മൈക്രോസോഫ്റ്റ് ഓഫീസ്, ഷെയര്‍പോയിന്റ് ഓണ്‍ലൈന്‍, എക്സ്ചേഞ്ച് ഓണ്‍ലൈന്‍, ലിങ്ക് ഓണ്‍ലൈന്‍ എന്നിവയൊക്കെ ഒന്നിപ്പിക്കുന്ന ‘നെക്സ്റ്റ് ജനറേഷന്‍ ക്ലൌഡ് പ്രൊഡക്റ്റിവിറ്റി’യായ മൈക്രോസോഫ്റ്റ് ഓഫീസ് 365 അടുത്ത വര്‍ഷം പുറത്തിറങ്ങുമെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു. മൈക്രോസോഫ്റ്റിന്റെ മികച്ച ‘ബിസിനസ് പ്രൊഡക്റ്റിവിറ്റി സൊലൂഷനുകള്‍’ ദശലക്ഷക്കണക്കിന് സ്ഥാപനങ്ങള്‍ക്ക് വളരെ എളുപ്പത്തില്‍ ലഭ്യമാക്കുന്ന സൊലൂഷനാണ് മൈക്രോസോഫ്റ്റ് ഓഫീസ് 365.
ഓഫീസ് 365 ഉപയോഗിച്ചുകൊണ്ട് ആളുകള്‍ക്ക് എവിടെനിന്നും ഏത് ഉപകരണത്തില്‍ നിന്നും പ്രവര്‍ത്തിക്കാവുന്നതാണ്. ഒപ്പം തന്നെ, സുരക്ഷിതമായും ലളിതമായും സ്ഥാപനത്തിന് അകത്തും പുറത്തും ഉള്ളവരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യാം. പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം, 13 രാജ്യങ്ങളിലും മേഖലകളിലുമായി ഓഫീസ് 365-ന്റെ ബീറ്റാ പതിപ്പ് മൈക്രോസോഫ്റ്റ് അവതരിപ്പിക്കാന്‍ പോകുകയാണ്.
ആദ്യ വെബ് അധിഷ്ഠിത മെയില്‍ തൊട്ട് ഇന്നത്തെ ബിസിനസ് പ്രൊഡക്റ്റിവിറ്റി ഓണ്‍ലൈന്‍ സ്യൂട്ടായ മൈക്രോസോഫ്റ്റ് ഓഫീസ് ;ഐവ് സ്മാള്‍ ബിസിനസും വരെയുള്ള സാങ്കേതിക സൊലൂഷനുകള്‍ നല്‍കിവരുന്ന പരിചയസമ്പന്നതയുടെ പുറത്താണ് ഓഫീസ് 365 രൂപകല്‍പന ചെയ്യപ്പെട്ടിരിക്കുന്നത്. ഓഫീസ് 365 ഉപയോഗിച്ചുകൊണ്ട് ക്ലൌഡ് കമ്പ്യൂട്ടിംഗ് ചെയ്യുക അതീവ ലളിതമാണ്. കാരണം, ആളുകള്‍ ഇന്ന് ഉപയോഗിക്കുന്ന എല്ലാ ജനകീയ ബ്രൌസറുകളിലും സ്മാര്‍ട്ട്‌ഫോണുകളിലും ഡെസ്‌ക്‌ടോപ്പ് ആപ്ലിക്കേഷനുകളിലും ഓഫീസ് 365 പ്രവര്‍ത്തിക്കും.
“പ്രൊഡക്റ്റിവിറ്റിയെ (ഉല്‍പാദനക്ഷമത) പറ്റി ഞങ്ങള്‍ക്ക് അറിയാവുന്നതിന്റെ ആകത്തുകയാണ് ഓഫീസ് 365. ഞങ്ങള്‍ക്കറിയാവുന്നതെല്ലാം ഈ ഏക ക്ലൌഡ് സേവനത്തില്‍ ഞങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഓഫീസ് 365 ഉപയോഗിക്കുകയാണെങ്കില്‍, ഒരു പ്രാദേശിക ബേക്കറിക്ക് പോലും എന്റര്‍പ്രൈസ് കാലിബര്‍ സോഫ്റ്റ്‌വെയറും സേവനങ്ങളും ലഭിക്കും. മള്‍ട്ടിനാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ പോലുള്ള വലിയ കമ്പനികള്‍ക്കാകട്ടെ, ഏറ്റവും നൂതനമായ സാങ്കേതികവിദ്യ ലഭിക്കുന്നു, ഒപ്പം ചെലവും ചുരുക്കാം. ചുരുക്കത്തില്‍ ആളുകള്‍ക്ക് ഇനി ബിസിനസില്‍ ശ്രദ്ധ കൊടുക്കാം, സാങ്കേതികവിദ്യ മൈക്രോസോഫ്റ്റ് കൈകാര്യം ചെയ്തുകൊള്ളും” - മൈക്രോസോഫ്റ്റിലെ ഓഫീസ് ഡിവിഷന്റെ പ്രസിഡന്റ് കര്‍ട്ട് ഡെല്‍ബെനെ പറയുന്നു.
ഓഫീസ് 365 വികസിപ്പിച്ചെടുക്കാനായി മൈക്രോസോഫ്റ്റ് നിലവിലുള്ള കസ്റ്റമര്‍മാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയും ഫലമായി കസ്റ്റമര്‍മാരുടെ വിപുലമായ ആവശ്യങ്ങളുടെ വലിയൊരു ശ്രേണി തന്നെ നിറവേറ്റാന്‍ കഴിയുന്ന ഒരു ക്ലൌഡ് സേവനം രൂപകല്‍പന ചെയ്യപ്പെട്ടു.
ചെറിയ ബിസിനസ് സ്ഥാപനങ്ങളും പ്രൊഫഷണലുകളും 25-ല്‍ കുറവ് ജീവനക്കാരുള്ള ചെറിയ കമ്പനികളും ഓഫീസ് 365 ഉപയോഗിക്കുകയാണെങ്കില്‍, മാസം ഒരാള്‍ക്ക് 6 ഡോളര്‍ ചെലവാക്കിക്കൊണ്ട്, വെറും 15 മിനിറ്റില്‍ ഓഫീസ് വെബ് ആപ്ലിക്കേഷനുകളും എക്സ്ചേഞ്ച് ഓണ്‍ലൈനും ഷെയര്‍പോയിന്റ് ഓണ്‍ലൈനും ലിങ്ക് ഓണ്‍ലൈനും ഒരു വെബ്‌സൈറ്റും പ്രവര്‍ത്തിപ്പിക്കാനാകും.
“ചെറിയ ബിസിനസുകള്‍ക്ക് പാകത്തിനുള്ളതാണ് ഓഫീസ് 365. ആവശ്യമുള്ള എല്ലാ സവിശേഷതകളും അതിലുണ്ട്. വലിയ കമ്പനികള്‍ ഉപയോഗിക്കുന്ന ടൂളുകളാണ് ഓഫീസ് 365 ഉപയോഗിക്കുന്നവര്‍ക്ക് ലഭിക്കുക” - ഓഫീസ് 365-നായി രൂപീകരിക്കപ്പെട്ട മൈക്രോസോഫ്റ്റ് കസ്റ്റമര്‍ അഡ്വൈസറി ബോര്‍ഡിലെ അംഗവും ഗ്രാഫിക്ക് ഡിസൈന്‍ കമ്പനിയുമായ അല്ലൊവൂസ് ഡിസൈനിന്റെ ചീഫ് ടെക്‌നോളജി ഓഫീസര്‍ റോബ് നിക്കോള്‍സ് പറയുന്നു.
അടുത്ത വര്‍ഷം (2011) തൊട്ട് ഓഫീസ് 365 ലഭ്യമാകുമെന്ന് കമ്പനി അറിയിക്കുന്നു. ഉടന്‍ തന്നെ, 13 രാജ്യങ്ങളിലും മേഖലകളിലും ഉള്ള ആയിരക്കണക്കിന് സ്ഥാപനങ്ങളുമായി സഹകരിച്ച് ഓഫീസ് 365 ടെസ്റ്റ് ചെയ്യാന്‍ തുടങ്ങുമെന്നും മൈക്രോസോഫ്റ്റ് അറിയിച്ചു. അടുത്തുതന്നെ കൂടുതല്‍ രാജ്യങ്ങളിലേക്കും സ്ഥാപങ്ങളിലേക്കും ടെസ്റ്റിംഗ് വ്യാപിപ്പിക്കാനും മൈക്രോസോഫ്റ്റിന് പദ്ധതിയുണ്ട്. അടുത്ത വര്‍ഷം തൊട്ട് 40 രാജ്യങ്ങളില്‍ ഓഫീസ് 365 ലഭ്യമാകും.
ഓഫീസ് 365 പല പതിപ്പുകളായിട്ടാണ് ലഭ്യമാകുക. ഉപയോഗിക്കുന്ന ഒരാള്‍ക്ക് അടിസ്ഥാന മെയിലിന് ഒരു മാസം 2 ഡോളര്‍ എന്ന കണക്കില്‍ ഈടാക്കുന്ന സാധാരണ ഓഫീസ് 365 സേവനം തൊട്ട് ഒരാള്‍ക്ക് പ്രതിമാസം 24 ഡോളര്‍ നല്‍കേണ്ടി വരുന്ന പ്രീമിയം സേവനം വരെ ഓഫീസ് 365-ന് ഉണ്ടായിരിക്കും. പ്രീമിയം സേവനം പ്രയോജനപ്പെടുത്തുന്ന സ്ഥാപനങ്ങള്‍ക്ക് ഓഫീസ് പ്രൊഫഷണല്‍ പ്ലസിനോടൊപ്പം ഇ-മെയില്‍, വോയ്‌സ്മെയില്‍, എന്റര്‍പ്രൈസ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്, ഇന്‍സ്റ്റന്റ് മെസ്സേജിംഗ്, വെബ് പോര്‍ട്ടത്സ്, എട്രാനെറ്റുകള്‍, വോയ്സ്‌കോണ്‍ഫറന്‍സിംഗ്, വെബ്‌കോണ്‍ഫറന്‍സിംഗ്, 24x7 ഫോണ്‍ പിന്തുണ എന്നിവ ലഭിക്കും.