ഇന്റനര്‍നാഷണൈലേഷന്‍ (അന്തര്ദേനശീയവല്ക്ക രണം) എന്നാലെന്ത്?
അന്തര്ദേ്ശീയവല്ക്കൃരിക്കേണ്ട ഉല്‍പന്നങ്ങള്‍ ഡവലപ്പുചെയ്യുന്നത് വളരെ സന്തുലിതമായി ചെയ്യേണ്ട ഒരു കാര്യമാണ്. വ്യത്യസ്ത വിപണികളില്‍ ഉപയോഗിക്കാനുള്ള, ആഗോള അനുയോജ്യതയുള്ള ഒരു ബൈനറി ആപ്ലിക്കേഷനോ ഒരു ഉല്‍പന്നത്തിന്റെ വ്യത്യസ്ത ഭാഷകളിലുള്ള പതിപ്പുകളോ സൃഷ്ടിക്കാന്‍ ആവശ്യമായ കാര്യങ്ങളില്‍ എടുക്കേണ്ടുന്ന ശ്രദ്ധയും അതിനായി എടുക്കേണ്ട പ്രയത്നവും പലപ്പോഴും ഡവലപ്പര്‍മാരും അവരുടെ മാനേജര്മാുരും പൊതുവെ അവഗണിക്കുകയാണ് പതിവ്. ഈ ശ്രദ്ധയില്ലായ്മയില്‍ നിന്ന് ഉത്ഭവിക്കുന്ന പ്രശ്നങ്ങളുമായുള്ള പരിചയം, പ്രൊഡക്റ്റ് സൈക്കിളിന്റെ ആരംഭത്തില്‍ തന്നെ ശരിയായ തീരുമാങ്ങള്‍ എടുക്കാന്‍ നിങ്ങളെ സഹായിക്കും. ഇങ്ങിനെ ചെയ്യുക വഴി നിങ്ങള്ക്ക്് സമയവും പണവും ലാഭിക്കാം, ഒപ്പം തന്നെ ഒരുപാട് കഷ്‌ടപ്പാടുകള്‍ ഒഴിവാക്കുകയും ചെയ്യാം.
അന്തര്ദേശീയവല്‍ക്കൃത സോഫ്റ്റ്‌വെയര്‍ സൃഷ്‌ടിക്കുന്ന പ്രക്രിയയ്ക്ക് രണ്ട് വശങ്ങളുണ്ട് (താഴെ കൊടുത്തിരിക്കുന്ന ചിത്രം കാണുക):
• ആഗോള അനുയോജ്യത (വേള്ഡ്ി റെഡിനെസ്). സാമാന്യമായ കോഡിംഗും രൂപകല്‍പനയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഇതില്‍ വരുന്നു, ഒപ്പം ആഗോളവല്‍ക്കരണവും (ഗ്ലോബലൈസേഷന്‍), പ്രാദേശികവല്‍ക്കൃതാ യോഗ്യതയും (ലോക്കലൈസബിലിറ്റി) ഇതില്‍ ഉള്‍പ്പെടുന്നു.
• പ്രാദേശികവല്‍ക്കരണം. ഒരു നിര്ദിൈഷ്‌ട വിപണിക്കായി ഒരു ഉല്‍പന്നത്തെ മൊഴിമാറ്റുന്നതും പരിഷ്കരിക്കുന്നതുമാണ് ഇതില്‍ ഉള്‍പ്പെടുന്നത്.
ഉദാഹരണത്തിന്, ആഗോള അനുയോജ്യത എന്ന ഘട്ടമാണ് മൈക്രോസോഫ്റ്റ് വിന്‍32 ആപ്ലിക്കേഷന്‍ പ്രോഗ്രാമിംഗ് ഇന്റ ര്‍ഫേസ് (എപി്‌ഐ) നല്‍കുന്ന നാഷണല്‍ ലാംഗ്വേജ് സപ്പോര്ട്ട് (എന്‍എല്‍എസ്) ഉപയോഗിക്കുക എന്നത്. പ്രാദേശികവല്‍ക്കരണം എന്ന ഘട്ടത്തിലാകട്ടെ യൂസര്‍ ഇന്റിര്‍ഫേസ് (യുഐ) ഘടകങ്ങളില്‍ മാറ്റംവരുത്തല്‍, ഉള്ളടക്കം മൊഴിമാറ്റം ചെയ്യല്‍, സാങ്കേതിക പദാവലിയുടെ മാനകീകരണം എന്നിവ ഉള്‍പ്പെടുന്നു. കോഡ് എഴുതുന്നത് ഡവലപ്പര്‍മാരാണ്, അതുകൊണ്ടുതന്നെ ആഗോള അനുയോജ്യതയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ശ്രദ്ധപതിപ്പിക്കുക അവരാണ്. എന്നാല്‍ കോഡും സവിശേഷതകളുടെ രൂപകല്‍പനയും എങ്ങിനെയാണ് ഉല്‍പന്നം മൊഴിമാറ്റപ്പെടുന്നത്, നിര്ദിസഷ്‌ട വിപണിക്ക് അനുസരിച്ച് മാറ്റുന്നത് എന്നതിനെ സ്വാധീനിക്കും എന്നതിനാല്‍ പ്രാദേശികവല്‍ക്കരണത്തിന്റെ അടിസ്ഥാന ആശയങ്ങളെ പറ്റി ഡവലപ്പര്മാലര്ക്ക് ധാരണം ഉണ്ടായിരിക്കണം.
പദപരിചയം
ആഗോളവല്ക്കാരണം (ഗ്ലോബലൈസേഷന്‍):
ഏതെങ്കിലുമൊരു ഭാഷയെ മാത്രം ലക്‌ഷ്യമിടാതെ, എല്ലാ ഭാഷകള്ക്കുംര ഉപയോഗിക്കാവുന്ന തരത്തില്‍, സവിശേഷതകളും കോഡ് രൂപകല്‍പനയുമുള്ള ഒരു പ്രോഗ്രാം കോര്‍ വികസിപ്പിച്ചെടുക്കുന്ന നടപടിക്രമമാണ് ആഗോളവല്‍ക്കരണം. നിര്ദിരഷ്‌ട പ്രദേശങ്ങളുമായി (ലോക്കേല്‍) ബന്ധപ്പെട്ട, യൂണിക്കോഡ് പിന്തുണയുള്ള ഒരു കൂട്ടം ഭാഷാ ലിപികളിലും ഡാറ്റയിലും നിവേശിപ്പിക്കാനും പ്രദര്ശിുപ്പിക്കാനും ഉല്‍പാദിപ്പിക്കാനും ആഗോളവല്‍ക്കരണ രീതി അനുസരിച്ച് വികസിപ്പിച്ചെടുക്കുന്ന ഉല്‍പന്നത്തിന്റെ രൂപകല്‍പനയ്ക്ക് കഴിയും.
പ്രാദേശികവല്‍ക്കൃതാ യോഗ്യത:
മൂല (സോഴ്സ്) കോഡില്‍ ഒരു മാറ്റവും വരുത്താതെ വ്യത്യസ്ത ഭാഷാ പതിപ്പുകളായി ഒരു പ്രോഗ്രാം പ്രാദേശികവല്‍ക്കരിക്കാന്‍ കഴിയുന്ന രീതിയില്‍ സോഫ്റ്റ്‌വെയര്‍ കോഡ് ബേസും റിസോഴ്സുകളും സൃഷ്‌ടിച്ചിട്ടുള്ള രൂപകല്‍പനയാണ് പ്രാദേശികവല്‍ക്കൃതാ യോഗ്യതയുള്ള രൂപകല്‍പന എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.