വിന്‍ഡോസ് ലൈവ് എസന്‍ഷ്യല്‍സ് 2011
ഇ-മെയില്‍, ഇന്‍സ്റ്റന്റ് മെസ്സേജിംഗ്, ഫോട്ടോ-ഷെയറിംഗ്, ബ്ലോഗിംഗ്, സുരക്ഷാ സേവനങ്ങള്‍ തുടങ്ങി മൈക്രോസോഫ്റ്റില്‍ നിന്നുള്ള ഫ്രീവെയറുകള്‍ (സൌജന്യമായി നല്‍കുന്ന പ്രോഗ്രാമുകളും സേവനങ്ങളും) എല്ലാം കൂട്ടിയോജിപ്പിച്ചുള്ള സ്യൂട്ടാണ് വിന്‍ഡോസ് ലൈവ് എസന്‍ഷ്യല്‍സ്. എസന്‍ഷ്യലുകളിലെ പ്രോഗ്രാമുകളെല്ലാം പരസ്പരവും വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റവുമായും വിന്‍ഡോസ് ലൈവ് ഫോട്ടോസ്, വിന്‍ഡോസ് ലൈവ് ഹോട്ട്‌മെയില്‍ തുടങ്ങിയ മറ്റ് വിന്‍ഡോസ് ലൈവ് വെബ് അധിഷ്ഠിത സേവനങ്ങളുമായും സഹകരിച്ച് പ്രവര്‍ത്തിക്കുന്നു.
വിന്‍ഡൊസ് 7, വിന്‍ഡോസ് വിസ്ത തുടങ്ങിയ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ക്ക് പ്രത്യേകമായി രൂപകല്‍പന ചെയ്തിട്ടുള്ളതാണ് വിന്‍ഡോസ് ലൈവ് എസന്‍ഷ്യല്‍സിന്റെ ഏറ്റവും പുതിയ വേര്‍ഷനായ വിന്‍ഡോസ് ലൈവ് എസന്‍ഷ്യല്‍സ് 2011. മൈക്രോസോഫ്റ്റിന്റെ ലൈവ് സൈറ്റില്‍ (explore.live.com) നിന്ന് ഈ സ്യൂട്ടിനെ പറ്റി കൂടുതല്‍ അറിയാവുന്നതാണ്.
ഫോട്ടോകള്‍, മൂവി, ഇന്‍സ്റ്റന്റ് മെസ്സേജിംഗ്, ഇ-മെയില്‍, സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് എന്നിവയ്ക്കായി മൈക്രോസോഫ്റ്റ് നല്‍കുന്ന സൌജന്യ പ്രോഗ്രാമുകള്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ കാര്യക്ഷമമായി ഉപയോഗിക്കാന്‍ വിന്‍ഡോസ് ലൈവ് എസന്‍ഷ്യല്‍സ് 2011 ഡൌണ്‍ലോഡ് ചെയ്യുക. വിന്‍ഡോസ് ലൈവ് എസന്‍ഷ്യല്‍സിന്റെ ഏറ്റവും പുതിയ വേര്‍ഷനായ വിന്‍ഡോസ് ലൈവ് എസന്‍ഷ്യല്‍സ് 2011 നിങ്ങളുടെ കമ്പ്യൂട്ടറില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ കമ്പ്യൂട്ടറില്‍ വിന്‍ഡോസ് 7-നോ വിന്‍ഡോസ് വിസ്തയോ ഉണ്ടാവേണ്ടതാണ്. ഇനി പറയുന്നവയാണ് വിന്‍ഡോസ് ലൈവ് എസന്‍ഷ്യല്‍സ് 2011-ലെ പ്രധാനപ്പെട്ട സവിശേഷതകള്‍ -
മെസ്സെഞ്ചര്‍ - നിങ്ങള്‍ കമ്പ്യൂട്ടറിലോ ഫോണിലോ വെബിലോ ആകട്ടെ, നിങ്ങള്‍ക്ക് ആളുകളുമായി ആശയവിനിമയം നടത്താന്‍ മെസ്സെഞ്ചര്‍ സഹായിക്കുന്നു. നിങ്ങള്‍ ചാറ്റ് ചെയ്യുമ്പോള്‍ ഫോട്ടോകളും വീഡിയോകളും പങ്കുവയ്ക്കാന്‍ ഈ പ്രോഗ്രാം നിങ്ങളെ സഹായിക്കുന്നു. കൂട്ടുകാര്‍ എന്തൊക്കെ ചെയ്തുവെന്ന് നിങ്ങള്‍ക്ക് കാണുകയും ചെയ്യാം.
ഫോട്ടോ ഗാലറി - നിങ്ങളുടെ ഫോട്ടോകളും വീഡിയോകളും ഓര്‍ഗനൈസ് ചെയ്യാനും ടച്ചപ്പുചെയ്യാനും പങ്കുവയ്ക്കാനും മികച്ച ടൂളുകള്‍ ഉണ്ട്. അടിപൊളി പനോരമകളും മൂവികളും സ്ലൈഡ് ഷോകളും സൃഷ്ടിക്കാനും അവ ഓണ്‍ലൈനായി പ്രസിദ്ധീകരിക്കാനും ഫോട്ടോ ഗാലറി നിങ്ങളെ സഹായിക്കുന്നു.
മൂവി മേക്കര്‍ - ലളിതമായി പങ്കുവയ്ക്കാന്‍ കഴിയുന്ന തരത്തില്‍ നിങ്ങളുടെ ഫോട്ടോകളും വീഡിയോകളും മികച്ച മൂവികളാക്കാന്‍ മൂവി മേക്കര്‍ സഹായിക്കുന്നു. നിങ്ങളുടെ മൂവി തകര്‍പ്പന്‍ അനുഭവമാക്കാന്‍ നിങ്ങള്‍ക്ക് സ്പെഷ്യല്‍ എഫക്റ്റുകള്‍, ട്രാന്‍സിഷനുകള്‍, ശബ്ദം, കാപ്ഷനുകള്‍ എന്നിവ നിങ്ങള്‍ക്ക് മൂവി മേക്കര്‍ ഉപയോഗിച്ച് ചേര്‍ക്കാം.
വിന്‍ഡോസ് ലൈവ് മെഷ് - മറ്റ് കമ്പ്യൂട്ടറുകളുമായി സ്കൈഡ്രൈവുമായും നിങ്ങളുടെ ഫോട്ടോകളും ഡോക്യുമെന്റുകളും പങ്കുവയ്ക്കാന്‍ വിന്‍ഡോസ് ലൈവ് മെഷിലെ സവിശേഷതകള്‍ നിങ്ങളെ സഹായിക്കുന്നു. നിങ്ങളുടെ പിസിയിലുള്ള എല്ലാ പ്രോഗ്രാമുകളിലേക്കും ഫയലുകളിലേക്കും നിങ്ങള്‍ക്ക് വിദൂരമായി പ്രവേശിക്കാനും വിന്‍ഡോസ് ലൈവ് മെഷ് നിങ്ങളെ അനുവദിക്കുന്നു.
ഇവ കൂടാതെ ഇനി പറയുന്നവും നിങ്ങളുടെ വിന്‍ഡോസ് ലൈവ് എസന്‍ഷ്യല്‍സ് 2011 സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്നു -
ഫോട്ടോകള്‍, വീഡിയോകള്‍, മാപ്പുകള്‍ എന്നിവയൊക്കെ ചേര്‍ക്കാവുന്ന ബ്ലോഗിംഗ് സംവിധാനമായ റൈറ്റര്‍, കുട്ടികള്‍ ശരിയായ ഉള്ളടക്കമുള്ള സൈറ്റുകളാണ് സന്ദര്‍ശിക്കുന്നതെന്ന് ഉറപ്പുവരുത്തുന്ന ഫാമിലി സേഫ്റ്റി, ഒന്നിലധികം ഇ-മെയില്‍ അക്കൌണ്ടുകളും കലണ്ടറുകളും സമ്പര്‍ക്കങ്ങളും (നിങ്ങള്‍ ഓഫ്‌ലൈനില്‍ ആണെങ്കില്‍ പോലും) മാനേജുചെയ്യാവുന്ന മെയില്‍, ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ ഉപയോഗിച്ച് നിങ്ങള്‍ സൈറ്റുകള്‍ സന്ദര്‍ശിക്കുമ്പോള്‍ സുഹൃത്തുക്കള്‍ പങ്കുവച്ചിട്ടുള്ള ലിങ്കുകള്‍ കാണാനും കമന്റ് ചേര്‍ക്കാനും സഹായിക്കുന്ന മെസ്സെഞ്ചര്‍ കമ്പാനിയന്‍ എന്നിവയാണ് ഈ സവിശേഷതകളില്‍ ചിലത്.
ഇവ കൂടാതെ, നിങ്ങള്‍ സന്ദര്‍ശിക്കുന്ന സൈറ്റില്‍ നിന്ന് പോകാതെ തന്നെ തിരച്ചല്‍ ഫലങ്ങള്‍ കാണാന്‍ സാധിക്കുന്ന ബിംഗ് ബാര്‍, ഔട്ട്‌ലുക്ക് കണക്ടര്‍ പാക്ക്, സില്‍വര്‍ലൈറ്റ് ബ്രൌസര്‍ പ്ലഗിന്‍ ഉപയോഗിക്കുന്ന സൈറ്റുകളിലെ സമ്പന്നമായ ഉള്ളടക്കം കാണാന്‍ സാധിക്കുന്ന മൈക്രോസോഫ്റ്റ് സില്‍വര്‍ ലൈറ്റ് എന്നിവയും സവിശേഷതകളില്‍ ഉണ്ട്.