വിന്‍ഡോസ് മാര്‍ക്കറ്റ്‌പ്ലേസ് ഫോര്‍ മൊബൈല്‍
നോക്കിയയുടെ ഓവിഐ സ്റ്റോര്‍ പോലെ മൈക്രോസോഫ്റ്റിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ സ്റ്റോറാണ് വിന്‍ഡോസ് മാര്‍ക്കറ്റ്‌പ്ലേസ് ഫോര്‍ മൊബൈല്‍ എന്നത്. മൈക്രോസോഫ്റ്റേതര കമ്പനികള്‍ (മൂന്നാം കക്ഷി കമ്പനികള്‍) ഡെവലപ്പ് ചെയ്തിട്ടുള്ള ആപ്ലിക്കേഷനുകള്‍ ബ്രൌസ് ചെയ്യാനും ഡൌണ്‍ലോഡുചെയ്യാനും ഉപയോക്താക്കളെ അനുവദിക്കുന്നതിനുള്ള ഒരു പ്ലാറ്റ്‌ഫോമാണ് മൈക്രോസോഫ്റ്റില്‍ നിന്നുള്ള വിന്‍ഡോസ് മാര്‍ക്കറ്റ്‌പ്ലേസ് ഫോര്‍ മൊബൈല്‍ എന്ന സേവനം.
സൌജന്യമായതും പണമടക്കേണ്ടതുമായ ആപ്ലിക്കേഷനുകള്‍ ഇവിടെ നിന്ന് ലഭിക്കും. അഞ്ഞൂറോളം ആപ്ലിക്കേഷനുകള്‍ ഇതിനകം തന്നെ വിന്‍ഡോസ് മാര്‍ക്കറ്റ്‌പ്ലേസ് ഫോര്‍ മൊബൈലില്‍ ഷോക്കേസ് ചെയ്തിട്ടുണ്ട്. വിന്‍ഡോസ് മൊബൈല്‍ 6.5 ഉപകരണങ്ങളില്‍ നേരിട്ടും പേഴ്സണല്‍ കമ്പ്യൂട്ടറിലും വിന്‍ഡോസ് മാര്‍ക്കറ്റ്‌പ്ലേസ് ഫോര്‍ മൊബൈല്‍ എന്ന ആപ്ലിക്കേഷന്‍ ഉപയോഗിക്കാം. ണ്ട്.
ഗെയിംസ്, വിനോദം, വാര്‍ത്ത - കാലാവസ്ഥ, പ്രൊഡക്റ്റിവിറ്റി, സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍, ആശയവിനിമയം, ജീവിതശൈലി, മ്യൂസിക് - വീഡിയോ, മാപ്പുകള്‍ - തിരയല്‍, യാത്ര, ബിസിനസ്, റഫറന്‍സ്, പുസ്തകങ്ങള്‍, ഉപകരണങ്ങള്‍ തുടങ്ങി പതിനാലോളം വിഭാഗങ്ങളിലായി നൂറുകണക്കിന് ആപ്ലിക്കേഷനുകളാണ് വിന്‍ഡോസ് മാര്‍ക്കറ്റ്‌പ്ലേസ് ഫോര്‍ മൊബൈലില്‍ നല്‍കിയിരിക്കുന്നത്.
പുസ്തകങ്ങള്‍ എന്ന വിഭാഗത്തിലേക്ക് പ്രവേശിക്കുകയാണെങ്കില്‍ ബൈബിള്‍, കോമിക്സുകള്‍, ഷേക്സ്പിയര്‍ കൃതികള്‍ എന്നിവയൊക്കെ നിങ്ങള്‍ക്ക് ലഭിക്കും. ജീവിതശൈലി (ലൈഫ് സ്റ്റൈല്‍) എന്ന വിഭാഗത്തില്‍ പ്രവേശിക്കുകയാണെങ്കില്‍ ചിരിക്കാനുള്ള ആപ്ലിക്കേഷന്‍, ഓടാനുള്ള ആപ്ലിക്കേഷന്‍, റൂട്ട് ട്രാക്കര്‍, മുലയൂട്ടല്‍ ഗൈഡ് തുടങ്ങിയ പ്രയോജനപ്രദങ്ങളായ അനേകം ആപ്ലിക്കേഷനുകള്‍ വില്‍പനയ്ക്ക് വച്ചിരിക്കുന്നു. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് എന്ന വിഭാഗത്തിലാണെങ്കില്‍, ഏതാണ്ടെല്ലാ സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലേക്കും പോസ്റ്റുചെയ്യാവുന്ന ആപ്ലിക്കേഷനുകള്‍ ഇവിടെയുണ്ട്.
ഡെവലപ്പര്‍മാര്‍ക്ക് അവര്‍ ഉണ്ടാക്കിയ ആപ്ലിക്കേഷനുകള്‍ ഇവിടെ വില്‍പനയ്ക്ക് വയ്ക്കാവുന്നതാണ്. വെറും 99 ഡോളര്‍ നല്‍കിയാല്‍ ഡെവലപ്പര്‍മാര്‍ക്ക് ഇവിടെ അഞ്ച് ആപ്ലിക്കേഷനുകള്‍ ഒരുവര്‍ഷം വില്‍പനയ്ക്ക് വയ്ക്കാം. ആപ്ലിക്കേഷന്‍ വാങ്ങുന്ന ഉപയോക്താക്കള്‍ നല്‍കുന്ന തുകയുടെ 70 ശതമാനത്തോളം ഡെവലപ്പര്‍മാര്‍ക്ക് ലഭിക്കുകയും ചെയ്യും.
വിന്‍ഡോസ് മാര്‍ക്കറ്റ്‌പ്ലേസ് ഫോര്‍ മൊബൈല്‍ നിങ്ങളുടെ മൊബൈലിലേക്ക് ഡൌണ്‍ലോഡുചെയ്യാന്‍ മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് മൊബൈല്‍ എന്ന വിഭാഗത്തില്‍ (microsoft.com/windowsmobile) പോവുക, അവിടെനിന്ന് ഡൌണ്‍ലോഡ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ഡ്രോപ്പ് ഡൌണ്‍ പട്ടികയില്‍ നിന്ന് നിങ്ങളുടെ രാജ്യം തെരഞ്ഞെടുക്കുക, എന്നിട്ട് നിങ്ങളുടെ ഫോണ്‍ നമ്പര്‍ നല്‍കുക. മൈക്രോസോഫ്റ്റ് ഉടന്‍തന്നെ ഡൌണ്‍ലോഡ് ലിങ്ക് നിങ്ങളുടെ മൊബൈലിലേക്ക് അയച്ചുതരും. മൊബൈലില്‍ നിന്ന് നേരിട്ട് mp.windowsphone.com എന്ന ലിങ്ക് സന്ദര്‍ശിക്കുക വഴിയും നിങ്ങള്‍ക്ക് വിന്‍ഡോസ് മാര്‍ക്കറ്റ്‌പ്ലേസ് ഫോര്‍ മൊബൈല്‍ ഡൌണ്‍ലോഡുചെയ്യാം.
ഡൌണ്‍ലോഡുചെയ്താല്‍ ആദ്യം ചെയ്യേണ്ടത് വിന്‍ഡോസ് മാര്‍ക്കറ്റ്‌പ്ലേസില്‍ സൈനിന്‍ ചെയ്യുകയാണ്. ഒരു വിന്‍ഡോസ് ഐഡി ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് വിന്‍ഡോസ് മാര്‍ക്കറ്റ്‌പ്ലേസില്‍ സൈനിന്‍ ചെയ്യാം. സൈനിന്‍ ചെയ്തുകഴിഞ്ഞാല്‍ ക്രെഡിറ്റ് കാര്‍ഡ് വഴി നിങ്ങള്‍ക്ക് ഇഷ്ടമുള്ള ആപ്ലിക്കേഷനുകള്‍ വാങ്ങാം. മൈക്രോസോഫ്റ്റ് അംഗീകൃത ആപ്ലിക്കേഷനുകള്‍ ആയതിനാല്‍ അശ്ലീലമോ അരുതാത്തതോ ആയ ഉള്ളടക്കമുള്ള ആപ്ലിക്കേഷനുകള്‍ ഇവിടെയില്ല എന്നുറപ്പിക്കാം.