മൈക്രോസോഫ്റ്റ് എം‌എസ്‌ഡി‌എന്‍ ബ്ലോഗിനെപറ്റി! Miscrosoft MSDN Blog

 

മൈക്രോസോഫ്റ്റ് ഉല്‍‌പന്നങ്ങളെ പറ്റിയും മൈക്രോസോഫ്റ്റിന്റെ ലോകമെമ്പാടുമുള്ള നടക്കുന്ന പരിപാടികളെ പറ്റിയും അറിയാന്‍ നിങ്ങളെ സഹായിക്കുന്നതാണ് മൈക്രോസോഫ്റ്റ് എം‌എസ്‌ഡി‌എന്‍ ബ്ലോഗ്. ഇംഗ്ലീഷില്‍ മാത്രമല്ല വ്യത്യസ്ത പ്രാദേശിക ഭാഷകളിലും ഈ ബ്ലോഗിലെ എന്‍‌ട്രികള്‍ ലഭ്യമാണ്.

 

‘ആശയങ്ങള്‍ തൊട്ട് പരിഹാരം വരെ’ എന്നാണ് മൈക്രോസോഫ്റ്റ് എം‌എസ്‌ഡി‌എന്‍ ബ്ലോഗിന്റെ ടാഗ്‌ലൈന്‍. ‘http://blogs.msdn.com’ എന്ന വിലാസം സന്ദര്‍ശിക്കുക വഴി നിങ്ങള്‍ക്ക് ഈ ബ്ലോഗിലെ അമൂല്യ വിജ്ഞാന ഭണ്ഡാഗാരം ഉപയോഗപ്പെടുത്താം.

 

പൊതുജനങ്ങള്‍ക്കായി മൈക്രോസോഫ്റ്റ് ജീവനക്കാര്‍ എഴുതുന്ന ബ്ലോഗാണിതെന്ന് വിക്കിപ്പീഡിയ പറയുന്നു.

 

മലയാളമടക്കമുള്ള ഭാഷാ പായ്ക്കുകളെ പറ്റി മൈക്രോസോഫ്റ്റ് ജീവനക്കാരനായ മൈക്കേല്‍ എസ് കപ്ലാന്‍ എഴുതുന്ന ബ്ലോഗും വേഡ്പ്രസ്സ്, ബ്ലോഗ്സ്പോട്ട് തുടങ്ങിയ ബ്ലോഗ് പ്ലാറ്റ്ഫോമുകളിലൂടെ, ഭാഷാ കമ്പ്യൂട്ടിംഗിനെ പറ്റി അനേകം ലേഖനങ്ങള്‍ എഴുതി മലയാളികള്‍ക്ക് പ്രിയങ്കരനായ സന്തോഷ് പിള്ള എഴുതുന്ന ബ്ലോഗും ഉദാഹരണങ്ങള്‍. മൈക്രോസോഫ്റ്റ് ഉല്‍‌പന്നങ്ങളില്‍ നിപുണരായ മറ്റുള്ളവരും ഇവിടെ എഴുതുന്നുണ്ട്.

 

ഏറ്റവും ജനപ്രിയ വിഷയങ്ങള്‍ തെരഞ്ഞെടുക്കാനായി ടാഗുകള്‍, നിങ്ങള്‍ വായിക്കുന്ന ബ്ലോഗ് എന്‍‌ട്രികള്‍ മറ്റ് ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യാനുള്ള സഹായം (ഇന്ത്യന്‍ ഭാഷകളില്‍ ഈ സഹായം ഇപ്പോഴും ലഭ്യമല്ല), ബ്ലോഗ് പോസ്റ്റുകളോ കമന്റുകളോ RSS ഫീഡായി സ്വീകരിക്കാനുള്ള സൌകര്യം, ഇ-മെയില്‍ നല്‍‌കുക വഴി ബ്ലോഗിലെ പുതിയ ഇനങ്ങള്‍ നിങ്ങളുടെ ഇന്‍‌ബോക്സില്‍ സ്വീകരിക്കാനുള്ള സംവിധാനം, സൌജന്യമായി ഇ-ബുക്കുകള്‍ എന്നിവയും ഈ ബ്ലോഗിന്റെ സവിശേഷതകള്‍ തന്നെ.

 

മൈക്രോസോഫ്റ്റിനെ കൂടുതല്‍ അടുത്തറിയാനും മൈക്രോസോഫ്റ്റ് ജീവനക്കാരില്‍ നിന്ന് തന്നെ നിങ്ങളുടെ സംശയങ്ങള്‍ക്ക് നിവാരണം തേടാനും ഇന്നുതന്നെ മൈക്രോസോഫ്റ്റ് എം‌എസ്‌ഡി‌എന്‍ ബ്ലോഗ് സന്ദര്‍ശിക്കുക. മൈക്രോസോഫ്റ്റ് എം‌എസ്‌ഡി‌എന്‍ ബ്ലോഗിനെ പറ്റി നിങ്ങള്‍ക്ക് എന്തെങ്കിലും അഭിപ്രായങ്ങളോ നിര്‍ദേശങ്ങളോ ഉണ്ടെങ്കില്‍ അവ നല്‍‌കുകയുമാകാം.

 

 

Read More on....