കമ്പ്യൂട്ടര്‍ ഗുരുകുലം - ഓഫീസ് 
 

Malayalam-60


ഈ കമ്പ്യൂട്ടര്‍ യുഗത്തില്‍ ജീവിക്കുന്ന നമുക്ക് ജീവിതവിജയം കൈവരിക്കണമെങ്കില്‍ അല്‍‌പം കമ്പ്യൂട്ടര്‍ പരിജ്ഞാനം ആവശ്യമുണ്ടെന്ന് പറയാതെ വയ്യല്ലോ. ബയോഡാറ്റ തയ്യാറാക്കല്‍, സ്റ്റാറ്റിസ്റ്റിക്‌സ് താരതമ്യപ്പെടുത്തല്‍, കമ്പനി പ്രസന്റേഷന്‍ തയ്യാറാക്കല്‍, ഒരു ചെറിയ വെബ്സൈറ്റ് ഉണ്ടാക്കല്‍ അങ്ങനെ നിത്യജീവിതത്തില്‍ ആവശ്യമുള്ള കാര്യങ്ങള്‍ ഒട്ടേറെയുണ്ട്. ഇവയെല്ലാം തയ്യാറാക്കാന്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നത് ഇന്ന് സാര്‍വത്രികമായി മാറിയിരിക്കുന്നു. ഇതിനെല്ലാം സഹായകമാകുന്നതോ മൈക്രോസോഫ്റ്റ് ഓഫീസ് എന്ന മികച്ചൊരു പാക്കേജും.

 

ലോകത്തില്‍ ഏറ്റവുമധികം പേര്‍ ഉപയോഗിക്കുന്ന ഓഫീസ് സ്യൂട്ടായ മൈക്രോസോഫ്റ്റ് ഓഫീസിനെ ലളിതമായി പരിചയപ്പെടുത്തുന്ന പുസ്തകമാണ് ഇന്‍ഫോകൈരളി പ്രസിദ്ധീകരിച്ചിരിക്കുന്ന ‘കമ്പ്യൂട്ടര്‍ ഗുരുകുലം - ഓഫീസ്’ എന്ന പുസ്തകം. കമ്പ്യൂട്ടറിനെയോ ഓഫീസിനെയോ പറ്റി വലിയ അറിവൊന്നും ഇല്ലാത്ത ഏതൊരാള്‍ക്കും തനിക്ക് ആവശ്യമുള്ള കാര്യങ്ങള്‍ പരസഹായം കൂടാതെ ചെയ്യാന്‍ ഈ പുസ്തകം സഹായിക്കുന്നു.

 

‘ഗുരുകുലം സീരീസ്’ എന്ന പേരില്‍ കമ്പ്യൂട്ടറിനെ പരിചയപ്പെടുത്തുന്ന പുസ്തകങ്ങള്‍ ഒരു പരമ്പരയായി പ്രസിദ്ധീകരിച്ച് വരികയാണ് ഇന്‍ഫോകൈരളി. ഇതിലെ ഒരു പുസ്തകമാണ് ‘കമ്പ്യൂട്ടര്‍ ഗുരുകുലം - ഓഫീസ്’ എന്ന പുസ്തകം. കമ്പ്യൂട്ടര്‍ പ്രസിദ്ധീകരണമായ ഇന്‍ഫോകൈരളിയുടെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നവര്‍ തന്നെയാണ് ഈ സീരീസിന്റെ പിന്നിലും. ‘ഗുരുകുലം’ എന്ന ഈ പുസ്തക ശ്രേണിയിലെ ഓരോ ഗ്രന്ഥവും ഒരു അധ്യാപകന്‍ പാഠഭാഗങ്ങള്‍ വിശദമാക്കുന്നതുപോലെ വളരെ ലളിതമായാണ്‌ പ്രതിപാദിച്ചിരിയ്ക്കുന്നത്.

 

വിഷയം എത്ര ഗഹനമാണെങ്കില്‍പ്പോലും അതു ലളിതമായി വിവരണങ്ങളും ഉദാഹരണങ്ങളും സഹിതം വിവരിച്ചു നല്‍കുന്ന രീതിയിലാണ്‌ ഇവ തയ്യാറാക്കിയിരിക്കുന്നത്.  അക്കാദമിക നിലവാരത്തിലും ഡവലപ്പര്‍മാരെയും പ്രോഗ്രാമര്‍മാരെയും ലക്ഷ്യമാക്കിയും ഉള്ള പുസ്തകശ്രേണികളും ഇന്‍ഫോകൈരളി പ്രസിദ്ധീകരിക്കുന്നുണ്ട്.

 

സാങ്കേതിക വിദഗ്ധരാല്‍ തയ്യറാക്കപ്പെട്ടത്, തികച്ചും ലളിതമായ പ്രതിപാദന ശൈലി, സചിത്രമായ വിവരണങ്ങള്‍, ആവശ്യമായ സ്ക്രീന്‍ ഷോട്ടുകള്‍‍, മലയാളത്തിലെ ആദ്യത്തെ സംരംഭം, കൂടുതല്‍ പേജില്‍ കുറഞ്ഞ വിലയില്‍ ലഭ്യം എന്നതൊക്കെയും ഇന്‍ഫോകൈരളി പുസ്തകങ്ങളുടെ പ്രത്യേകതകളാണെന്ന് പറയാതെ വയ്യ. മുപ്പതിലേറെ പുസ്തകങ്ങള്‍ ഇതുവരെ കമ്പ്യൂട്ടര്‍ വിഷയങ്ങളില്‍ ഇന്‍ഫോകൈരളി പ്രസിദ്ധീകരിച്ച് കഴിഞ്ഞിട്ടുണ്ട്.

 

ഇലക്‌ട്രോണിക്‌സ്, ഇന്റര്‍നെറ്റ്, വിന്‍ഡോസ്, ഫോട്ടോഷോപ്പ് : പഠനവും പ്രയോഗവും  മലയാളം, കമ്പ്യൂട്ടര്‍ ഗുരുകുലം - ഒറാക്കിള്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍, കമ്പ്യൂട്ടര്‍ ഗുരുകുലം -ഹരിശ്രീ എന്നിവയും ഇന്‍ഫോകൈരളിയില്‍ നിന്നുള്ള പ്രധാന പുസ്തകങ്ങളില്‍ ചിലതാണ്. ‘കമ്പ്യൂട്ടര്‍ ഗുരുകുലം - ഓഫീസ്’ എന്ന പുസ്തകത്തിന് 200 രൂപയാണ് വില. 268 പേജുകളുണ്ട് ഈ പുസ്തകത്തിന്. ഇന്‍ഫോകൈരളി ഡോട്ട് കോം (infokairali.com) എന്ന സൈറ്റ് സന്ദര്‍ശിച്ചുകൊണ്ട് ഈ പുസ്തകം വാങ്ങാവുന്നതാണ്. പ്രമുഖ പുസ്തകക്കടകളിലും ഈ പുസ്തകം ലഭ്യമാണ്.

Read More on....