഹബ് രൂപകല്‍പന ചെയ്തിരിക്കുന്നത്.
ഫ്രണ്ട്‌സ് ലിസ്റ്റ്, ഗെയിം ഇന്‍വിറ്റേഷന്‍, ഹൈ സ്കോര്‍, ട്വിറ്ററില്‍ നിന്നും വിന്‍ഡോസ് ലൈവ് മെസ്സെഞ്ചറില്‍ നിന്നും ഇന്‍റഗ്രേറ്റ് ചെയ്ത സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ എന്നിവ മൈക്രോസോഫ്റ്റ് ഗെയിമിംഗ് ഹബിന്‍റെ പ്രത്യേകതകളാണ്. അതായത്, വെറുമൊരു ഗെയിമിംഗ് ഇടം മാത്രമല്ല ഇത്, ഫേസ്‌ബുക്ക് പോലെയോ ഗൂഗിള്‍ പ്ലസ് പോലെയോ ഉപയോഗപ്പെടുത്താവുന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സവിശേഷതകള്‍ കൂടി ഇതിലുണ്ടെന്ന് സാരം.
“ഗെയിം കളിക്കുക, ഒപ്പം നിങ്ങള്‍ക്ക് പ്രിയപ്പെട്ടവരുടെ ഒപ്പമായിരിക്കാന്‍ നിങ്ങളെ അനുവദിക്കുക എന്നാണ് ഈ ഈ ഹബിന്‍റെ ലക്‌ഷ്യം. വിവിധ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് ഈ ഹബിലേക്ക് പ്രവേശിക്കാം എന്നത് ഒരു സവിശേഷതയാണ്. അതുകൊണ്ടുതന്നെ നിങ്ങള്‍ക്കൊപ്പം കളിക്കാന്‍ ദശലക്ഷക്കണക്കിന് കളിക്കാരാണ് ഉണ്ടാവുക.”
“ഈ ഹബിലേക്ക് പ്രവേശിക്കാന്‍ വിന്‍ഡോസ് ലൈവ് അക്കൌണ്ട് വേണമെന്നില്ല. ഫേസ്‌ബുക്ക് അക്കൌണ്ട് ഉണ്ടെങ്കിലും ഇതിലേക്ക് പ്രവേശിക്കാം. പ്രവേശിച്ച് കഴിഞ്ഞാല്‍ കൂട്ടുകാരുടെ സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ നിങ്ങള്‍ക്ക് കാണാം. കൂട്ടുകാര്‍ക്ക് ഗെയിം വെല്ലുവിളികള്‍ അയയ്ക്കാം. ഗെയിമുകളില്‍ ഏറ്റവും കൂടുതല്‍ സ്കോര്‍ എടുത്തവര്‍ ആരൊക്കെയാണെന്ന് കാണാം. ഇഷ്ടപ്പെടുന്ന ഗെയിം നിങ്ങള്‍ക്ക് ഫേവറൈറ്റായി മാറ്റാം. നിങ്ങള്‍ ഉപയോഗിക്കുന്നത് ഏത് പ്ലാറ്റ്‌ഫോം ആണെങ്കിലും നിങ്ങള്‍ക്കിത് ചെയ്യാം.”
“മെസ്സെഞ്ചറാകട്ടെ, ബിംഗ് ആകട്ടെ അല്ലെങ്കില്‍ നിങ്ങളുടെ മൊബൈല്‍ ഫോണ്‍ ആകട്ടെ അല്ലെങ്കില്‍ ഡെസ്ക്‌ടോപ്പോ ലാപ്‌ടോപ്പോ ആകട്ടെ, നിങ്ങള്‍ക്ക് മൈക്രോസോഫ്റ്റ് ഗെയിം ഹബിലെ ഗെയിമുകള്‍ കളിക്കാം. ഉപയോഗിക്കുന്നത് എന്ത് പ്ലാറ്റ്‌ഫോം ആയാലും കണക്ടിവിറ്റിയും കോമ്പറ്റീഷനും അതേ മികവില്‍ നിങ്ങള്‍ക്ക് ആസ്വദിക്കുകയും ചെയ്യാം. ആദ്യമായിട്ടാണ് ആരെങ്കിലും ഇങ്ങനെയൊരു ആശയം, പ്രാവര്‍ത്തികമാക്കുന്നത്” – മൈക്രോസോഫ്റ്റ് വക്താവ് വൂള്‍ഫ് പറയുന്നു.
ഉപയോക്താക്കള്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ള ഗെയിമുകള്‍ മൈക്രോസോഫ്റ്റ് പ്രോപ്പര്‍ട്ടികളിലൂടെ എത്തിക്കുക എന്നതാണ് കമ്പനിയുടെ ലക്‌ഷ്യം. ഗെയിംഗ് ആരാധകര്‍ പുകഴ്ത്തുന്ന എല്ലാ ഗെയിമുകളും ഇവിടെ ലഭ്യമാക്കാനാണ് മൈക്രോസോഫ്റ്റ് പദ്ധതിയിടുന്നത്.
പസില്‍, വേഡ് ആന്‍ഡ് ട്രിവിയ, കാര്‍ഡ് ആന്‍ഡ് ബോര്‍ഡ്, പോക്കര്‍ ആന്‍ഡ് കസീനോ, പോപ്പ് കള്‍ച്ചര്‍, മള്‍ട്ടിപ്ലെയര്‍ എന്നിങ്ങനെ പോകുന്നു മൈക്രോസോഫ്യ് ഗെയിം ഹബിലെ ഗെയിം വിഭാഗങ്ങള്‍. സൌജന്യമായി കളിക്കാവുന്ന ഇരുന്നൂറ്റിയമ്പതോളം ഓണ്‍ലൈന്‍ ഗെയിമുകള്‍ ഇവിടെയുണ്ട്. കമ്പ്യൂട്ടറിലേക്ക് ഡൌണ്‍ലോഡ് ചെയ്ത് കളിക്കാവുന്ന ആയിരത്തിലധികം ഗെയിമുകള്‍ വേറെയും
പുതിയ ഗെയിമുകള്‍ അനുദിനം കൂട്ടിച്ചേര്‍ക്കപ്പെടുകയും ചെയ്യും. ക്യൂബിസ്2, സൂപ്പര്‍ സ്റ്റാക്കര്‍, പ്ലാന്‍റ്‌സ് വേഴ്സസ് സോംബീസ് തുടങ്ങി നിങ്ങള്‍ക്ക് പ്രിയപ്പെട്ട അനേകം ഗെയിമുകള്‍ ഇവിടെയുണ്ട്. ഗെയിം ആരാധകര്‍ ഇനി മടിക്കുന്നതെന്തിന് മൈക്രോസോഫ്റ്റ് ഗെയിം ഹബ് സന്ദര്‍ശിക്കൂ. ഗെയിം കളിച്ച് തിമിര്‍ക്കൂ!