ഷെയര്‍പോയിന്റ് കൊണ്ട് എന്തൊക്കെ ചെയ്യാം?
ചെറുതും വലുതുമായ കമ്പനികള്‍ക്ക് ഉപയോഗിക്കാന്‍ പാകത്തില്‍ വികസിപ്പിച്ചെടുത്തിട്ടുള്ള ഏറ്റവും ജനപ്രിയ വെബ് ആപ്ലിക്കേഷനാണ് മൈക്രോസോഫ്റ്റ് ഷെയര്‍പോയിന്റ്. കമ്പനിക്ക് നിറവേറ്റേണ്ട വിവിധോദ്ദേശ്യങ്ങള്‍ നിര്‍വഹിക്കാനാകും വിധമാണ് ഷെയര്‍പോയിന്റ് രൂപകല്പന ചെയ്തിരിക്കുന്നത്.
ഇണ്ട്രാനെറ്റ് പോര്‍ട്ടലുകള്‍, എക്സ്ട്രാനെറ്റുകള്‍, വെബ്‌സൈറ്റുകള്‍, ഡോക്യുമെന്റ് - ഫയല്‍ മാനേജുമെന്റ് സംവിധാനം, കൊളാബറേഷന്‍ സ്പേസസ്, സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് ഉപകരണങ്ങള്‍, എന്റര്‍പ്രൈസ് തെരയല്‍, ബിസിനസ് ഇന്റലിജന്‍സ് ടൂളിംഗ്, പ്രോസസ്/ഇന്‍ഫര്‍മേഷന്‍ ഇന്റഗ്രേഷന്‍, മൂന്നാം പാര്‍ട്ടികള്‍ വികസിപ്പിച്ചെടുത്ത സൊലൂഷനുകള്‍ എന്നിവയൊക്കെ ഷെയര്‍പോയിന്റിലുണ്ട്.
ഹിന്ദി അടക്കമുള്ള വിവിധ ഭാഷകളില്‍ ലഭ്യമായ ഇത് തീര്‍ത്തും സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാവുന്ന ആപ്ലിക്കേഷനാണ്. എന്നാല്‍ ഇതിന്റെ പ്രീമിയം പതിപ്പിന് വില നല്‍കേണ്ടതുണ്ട്. കൌഡ് കമ്പ്യൂട്ടിംഗ് എന്ന നിലയിലും ഷെയര്‍പോയിന്റ് ലഭ്യമാണ്.
ഓഫീസ് 365-ന്റെ ബീറ്റാ പതിപ്പില്‍ ഷെയര്‍പോയിന്റ് ഓണ്‍ലൈന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള പതിനായിരക്കണക്കിന് കമ്പനികള്‍ ഷെയര്‍പോയിന്റാണ് അവരുടെ എന്റര്‍പ്രൈസ് ആപ്ലിക്കേഷനായി തെരഞ്ഞെടുത്തിരിക്കുന്നത്.
‘സ്കെയിലബിലിറ്റി’ (പുതിയ ആവശ്യകതകള്‍ക്ക് അനുസരിച്ച് മാറ്റിയെടുക്കാവുന്നത്) ആണ് ഷെയര്‍പോയിന്റിനെ ഏറ്റവും മികച്ച എന്റര്‍പ്രൈസ് സൊലൂഷന്‍ ആക്കുന്നത്. വികേന്ദ്രീകരണമാണ് ഷെയര്‍പോയിന്റിന്റെ മറ്റൊരു സൌകര്യം. ഇതുപയോഗിക്കുന്ന കമ്പനികളിലെ ജീവനക്കാര്‍ക്ക് വരുത്തിയിരിക്കുന്ന തെറ്റുകള്‍ തിരുത്താനും ആവശ്യമുള്ള മാറ്റങ്ങള്‍ വരുത്താനും തങ്ങളുടെ കസേര വിട്ട് പോകേണ്ടതില്ല.
പൊതുവെ ഉപയോഗിക്കുന്ന FAST തെരയല്‍ തൊട്ട് സങ്കീര്‍ണമായ എക്സല്‍ തെരയല്‍ വരെ ഷെയര്‍പോയിന്റിലൂടെ ലളിതമായി ചെയ്യാം. പല രാജ്യങ്ങളിലുമുള്ള കമ്പനികള്‍ പല ഭാഷകളിലും ഷെയര്‍പോയിന്റ് ഉപയോഗിക്കുന്നുണ്ട്. ചുരുങ്ങിയ പരിശീലനം കൊണ്ട് സാങ്കേതികത അറിയാത്ത ജീവനക്കാര്‍ക്ക് പോലും ഷെയര്‍പോയിന്റ് ഉപയോഗിക്കാനാകും.
ചുരുക്കത്തില്‍ ഒരു കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ ലളിതമായി നടത്താന്‍ ജീവനക്കാരെ പര്യാപ്തമാക്കുന്ന ആപ്ലിക്കേഷനാണ് ഷെയര്‍പോയിന്റെന്ന് ചുരുക്കം. അതിവിപുലമായ സംവിധാനങ്ങളും സൌകര്യങ്ങളും ഒരുക്കാന്‍ വേണ്ടി കമ്പനികള്‍ ചെലവിടുന്ന പൈസ ലഭിക്കാന്‍ ഷെയര്‍പോയിന്റ് ഉപയോഗിച്ചാല്‍ മതിയാകും.