വിന്ഡോപസ് ഫോണ്‍ ഡൌണ്‍ലോഡുകള്‍
സ്മാര്‌്ട്ട്ഫോണുകളിലും മറ്റ് മൊബൈല്‍ ഉപകരണങ്ങളിലും ഉപയോഗപ്പെടുത്തുന്നതിനായി മൈക്രോസോഫ്റ്റ് വികസിപ്പിച്ചെടുത്തിരിക്കുന്ന മൊബൈല്‍ ഓപ്പറേറ്റിംഗ് പ്ലാറ്റ്‌ഫോമാണ് വിന്‍ഡോസ് ഫോണ്‍. നിലവില്‍ വിപണിയില്‍ ലഭിക്കുന്ന ഏറ്റവും പതിപ്പ് വിന്‍ഡോസ് മൊബൈല്‍ 6.5 ആണ്. 2010 അവസാനത്തോടെ വിന്‍ഡോസ് ഫോണ്‍ 7 ലഭ്യമാകും. വിന്ഡോുസ് ഫോണ്‍ 7-ന്റെ വരവോടെ വിന്‍ഡോസ് മൊബൈല്‍ എന്ന പേര് വിന്‍ഡോസ് ഫോണ്‍ എന്നായി മാറും.
വിന്‍ഡോസ് ഉപയോഗപ്പെടുത്തുന്ന ഒരു ഡെസ്ക്‌ടോപ്പ് കമ്പ്യൂട്ടറിന്റെഡ രീതിയിലാണ് വിന്‍ഡോസ് മൊബൈല്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. സ്‌ക്രീനില്‍ ടച്ച് ചെയ്യുക വഴി കമാന്‍ഡുകള്‍ നല്‍കാന്‍ സഹായിക്കുന്ന സ്റ്റൈലസ് പെന്‍ വഴിയാണ് വിന്‍ഡോസ് മൊബൈലിന് നിര്‍ദേശങ്ങള്‍ കൊടുക്കേണ്ടത്. നിരവധി മൂന്നാംകക്ഷി ആപ്ലിക്കേഷനുകള്‍ വിന്ഡോകസ് മൊബൈലിനായി ലഭ്യമാണ്. വിന്‍ഡോസ് മൊബൈല്‍ സോഫ്റ്റ്‌വെയറും മറ്റ് മൂന്നാംകക്ഷി സോഫ്റ്റ്‌വെയറുകളും വിന്‍ഡോസ് മാര്ക്ക റ്‌്ഷപ്ലേസില്‍ ലഭ്യമാണ്.
നിങ്ങള്‍ ഉപയോഗിക്കുന്നത് വിന്‍ഡോസ് മൊബൈല്‍ 6.5 ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്ന വിന്‍ഡോസ് ഫോണ്‍ ആണെങ്കില്‍ മാര്ക്കഗറ്റ്‌പ്ലേസ് നിങ്ങളുടെ ഫോണില്‍ ഇന്സ്റ്റാ ള്‍ ചെയ്തിട്ടുണ്ടാകും. മാര്ക്കററ്റ്‌പ്ലേസ് നിങ്ങളുടെ ഫോണിന്റെ് സ്റ്റാര്ട്ട്് മെനുവില്‍ തന്നെ കാണാം. നിങ്ങളുടെ ഫോണില്‍ ഉള്ളത് വിന്‍ഡോസ് മൊബൈല്‍ 6.0 ഓപ്പറേറ്റിംഗ് സിസ്റ്റമോ വിന്‍ഡോസ് മൊബൈല്‍ 6.1 ഓപ്പറേറ്റിംഗ് സിസ്റ്റമോ ആണെങ്കില്‍ നിങ്ങള്ക്ക്് മാര്ക്ക റ്റ്‌പ്ലേസ് സൌജന്യമായി ഡൌണ്‍ലോഡ് ചെയ്ത് ഇന്സ്റ്റാ ള്‍ ചെയ്യാവുന്നതാണ്.
മൈക്രോസോഫ്റ്റ് ആക്‌റ്റീവ്സിന്‍ക് 4.5
നിങ്ങളുടെ വിന്ഡോറസ് ഫോണും കമ്പ്യൂട്ടറും തമ്മില്‍ സംയോജിപ്പിക്കുന്നതിനുള്ള സോഫ്റ്റ്‌വെയറാണ് മൈക്രോസോഫ്റ്റ് ആക്‌റ്റീവ്സിന്‍ക് 4.5. നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഉപയോഗിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റം വിന്‍ഡോസ് എക്സിയോ അതിന് മുമ്പുള്ള ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളോ ആണെങ്കില്‍ നിങ്ങള്ക്ക്് മൈക്രോസോഫ്റ്റ് ആക്‌റ്റീവ്സിന്‍ക് 4.5 ഉപയോഗിക്കാം. നിങ്ങള്‍ ഉപയോഗിക്കുന്നത് വിന്‍ഡോസ് വിസ്തയോ വിന്‍ഡോസ് 7-നോ ആണെങ്കില്‍ നിങ്ങള്‍ ഡൌണ്‍ലോഡ് ചെയ്ത് ഇന്സ്റ്റാ ള്‍ ചെയ്യേണ്ടത് വിന്‍ഡോസ് മൊബൈല്‍ ഡിവൈസ് സെന്റ്ര്‍ എന്ന ആപ്ലിക്കേഷനാണ്.
മൈക്രോസോഫ്റ്റ് മൈഫോണ്‍
നിങ്ങളുടെ വിന്‍ഡോസ് ഫോണിലുള്ള വിവരങ്ങള്‍ നെറ്റില്‍ മൈക്രോസോഫ്റ്റ് ഹോസ്റ്റുചെയ്തിട്ടുള്ള ഒരു സൈറ്റുമായി ബന്ധിപ്പിക്കുന്നതിനുള്ള ആപ്ലിക്കേഷനാണ് മൈക്രോസോഫ്റ്റ് മൈഫോണ്‍. നിങ്ങളുടെ ഫോണിലുള്ള ഡാറ്റയ്ക്കൊരു ബാക്കപ്പാണ് നെറ്റില്‍ മൈക്രോസോഫ്റ്റ് സൈറ്റ്. ഫോണില്‍ നിങ്ങള്‍ എടുത്തിട്ടുള്ള ചിത്രങ്ങള്‍ ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നിങ്ങള്ക്ക്ു കമ്പ്യൂട്ടറിലേക്കോ സോഷ്യല്‍ നെറ്റ്‌വര്ക്കിം ഗ് സൈറ്റുകളിലേക്കോ മാറ്റാവുന്നതാണ്. മൈക്രോസോഫ്റ്റ് മൈഫോണ്‍ എന്ന ക്ലൌഡ് കമ്പ്യൂട്ടിംഗ് സേവനം തീര്ത്തുംമ സൌജന്യമാണ്.
മൈക്രോസോഫ്റ്റ് ഓഫീസ് 2010
നിങ്ങളുടെ വിന്‍ഡോസ് ഫോണില്‍ മൈക്രോസോഫ്റ്റ് ഓഫീസ് ഡോക്യുമെന്റുനകള്‍ കാണാനും എഡിറ്റ് ചെയ്യാനും സഹായിക്കുന്ന ആപ്ലിക്കേഷനാണ് മൈക്രോസോഫ്റ്റ് ഓഫീസ് 2010. ഓഫീസ് മൊബൈലിന്റെന പഴയ പതിപ്പ് ഇന്സ്റ്റാ ള്‍ ചെയ്തിട്ടുള്ള വിന്‍ഡോസ് മൊബൈല്‍ 6.5 മൊബൈലുകളിലേക്ക് തീര്ത്തും സൌജന്യമായി ഇത് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. മൈക്രോസോഫ്റ്റ് ഓഫീസ് 2010-ലെ പ്രസന്റേനഷന്‍ സോഫ്റ്റ്‌വെയറായ പവര്പോ്യിന്റ്് മൊബൈല്‍ നിങ്ങള്ക്കൊുരു മികച്ച സഹായിയായിരിക്കും.
ബിംഗ് ഫോര്‍ മൊബൈല്‍
മൊബൈല്‍ ഉപകരണങ്ങള്ക്കായയി മൈക്രോസോഫ്റ്റ് നല്കു്ന്ന സെര്ച്ച് ടൂളാണ് ബിംഗ് ഫോര്‍ മൊബൈല്‍. ഈ ആപ്ലിക്കേഷന്‍ മൈക്രോസോഫ്റ്റിന്റെൂ ബിംഗ് സെര്ച്ച് എഞ്ചിന്റെോ ഭാഗമാണ്. ‘m.bing.com’ എന്ന സൈറ്റ് സന്ദര്ശി്ച്ചാണ് നിങ്ങള്ക്കാ വശ്യമുള്ള തെരയേണ്ടത്. വെബിലെ വിവരങ്ങള്‍, വാര്ത്ത്കള്‍, ഉപയോക്താവിന്റെന പ്രാദേശിക ബിസിനസ് വിവരങ്ങള്‍, മാപ്പുകള്‍, ഡ്രൈവിംഗ് ദിശകള്‍ എന്നിവ തിരയുന്നതിനുള്ള സൌകര്യം, ചോദ്യങ്ങള്‍ ചോദിക്കാനുള്ള സംവിധാനം, ഉപയോക്താവ് ഉള്ള സ്ഥലം അറിയിക്കുന്നതിനുള്ള സംവിധാനം എന്നിവയൊക്കെ ബിംഗിലെ സൌകര്യങ്ങളാണ്.
വിന്‍ഡോസ് ലൈവ് ഫോര്‍ വിന്ഡോ സ് ഫോണ്‍
മൊബൈല്‍ ഫോണില്‍ നിന്ന് നിങ്ങള്ക്ക്സ ഏറെ പ്രിയങ്കരങ്ങളായ വിന്‍ഡോസ് ലൈവ് സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനുള്ള സംവിധാനമാണ് വിന്‍ഡോസ് ലൈവ് ഫോര്‍ വിന്ഡോുസ് ഫോണ്‍. ഇതില്‍ ഇ-മെയില്‍ സേവനമായ ഹോട്ട്‌മെയില്‍, മെസെഞ്ചര്‍ സംവിധാനമായ വിന്‍ഡോസ് ലൈവ് മെസെഞ്ചര്‍, സോഷ്യല്‍ നെറ്റ്‌വര്ക്കിം ഗ് - വിന്‍ഡോസ് ലൈവ് സൈറ്റുകളില്‍ നിന്നുള്ള ഫീഡുകള്‍ എന്നിവയൊക്കെ ഉള്‍പ്പെടുന്നു.
മറ്റ് ആപ്ലിക്കേഷനുകള്‍
മുകളില്‍ വിവരിച്ചത് കൂടാതെ, മറ്റനേകം ആപ്ലിക്കേഷനുകളും വിന്ഡോ്സ് ഫോണിനായി വിന്‍ഡോസ് മാര്ക്ക റ്റ്‌പ്ലേസ് നല്‍കുന്നുണ്ട്. ഫേസ്‌ബുക്കിനായുള്ള ആപ്ലിക്കേഷനും നെറ്റ്‌ഫ്ലിക്സ് ഉപയോഗപ്പെടുത്താനുള്ള ആപ്ലിക്കേഷനും ഇവയില്‍ പ്രധാനപ്പെട്ടവയാണ്. കൂടാതെ, റിംഗ്‌ടോണുകള്‍, തീമുകള്‍, വാള്‍പേപ്പറുകള്‍ തുടങ്ങിയവയും നിങ്ങള്ക്കി വിടെ ലഭിക്കും