ഓഫീസ് 2007 സര്‍വീസ് പായ്ക്ക് ഇപ്പോള്‍ ലഭ്യം

 


ഓഫീസ് 2007, ഷെയര്‍പോയിന്‍റ് സെര്‍വര്‍ എന്നിവയ്ക്കായുള്ള സര്‍വീസ് പാക്ക് 3 ലഭ്യമാണെന്ന് മൈക്രോസോഫ്റ്റ് അറിയിക്കുന്നു. താല്‍പര്യമുള്ള ഉപയോക്താക്കള്‍ക്ക് മൈക്രോസോഫ്റ്റ് ഡൌണ്‍ലോഡ് സെന്‍ററില്‍ പോയി സര്‍വീസ് പായ്ക്ക് 3-യുടെ മാനുവല്‍ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. തൊണ്ണൂറ് ദിവസങ്ങള്‍ക്ക് ശേഷം, ഓഫീസ് 2007 ഉപയോക്താക്കള്‍ക്ക് ഒരു അപ്‌ഡേറ്റ് സ്വപ്രേരിതമായി ലഭിക്കും.


പുറത്തിറക്കിയിട്ടുള്ള സോഫ്റ്റ്‌വെയറിലേക്കുള്ള അപ്‌ഡേറ്റുകളും ഫിക്സുകളും എന്‍ഹാന്‍സ്‌മെന്‍റുകളും ഒരുമിച്ചുചേര്‍ത്ത്, ഇന്‍സ്റ്റാള്‍ ചെയ്യാവുന്ന ഒരൊറ്റ ഫയലായി നല്‍കുന്നതാണ് എസ്‍പി എന്ന് ചുരുക്കപ്പേരില്‍ വിളിക്കുന്ന സര്‍വീസ് പായ്ക്ക്.

 

ഓഫീസുകള്‍ ക്ലയിന്‍റ് സ്യൂട്ടുകള്‍, ആപ്ലിക്കേഷനുകള്‍, സ്ജെയര്‍പോയിന്‍റ് സെര്‍വര്‍ ആപ്ലിക്കേഷനുകള്‍ എന്നിവയ്യ്ക്കായി, സര്‍വീസ് പായ്ക്ക് 2-ന് ശേഷം പുറത്തിറക്കിയിട്ടുള്ള എല്ലാ പബ്ലിക് അപ്‌ഡേറ്റുകളും അനുബന്ധ ഫിക്സുകളും കൂട്ടിച്ചേര്‍ത്തുള്ളതാണ് സര്‍വീസ് പായ്ക്ക് 3.


മുമ്പത്തെ സര്‍വീസ് പായ്ക്ക് ഡൌണ്‍ലോഡ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഉപയോക്താക്കള്‍ എസ്‍പി3 വിന്യസിക്കുന്നതിനുള്ള (ഡിപ്ലോയ്‌മെന്‍റ്) മുമ്പത്തെ മാര്‍ഗനിര്‍ദേശങ്ങള്‍ കാണേണ്ടതും ഓഫീസ് 2007 എസ്‍പി3-യെ പറ്റിയുള്ള അധിക വിവരങ്ങള്‍ക്കായി ഓഫീസ് അപ്‌ഡേറ്റ്‌സ് ബ്ലോഗ് സന്ദര്‍ശിക്കേണ്ടതുമാകുന്നു.

 

ഓഫീസ് 2007 ഉപയോഗിക്കുന്നവര്‍ക്കുള്ള മറ്റൊരു മാര്‍ഗമാണ് ഓഫീസ് 2010 അപ്‌ഗ്രേഡ് ചെയ്യലോ ഓഫീസ് 365-ന് വേണ്ടി സൈനപ്പ് ചെയ്യലോ. ‘blogs.technet.com’ എന്ന സൈറ്റ് സന്ദര്‍ശിക്കുക വഴി നിങ്ങള്‍ക്ക് ഓഫീസ് 2010-ന്‍റെയും ഓഫീസ് 365-ന്‍റെയും സൌജന്യ ട്രയലുകളെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ കാണാം.

Read More on....