വിന്‍ഡോസ് മാര്‍ക്കറ്റ്‌പ്ലേസില്‍ എന്തൊക്കെ
ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍, പ്രൊഡക്റ്റിവിറ്റി സ്യൂട്ടുകള്‍, ആപ്ലിക്കേഷനുകള്‍ തുടങ്ങിയ മൈക്രോസോഫ്റ്റ് സോഫ്റ്റ്‌വെയര്‍ ഉല്‍പന്നങ്ങള്‍ക്കുള്ള ഓണ്‍ലൈന്‍ ഷോപ്പാണ് വിന്‍ഡോസ് മാര്‍ക്കറ്റ്‌പ്ലേസ് (windowsmarketplace.com). വിന്‍ഡോസ് ലൈവ് ഐഡി ഉപയോഗിച്ചുകൊണ്ട് നിങ്ങള്‍ക്കിതില്‍ പ്രവേശിക്കാം.
വിന്‍ഡോസ് മാര്‍ക്കറ്റ്‌പ്ലേസില്‍ വിവിധ കച്ചവടക്കാരെയും ഉല്‍പന്ന കാറ്റലോഗുകളും കാണാന്‍ നിങ്ങളെ അനുവദിക്കുന്ന ഒരു ഡിജിറ്റല്‍ ലോക്കര്‍ ഉണ്ട്. നിങ്ങള്‍ വാങ്ങിയ സോഫ്റ്റ്‌വെയര്‍, തീര്‍ത്തും സുരക്ഷിതമായ ഡിജിറ്റല്‍ ലോക്കര്‍ അസിസ്റ്റന്‍റിലൂടെ, സുരക്ഷിതമായി ഡൌണ്‍ലോഡ് ചെയ്യാനും ഇത് നിങ്ങളെ അനുവദിക്കുന്നു. മുമ്പ് ഈ സൌകര്യം അമേരിക്കയിലെ കസ്റ്റമര്‍മാര്‍ക്ക് മാത്രമായിരുന്നു. എന്നാലിപ്പോള്‍ ഇന്ത്യയിലും ഇത് ലഭ്യമാണ്.
വിന്‍ഡോസ് മാര്‍ക്കറ്റ്‌പ്ലേസ് അവസാനിപ്പിക്കുകയാണെന്നും കസ്റ്റമര്‍മാര്‍ ഇനിമുതല്‍ മൈക്രോസോഫ്റ്റ് സ്റ്റോറില്‍ പോകണമെന്നും 2008-ല്‍ മൈക്രോസോഫ്റ്റ് പ്രഖ്യാപിക്കുകയുണ്ടായി. 2009-ന്‍റെ തുടക്കത്തില്‍ വിന്‍ഡോസ് മാര്‍ക്കറ്റ്‌പ്ലേസ് ഫോര്‍ മൊബൈല്‍ അവതരിപ്പിക്കപ്പെട്ടു. മൈക്രോസോഫ്റ്റ് തുടര്‍ന്നത് വിന്‍ഡോസ് ഫോണ്‍ 7 മാര്‍ക്കറ്റ്‌പ്ലേസായി മാറ്റി.
നോക്കിയയുടെ ഓവിഐ സ്റ്റോര്‍ പോലെ മൈക്രോസോഫ്റ്റിന്‍റെ മൊബൈല്‍ ആപ്ലിക്കേഷന്‍ സ്റ്റോറാണ് വിന്‍ഡോസ് മാര്‍ക്കറ്റ്‌പ്ലേസ് ഫോര്‍ മൊബൈല്‍ എന്നത്. മൈക്രോസോഫ്റ്റേതര കമ്പനികള്‍ (മൂന്നാം കക്ഷി കമ്പനികള്‍) ഡെവലപ്പ് ചെയ്തിട്ടുള്ള ആപ്ലിക്കേഷനുകള്‍ ബ്രൌസ് ചെയ്യാനും ഡൌണ്‍ലോഡുചെയ്യാനും ഉപയോക്താക്കളെ അനുവദിക്കുന്നതിനുള്ള ഒരു പ്ലാറ്റ്‌ഫോമാണ് മൈക്രോസോഫ്റ്റില്‍ നിന്നുള്ള വിന്‍ഡോസ് മാര്‍ക്കറ്റ്‌പ്ലേസ് ഫോര്‍ മൊബൈല്‍ എന്ന സേവനം.
വിന്‍ഡോസ് മാര്‍ക്കറ്റ്‌പ്ലേസ് ഇപ്പോള്‍ മൈക്രോസോഫ്റ്റ് സ്റ്റോറിലേക്ക് വഴിതിരിച്ച് വിട്ടിരിക്കുകയാണ്. വിന്‍ഡോസ് - ഓഫീസ് പ്രൊഡക്റ്റിവിറ്റി സ്യൂട്ട്, ഡിസൈന്‍ ടൂളുകള്‍, ഡവലപ്പര്‍ ടൂളുകള്‍, പുസ്തകങ്ങള്‍ നെറ്റ്‌ബുക്കുകള്‍, ലാപ്പ്‌ടോപ്പുകള്‍, വിന്‍ഡോസ് ഫോണ്‍, ഗെയിമുകള്‍, ആക്സസറീസ് എന്നിങ്ങനെ ഒട്ടേറെ സോഫ്റ്റ്‌വെയറും മറ്റ് പലതും നിങ്ങള്‍ക്ക് മൈക്രോസോഫ്റ്റ് സ്റ്റോറില്‍ നിന്ന് വാങ്ങാം.
വളരെ എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന ഇന്‍റര്‍ഫേസാണ് മൈക്രോസോഫ്റ്റ് സ്റ്റോറിന്‍റേത്. പ്രധാനപ്പെട്ട ഉല്‍പന്നങ്ങളെല്ലാം ഹോം പേജില്‍ തന്നെ കാണാം. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട സോഫ്റ്റ്വെയറോ ഹാര്‍ഡ്‌വെയറോ, വളരെ കുറച്ച് ക്ലിക്കുകള്‍ കൊണ്ട്, നിങ്ങള്‍ക്ക് ഇവിടെ നിന്ന് വാങ്ങാം. ഇവിടെ നിന്ന് വാങ്ങുമ്പോള്‍ ഉള്ള മറ്റൊരു മെച്ചം, ഉല്‍പന്നം യഥാര്‍ത്ഥമാണോ എന്ന് ആലോചിച്ച് തലപുണ്ണാക്കേണ്ടതില്ല എന്നാണ്. വാങ്ങിയ ഉല്‍പന്നങ്ങള്‍, കുറഞ്ഞ ചെലവില്‍ നിങ്ങള്‍ക്കെത്തിക്കാനുള്ള സംവിധാനവും വിന്‍ഡോസ് മാര്‍ക്കറ്റ്‌പ്ലേസിന്‍റെ പ്രത്യേകതയാണ്.