മൈക്രോസോഫ്റ്റ് ഓഫീസ് ഹോമും സ്റ്റുഡന്റ് 2010-ഉം
കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന കുട്ടികള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന മൈക്രോസോഫ്റ്റ് ഉല്‍പന്നമാണ് ഓഫീസ് ഹോമും സ്റ്റുഡന്റ് 2010-ഉം. സ്കൂളിലും വീട്ടിലും നിങ്ങള്‍ ചെയ്യേണ്ട പ്രൊജക്റ്റുകള്‍ക്ക് ആവശ്യമായുള്ള എല്ലാ ടൂളുകളും ഈ പാക്കേജില്‍ ഉണ്ട്. നിങ്ങള്‍ക്ക് ലഭിക്കുന്ന പ്രൊജക്റ്റ് വര്‍ക്കുകള്‍ക്ക് അനുസരിച്ച് തെരഞ്ഞെടുക്കാവുന്ന ടെമ്പ്ലേറ്റുകള്‍ പോലും വേഡ്, പവര്‍പോയിന്റ് എന്നീ ആപ്ലിക്കേഷനുകളില്‍ നല്‍കിയിരിക്കുന്നു. കണക്കുകളും മറ്റ് ഡാറ്റകളും കൈകാര്യം ചെയ്യുന്നതിന് എക്സല്‍ 2010-ലെ ടൂളുകള്‍ നിങ്ങളെ സഹായിക്കും. ഇതുമല്ലാതെ, നിങ്ങളുടെ ഹോം അസൈന്‍മെന്റുകളും പ്രൊജക്റ്റുകളും ട്രാക്കുചെയ്യുന്നതിന് വണ്‍നോട്ട് 2010 എന്നൊരു ആപ്ലിക്കേഷനും ഈ പാക്കേജിലൂടെ നിങ്ങള്‍ക്ക് ലഭിക്കും.
സിസ്റ്റം ആവശ്യകതകള്‍ എന്തൊക്കെ?
■ പ്രൊസസ്സര്‍ - 500 മെഗാഹെര്‍ട്ട്‌സ് പ്രോസസര്‍ അല്ലെങ്കില്‍ അതിലും ശേഷി കൂടിയത്
■ മെമ്മറി - 256 എംബി റാം; എന്നാല്‍ ഗ്രാഫിക്സ് ഫീച്ചറുകള്‍ക്കും മറ്റുമായി 512 എംബി ഉണ്ടായാല്‍ നല്ലത്
■ ഹാര്‍ഡ്‌ഡിസ്ക് - 3.0 ജിബി
■ ഡിസ്‌പ്ലേ - 1024 x 576 അല്ലെങ്കില്‍ അതിലും റസലൂഷനുള്ള മോണിറ്റര്‍
■ ഓപ്പറേറ്റിംഗ് സിസ്റ്റം - വിന്‍ഡോസ് 7, വിസ്ത (എസ്പി1-നൊപ്പം), എക്സ്പി (എസ്പി3 വേണം), വിന്‍ഡോസ് സെര്‍വര്‍ 2008
■ വീഡിയോ കാര്‍ഡ് - 64 എംബിയോ കൂടുതലോ വീഡിയോ മെമ്മറിയോട് കൂടിയ ഡയറക്റ്റ് എക്സ് 9.0സി ഗ്രാഫിക്സ് കാര്‍ഡ്
■ ബ്രൌസര്‍ - മൈക്രോസോഫ്റ്റ് ഇന്റര്‍നെറ്റ് എക്സ്പ്ലോറേര്‍ 6 അല്ലെങ്കില്‍ അതിന് പിന്നീട് ഇറങ്ങിയത്
■ കണക്റ്റിവിറ്റി - ഇന്റര്‍നെറ്റ് പ്രവര്‍ത്തിക്കാന്‍ ഒരു ഇന്റര്‍നെറ്റ് കണക്ഷന്‍ വേണം
■ മറ്റുള്ളവ - വിന്‍ഡോസ് ഡെസ്ക്‌ടോപ് സെര്‍ച്ച് 3.0, വിന്‍ഡോസ് മീഡീയാ പ്ലേയര്‍ 9, മൈക്രോസോഫ്റ്റ് ആക്റ്റീവ്‌സിങ്ക് 4.1, മൈക്രോഫോണ്‍, ഓഡിയോ ഔട്ട്‌പുട്ട് ഡിവൈസ്, വീഡിയോ റെക്കോര്‍ഡിംഗ് ഉപകരണം, ഡിജിറ്റല്‍ ക്യാമറ തുടങ്ങിയവ
ഈ പാക്കേജിലെ ചില സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ മൈക്രോസോഫ്റ്റ് ഷെയര്‍പോയിന്റ് ഫൌണ്ടേഷന്‍ 2010-ലേക്കോ മൈക്രോസോഫ്റ്റ് ഷെയര്‍പോയിന്റ് 2007-ലേക്കോ ബന്ധിപ്പിക്കപ്പെടേണ്ടി വന്നേക്കാം. മള്‍ട്ടി-ടച്ച് സവിശേഷതകള്‍ക്ക് വിന്‍ഡോസ് 7-നും സ്പര്‍ശസജ്ജമായ ഒരു ഉപകരണവും വേണം. പാക്കേജിലുള്ള സ്പീച്ച് റെക്കൊഗ്നിഷന്‍ സംവിധാനം പ്രവര്‍ത്തിക്കാന്‍ ഒരു മൈക്രോഫോണും ഓഡിയോ ഔട്ട്‌പുട്ട് ഉപകരണവും വേണം. ഗ്രാമര്‍ - സ്പെല്ലിംഗ് സവിശേഷതകള്‍ക്ക് 1 ജിബി മെമ്മറി വേണം. ചില സംവിധാനങ്ങളില്‍ പ്രവേശിക്കാന്‍ നിങ്ങള്‍ക്ക് വിന്‍ഡോസ് ലൈവ് ഐഡി ആവശ്യമാണ്.
ഈ സ്യൂട്ട് ഉപയോഗിച്ച് എന്തൊക്കെ ചെയ്യാം?
ചുരുങ്ങിയ ക്ലിക്കുകളിലൂടെ നിങ്ങളുടെ ഡോക്യുമെന്റുകള്‍ സംരക്ഷിക്കുക, പങ്കുവയ്ക്കാം, അച്ചടിക്കാം, പ്രസിദ്ധീകരിക്കാം.
നിങ്ങള്‍ ടൈപ്പുചെയ്യുന്ന ടെക്സ്റ്റിന് വിഷ്വല്‍ എഫക്റ്റുകള്‍ നല്‍കാം; ടെക്സ്റ്റ് ആവശ്യമെങ്കില്‍ ഡയഗ്രാം ആക്കുകയും ചെയ്യാം.
നിങ്ങളുടെ വരവുചെലവ് കണക്കുകള്‍ വളരെ എളുപ്പത്തില്‍ ട്രാക്ക് ചെയ്യാം; ഗ്രാഫുകളും അനാലിസിസ് ടൂളുകളും നിങ്ങളെ സഹായിക്കാനുണ്ട്.
സ്പ്രെഡ്‌ഷീറ്റ് ടൂളുകള്‍ ഉപയോഗിച്ച് നിങ്ങളുടെ ഡാറ്റയിലെ പാറ്റേണുകള്‍ കണ്ടെത്താം; ട്രെന്‍ഡുകള്‍ ഹൈലൈറ്റ് ചെയ്യാം.
കാണികളെ അമ്പരിപ്പിക്കുന്ന തരത്തിലുള്ള പ്രസന്റേഷനുകള്‍ ഉണ്ടാക്കാം. വീഡിയോ - ഫോട്ടോ എഡിറ്റിംഗ് ടൂളുകള്‍, തകര്‍പ്പന്‍ ട്രാന്‍സിഷന്‍സ്, മികച്ച അനിമേഷന്‍ എന്നിവയൊക്കെ നിങ്ങളെ സഹായിക്കും.
ടെക്സ്റ്റും ഇമേജുകളും വീഡിയോയും ഓഡിയോയും ഒക്കെ റെക്കോര്‍ഡ് ചെയ്ത് നിങ്ങള്‍ക്ക് ഡിജിറ്റല്‍ നോട്ട്‌ബുക്കിലാക്കാം.
ഡോക്യുമെന്റുകള്‍ ഓണ്‍ലൈനില്‍ സൂക്ഷിക്കാം; ഇങ്ങിനെ ചെയ്യുക വഴി നിങ്ങള്‍ക്ക് എവിടെ നിന്നും നിങ്ങളുടെ ഡോക്യുമെന്റുകളില്‍ പ്രവേശിക്കാം.
ഏകദേശം 7500 രൂപ വിലയിട്ടിരിക്കുന്ന ഈ സ്റ്റുഡന്റ് സ്യൂട്ട്, മൈക്രോസോഫ്റ്റ് സ്റ്റോറില്‍ (store.microsoft.com
) നിന്ന് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. ഡൌണ്‍ലോഡ് ചെയ്യാത്തവര്‍ക്ക് മൈക്രോസോഫ്റ്റ് ഈ സ്യൂട്ടിന്റെ സിഡി അയച്ചുകൊടുക്കുകയും ചെയ്യും.