ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ 9-ന്റെ സവിശേഷതകള്‍
മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ ബ്രൌസറായ ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ 9-ന്റെ ബീറ്റാ പ്രകാശനം സാന്‍ഫ്രാന്‍സിസ്കോയില്‍ സംഘടിപ്പിച്ച ‘ബ്യൂട്ടി ഓഫ് ദ വെബ്’ ചടങ്ങില്‍ വച്ച് നടന്ന കാര്യം ഭാഷാഇന്ത്യാ വായനക്കാര്‍ അറിഞ്ഞിരിക്കുമെന്ന് കരുതുന്നു. മലയാളം അടക്കമുള്ള 39 ഭാഷകളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ 9 ഇതിനകം തന്നെ 40 മില്യണ്‍ യൂസര്‍മാര്‍ ഡൌണ്‍ലോഡ് ചെയ്തുകഴിഞ്ഞു.
അസമീസ് , ബംഗാളി, ഗുജറാത്തി, കന്നഡ, കൊങ്കണി, മറാത്തി, ഒറിയ, പഞ്ചാബി, തമിഴ്, തെലുങ്ക് എന്നീ ഭാഷകള്‍ക്കും ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ 9-ല്‍ പിന്തുണയുണ്ട്. മലയാളം അടക്കമുള്ള പ്രാദേശിക ഭാഷകളില്‍ ഇമെയില്‍, ഇന്‍സ്റ്റന്റ് മെസഞ്ചര്‍ സന്ദേശങ്ങള്‍ നല്‍കാനും ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ 9-ല്‍ സൌകര്യമുണ്ട്. ഫേസ്ബുക്കും ആമസോണും അടക്കമുള്ള ലോകത്തിലെ ഏറ്റവും വലിയ സൈറ്റുകള്‍ ഇന്റര്‍നെറ്റ് എക്പ്ലോററിന്റെ സവിശേഷതകള്‍ ഉപയോഗപ്പെടുത്തുന്നതിനാല്‍ ഒരു ബില്യണിലധികം ആളുകള്‍ ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ 9 ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് രംഗത്തെ പ്രമുഖ സൈറ്റുകളായ ഫേസ്ബുക്കും ട്വിറ്ററും ഇന്റര്‍നെറ്റ് എക്സ്പ്ലോററിന്റെ പാര്‍ട്ട്‌ണര്‍മാരാണ്. ഏറ്റവും വലിയ ബ്ലോഗിംഗ് പ്ലാറ്റ്ഫോമായ വേര്‍ഡ്‌പ്രസും ഇന്റര്‍നെറ്റ് എക്സ്പ്ലോററിന്റെ പാര്‍ട്ട്‌ണര്‍ തന്നെ. ഇ-കൊമേഴ് രംഗ അടക്കിവാഴുന്ന ആമസോണ്‍, ഈബേ എന്നീ സൈറ്റുകളും വീഡിയോ ഷെയറിംഗ് സൈറ്റുകളായ ഹിലു, ബ്രെയ്ക്ക് ഡോട്ട് കോം, ഡെയ്‌ലി മോഷന്‍ എനന്നിവയും IE9-ന് പാര്‍ട്ട്‌ണര്‍മാരായുണ്ട്. മറ്റ് ചില പ്രമുഖ സൈറ്റുകള്‍ സ്ലാക്കര്‍, പണ്ടോറ ഇന്റര്‍നെറ്റ് റേഡിയോ, സിബിസി, സിടിവി, വാള്‍ സ്ട്രീറ്റ് ജേണല്‍, യുഎസ്‌എ ടുഡേ എന്നിവയാണ്.
വെബ് ബ്രൌസിംഗിന്റെ പ്രകടനശേഷി മെച്ചപ്പെടുത്താന്‍ ഏറ്റവും പുതിയ വിന്‍ഡോസ് പിസി ഹാര്‍ഡ്‌വെയറിന്റെ മുഴുവന്‍ ശേഷിയും പ്രയോജനപ്പെടുത്തുന്ന ബ്രൌസറാണ് ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ 9. വിന്‍ഡോസ് ഡയറക്‌ട് എക്‌സ് ഉപയോഗിച്ചുള്ള 'ഗ്രാഫിക്‌സ് ഹാര്‍ഡ്‌വെയര്‍ ആക്‌സിലറേഷന്‍' ആണ് ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ 9 നുള്ള പ്രധാന സവിശേഷത.
വളരെ വേഗത്തില്‍ ബ്രൌസുചെയ്യാന്‍ യൂസര്‍മാരെ ഈ ബ്രൗസര്‍ സഹായിയ്ക്കുമെന്നാണ് മൈക്രോസോഫ്റ്റിന്റെ വാദം. ഗൂഗിളിന്റെ ക്രോമിനേക്കാളും അഞ്ച് മടങ്ങ് വേഗത്തിലും കൂടുതല്‍ സൗകര്യങ്ങളോടെയുമാണ് ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ 9 എത്തിയിരിക്കുന്നത്. മൈക്രോസോഫ്റ്റ് ഇത് പ്രദര്‍ശിപ്പിച്ച് കാണിയ്ക്കുകയും ചെയ്തു. ഗ്രാഫിക്ക് ടെസ്റ്റില്‍ ക്രോമിനേക്കാള്‍ അഞ്ച് മിനിട്ടോളം വേഗതയിലാണ് ഇത് പ്രവര്‍ത്തിച്ചത്.
പുതിയ വേര്‍ഷനില്‍ എക്സ്പ്ലോററിന്റെ രൂപ ഭാവങ്ങള്‍ ആകെ മാറിയിട്ടുണ്ട്. ടൂള്‍ മെനു, ടാബുകളോട് ചേര്‍ന്ന് വലതു വശത്ത് മുകളിലായി ക്രമീകരിച്ചിരിക്കുന്നു. ഫേവറേറ്റ് ബട്ടണും ഹോം ബട്ടണും ഇതിനോട് ചേര്‍ന്നിരിക്കുന്നു.
സ്ഥിരം സന്ദര്‍ശിക്കുന്ന വെബ് പേജുകള്‍ ടാസ്ക് ബാറില്‍ പിന്‍ ചെയ്യാം. അഡ്രസ്സ് ബാറിന്റെ ഇടത് വശത്തോ, വെബ്സൈറ്റ് ഐക്കണിലോ ക്ലിക്ക് ചെയ്ത്, ടാസ്ക് ബാറിലേയ്ക്ക് ഡ്രാഗ് ചെയ്താല്‍ വെബ് പേജ് പിന്‍ ചെയ്യാം.
ഡൌണ്‍ലോഡുകള്‍ ലിസ്റ്റ് ചെയ്ത് കാണിക്കുന്ന ഡൌണ്‍ലോഡ് മാനേജര്‍. ടാബ്ഡ് പേജിനെ, ടാബില്‍ ക്ലിക്ക് ചെയ്ത് എക്സ്പ്ലോററിന് പുറത്തേയ്ക്ക് ഡ്രാഗ് ചെയ്താല്‍ പുതിയ വിന്‍ഡോവില്‍ ലഭിക്കുന്ന ‘ടിയര്‍ ഓഫ് ടാബ്’ പ്രൊപ്പര്‍ട്ടി, നവീകരിച്ച ടാബ് പേജ്, വെബ്സേര്‍ച്ചിങ്ങ് നല്‍കുന്ന അഡ്രസ് ബാര്‍, ബ്രൌസ്രിന്റെ താഴെ തെളിഞ്ഞുവരുന്ന നോട്ടിഫിക്കേഷന്‍ ബാര്‍, വീഡിയോ സ്ട്രീമിങ്ങിനെയും ഗ്രാഫിക്സിനെയും ശക്തമായി പിന്തുണയ്ക്കുന്ന ബ്രൌസര്‍ പ്ലാറ്റ്ഫോം എന്നിവയും IE9-ന്റെ പ്രത്യേകതകള്‍ തന്നെ.