മൈക്രോസോഫ്റ്റ് ഓഫീസ് ട്വിറ്റര്‍ അക്കൌണ്ട്

 

മൈക്രോസോഫ്റ്റില്‍ നിന്നുള്ള ഓഫീസ് സ്യൂട്ട് ലോകമെമ്പാടുമുള്ള ആളുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ട് ഇരുപത്തിരണ്ട് വര്‍ഷമായിരിക്കുന്നു. മൈക്രോസോഫ്റ്റ് 1989-ലാണ് ഓഫീസ് സ്യൂട്ട് ഇറക്കിയത്. പല പതിപ്പുകള്‍ക്കും ശേഷം 2010-ല്‍ ഇറങ്ങിയ ഓഫീസ് 14 ആണ് ഏറ്റവും പുതിയ പതിപ്പ്. ഏറ്റവും പുതിയ സംവിധാനങ്ങളും സാങ്കേതികവിദ്യയും ഉള്‍‌പ്പെടുത്തി, അടുത്ത വര്‍ഷത്തില്‍ ഓഫീസ് 15 എന്ന പുതിയ പതിപ്പ് ഇറക്കാനുള്ള ശ്രമത്തിലാണ് മൈക്രോസോഫ്റ്റ്.

 

ഈ ലേഖനം വായിക്കുന്ന പലരും ഓഫീസിനെ പറ്റി അറിഞ്ഞിരിക്കുക പല മാര്‍ഗങ്ങളില്‍ കൂടിയാകാം.

 

മലയാളത്തിലോ ഇംഗ്ലീഷിലോ ഇറങ്ങുന്ന വിവരസാങ്കേതിക പ്രസിദ്ധീകരണങ്ങള്‍, ടിവി ചാനലുകള്‍, പോര്‍ട്ടലുകളും വെബ്സൈറ്റുകളും, മൈക്രോസോഫ്റ്റിന്റെ തന്നെ ബ്ലോഗുകള്‍ (http://blogs.office.com) എന്നിവയിലൂടെയൊക്കെ ഓഫീസ് സ്യൂട്ടിനെ പറ്റി വായനക്കാര്‍ അറിഞ്ഞിരിക്കാം. ഇപ്പോഴിതാ, ഏറ്റവും പുതിയ ട്രെന്‍ഡായ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് മീഡിയയിലൂടെയും ആളുകള്‍ക്ക് ഓഫീസിനെ പറ്റി അറിയാം.

 

ഇന്ത്യയില്‍ ഏറ്റവും കൂടുതലാളുകള്‍ ഉപയോഗിക്കുന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ട്വിറ്റര്‍ സന്ദര്‍ശിച്ചാല്‍ ഓഫീസിനെ പറ്റിയുള്ള ഒരു അക്കൌണ്ട് (twitter.com/office എന്ന വിലാസം സന്ദര്‍ശിക്കുക) കാണാം.

 

നാല്‍‌പതിനായിരത്തോളം ആളുകളാണ് ഈ അക്കൌണ്ട് പിന്തുടരുന്നത്. ഓഫീസിന്റെ ട്വിറ്റര്‍ പേജില്‍ സൈനപ്പ് ചെയ്യുക വഴി അവിടെ പ്രസിദ്ധീകരിക്കുന്ന കുറിപ്പുകള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ട്വിറ്റര്‍ പേജില്‍ കാണാവുന്നതാണ്.

 

ഓഫീസ് ഉല്‍‌പന്നങ്ങളെ പരിചയപ്പെടുത്തുന്ന സന്ദേശങ്ങള്‍, ഉല്‍‌പന്ന അപ്‌ഡേറ്റുകളെ പറ്റി നിങ്ങളെ അറിയിക്കുന്നതിനുള്ള സന്ദേശങ്ങള്‍, നിങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള സന്ദേശങ്ങള്‍ തുടങ്ങി ഓഫീസ് സ്യൂട്ടിലെ ഓരോ ആപ്ലിക്കേഷനും മികച്ച രീതിയില്‍ ഉപയോഗിക്കാന്‍ ഓഫീസ് ട്വിറ്റര്‍ അക്കുണ്ട് നിങ്ങളെ സഹായിക്കുന്നു.

 

ഓഫീസ് സ്യൂട്ടുമായി ബന്ധപ്പെട്ട അറിയിപ്പുകള്‍, ഇവന്റുകള്‍ തുടങ്ങി ഓഫീസ് മികച്ച രീതിയില്‍ ഉപയോഗിക്കാന്‍ സഹായിക്കുന്ന പൊടിക്കൈകള്‍ വരെ ഇതിലുണ്ട്. ഉദാഹരണത്തിന് ഔട്ട്‌ലുക്ക് എക്സ്പ്രസിനെ പറ്റി പ്രസിദ്ധീകരിച്ചിരിക്കുന്ന ട്വിറ്റര്‍ സന്ദേശത്തില്‍ ക്ലിക്കുചെയ്ത് പ്രസ്തുത ലേഖനം വായിക്കുക. ഔട്ട്‌ലുക്ക് ഉപയോഗിച്ച് നിങ്ങളയച്ച മെയില്‍ ഇല്ലാതാക്കണമെന്ന് നിങ്ങള്‍ പലപ്പോഴും ആഗ്രഹിച്ചുകാണും. ഇതെങ്ങിനെ ചെയ്യണം എന്നുള്ളതിനുള്ള പൊടിക്കൈ ഈ ലേഖനത്തിലുണ്ട്.

 

ഓഫീസ് ട്വിറ്ററിലെ സന്ദേശങ്ങളില്‍ നിന്നുള്ള ലിങ്കുകളില്‍ ക്ലിക്കുചെയ്യുക മിക്കപ്പോഴും ചെന്നെത്തുക മൈക്രോസോഫ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റിലാണ്. അതായത് മൈക്രോസോഫ്റ്റ് ഔദ്യോഗിക സൈറ്റിലുള്ള വിജ്ഞാനപ്രദമായ ലേഖനങ്ങളിലേക്കുള്ള കുറുക്കുവഴി കൂടിയാണ് ഓഫീസ് ട്വിറ്റര്‍ അക്കൌണ്ട്.

Read More on....