ട്വിറ്ററില്‍ വിഷ്വല്‍ സ്റ്റുഡിയോയെ പറ്റി

 

മൈക്രോസോഫ്റ്റില്‍ നിന്നുള്ള ‘ഇന്റഗ്രേറ്റഡ് ഡവലപ്പ്‌മെന്റ് എന്‍‌വയോണ്‍‌മെന്റ്’ (IDE) ആണ് വിഷ്വല്‍ സ്റ്റുഡിയോ എന്ന് മിക്കവര്‍ക്കുമറിയാം. വിഷ്വല്‍ സ്റ്റുഡിയോയുടെ ആദ്യ പതിപ്പ് 4.0 ആണ്. 1995-ലാണ് ഇത് റിലീസായത്. തുടര്‍ന്നിതുവരെ വിഷ്വല്‍ സ്റ്റുഡിയോക്ക് ഏഴ് പതിപ്പുകള്‍ ഇറങ്ങി. വിഷ്വല്‍ സ്റ്റുഡിയോ 2010 ആണ് ഏറ്റവും പുതിയ പതിപ്പ്.

 

മൈക്രോസോഫ്റ്റ് വിന്‍ഡോസ്, വിന്‍ഡോസ് മൊബൈല്‍, വിന്‍ഡോസ് സി‌ഇ, ഡോട്ട് നെറ്റ് ഫ്രെയിം‌വര്‍ക്ക്, ഡോട്ട് നെറ്റ് കോം‌പാക്റ്റ് ഫ്രെയിം‌വര്‍ക്ക്, മൈക്രോസോഫ്റ്റ് സില്‍‌വര്‍‌ലൈറ്റ് എന്നിവ പിന്തുണയ്ക്കുന്ന പ്ലാറ്റ്‌ഫോമുകളില്‍ വിന്‍ഡോസ് ഫോം ആപ്ലിക്കേഷനുകള്‍, വെബ് സൈറ്റുകള്‍, വെബ് ആപ്ലിക്കേഷനുകള്‍, വെബ് സര്‍വീസസുകള്‍ എന്നിവയ്ക്കൊപ്പം കണ്‍‌സോളും ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫേസ് ആപ്ലിക്കേഷനുകളും വികസിപ്പിക്കാനായി ഉപയോഗപ്പെടുത്തുന്നതാണ് വിഷ്വല്‍ സ്റ്റുഡിയോ.

 

ഇന്ത്യയില്‍ ഏറ്റവും കൂടുതലാളുകള്‍ ഉപയോഗിക്കുന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ട്വിറ്റര്‍ സന്ദര്‍ശിച്ചാല്‍ വിഷ്വല്‍ സ്റ്റുഡിയോയെ പറ്റിയുള്ള ഒരു അക്കൌണ്ട് (twitter.com/VisualStudio എന്ന വിലാസം സന്ദര്‍ശിക്കുക) കാണാം. പതിമൂന്നായിരത്തോളം ആളുകളാണ് ഈ അക്കൌണ്ട് പിന്തുടരുന്നത്. വിഷ്വല്‍ സ്റ്റുഡിയോയുടെ ട്വിറ്റര്‍ പേജില്‍ സൈനപ്പ് ചെയ്യുക വഴി അവിടെ പ്രസിദ്ധീകരിക്കുന്ന കുറിപ്പുകള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ട്വിറ്റര്‍ പേജില്‍ കാണാവുന്നതാണ്.

 

വിഷ്വല്‍ സ്റ്റുഡിയോയെ പറ്റി സമയാസമയങ്ങളില്‍ അറിയാനുള്ള മാര്‍ഗങ്ങളില്‍ ഒന്നാണ് ട്വിറ്ററിലെ വിഷ്വല്‍ സ്റ്റുഡിയോ എന്ന അക്കൌണ്ട്. ഓണ്‍‌ലൈന്‍ പരിശീലന പ്രോഗ്രാമുകള്‍, വര്‍ക്ക്‌ഷോപ്പുകള്‍ എന്നിവയെ പറ്റിയെല്ലാമുള്ള വിവരങ്ങള്‍ ഇവിടെ ലഭിക്കുന്നു. ട്വിറ്റര്‍ അക്കൌണ്ടില്‍ കൊടുത്തിട്ടുള്ള സങ്കേശങ്ങളിലെ ലിങ്കുകള്‍ ക്ലിക്കുചെയ്ത് നിങ്ങള്‍ക്ക് വീഡിയോ ട്യൂട്ടോറിയലുകള്‍ കാണുകയുമാകാം.

 

വിഷ്വല്‍ സ്റ്റുഡിയോ ട്വിറ്ററിലെ സന്ദേശങ്ങളില്‍ നിന്നുള്ള ലിങ്കുകളില്‍ ക്ലിക്കുചെയ്യുക മിക്കപ്പോഴും ചെന്നെത്തുക മൈക്രോസോഫ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റിലാണ്. അതായത് മൈക്രോസോഫ്റ്റ് ഔദ്യോഗിക സൈറ്റിലുള്ള വിജ്ഞാനപ്രദമായ ലേഖനങ്ങളിലേക്കുള്ള കുറുക്കുവഴി കൂടിയാണ് വിഷ്വല്‍ സ്റ്റുഡിയോ ട്വിറ്റര്‍ അക്കൌണ്ട്.

Read More on....