കുട്ടികള്ക്കൊ രു കമ്പ്യൂട്ടര്‍ കൈപ്പുസ്തകം

 

സ്കൂളില്‍ മാത്രമല്ല, നഴ്സറിയില്‍ പോലും കമ്പ്യൂട്ടര്‍ ഉപയോഗപ്പെടുത്തുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്ന് പോകുന്നത്. കാരണം കമ്പ്യൂട്ടര്‍ പരിജ്ഞാനം ഭാവിയില്‍ അത്യന്താപേക്ഷിതമാണെന്ന് വിദ്യാഭ്യാസ ചിന്തകരോടൊപ്പം നമ്മളും മനസിലാക്കിയിരിക്കുന്നു. എന്നാല്‍, ഒന്നാം ക്ലാസ് മുതല്‍ കമ്പ്യൂട്ടര്‍ പാഠ്യവിഷയമാണെങ്കിലും ഈ വിഷയത്തില്‍ ശാസ്‌ത്രീയമായ അടിത്തറ നല്കാാന്‍ സഹായിക്കുന്ന പുസ്‌തകങ്ങള്‍ മലയാളത്തില്‍ അപൂര്വ്മാണ്.

കമ്പ്യൂട്ടറിന്റെ ചരിത്രം മുതല്‍ വിവരസാങ്കേതിക വിദ്യാരംഗത്തെ പുതിയ മാറ്റങ്ങള്‍ വരെ കുട്ടികള്ക്ക്  വായിച്ചാല്‍ മനസ്സിലാവുന്ന ഭാഷയില്‍ ചിത്രീകരിച്ചിരിക്കുന്ന ഒരു പുസ്തകത്തെ നമുക്ക് അടുത്തറിയാം. ടിവി സിജുവിന്റെ കമ്പ്യൂട്ടര്‍ കുട്ടികള്ക്ക്  എന്ന പുസ്തകമാണത്.

 

കമ്പ്യൂട്ടറിനെ അതിന്റെ സമഗ്രതയില്‍ മനസിലാക്കാന്‍ സഹായിക്കുന്ന കമ്പ്യൂട്ടര്‍ കുട്ടികള്ക്ക്  എന്ന പുസ്തകം കഥാരൂപത്തിലാണ് രൂപകല്പ്ന ചെയ്തിരിക്കുന്നത്. കുട്ടികള്ക്ക്  കമ്പ്യൂട്ടറിനെ അടുത്തറിയാന്‍ ഒരു കൈപുസ്തകം എന്നുതന്നെ ടിവി സിജുവിന്റെ സംരംഭത്തെ വിശേഷിപ്പിക്കാം. കമ്പ്യൂട്ടര്‍ എന്താണെന്നും എങ്ങനെ പ്രവര്ത്തിഷക്കുന്നുവെന്നും എങ്ങനെ ഉപയോഗപ്പെടുത്താമെന്നും രസകരമായി വിവരിക്കുന്ന ഒരു പുസ്തകമാണിത്.കമ്പ്യൂട്ടറിനെക്കുറിച്ച് അറിയാനാഗ്രഹിക്കുന്ന മുതിര്ന്നിവര്ക്കുംപ ഈ പുസ്‌തകം വളരെ പ്രയോജനപ്രദമാണ് എന്ന് പറയാതിരിക്കാന്‍ വയ്യ.

 

ജീവിതത്തിന്റെ സമസ്ത മേഖലകളിലും വിവര സാങ്കേതികവിദ്യ അനിവാര്യമായൊരു ഘടകമായി അനുദിനം മാറിക്കൊണ്ടിരിക്കുകയാണ്.മാറിയ സാഹചര്യത്തില്‍ വിവര സാങ്കേതിക വിദ്യയുടെ അകമ്പടിയോടെയല്ലാതെ നമുക്ക് ജീവിതത്തെ നോക്കിക്കാണാനാവില്ല. ഈ സാഹചര്യത്തില്‍ കുട്ടികള്ക്ക്  മാര്ഗലദര്ശെനം നല്കാലന്‍ ടി.വി. സിജു എഴുതിയ 'കമ്പ്യുട്ടര്‍ കുട്ടികള്ക്ക് ' എന്ന ഈ പുസ്തകത്തിന് സാധ്യമാകും. കമ്പ്യൂട്ടറിന്റെ ചരിത്രം മുതല്‍ വിവര സാങ്കേതിക രംഗത്തെ പുതിയ മാറ്റങ്ങള്‍ വരെ കുട്ടികള്ക്ക്  മനസ്സിലാകുന്ന രീതിയിലും ഭാഷയിലും ഇതില്‍ പ്രതിപാദിച്ചിരിക്കുന്നു.

 

കുട്ടികളുടെ മനസ്സില്‍ കമ്പ്യൂട്ടറിനെക്കുറിച്ചുള്ള നല്ലൊരു ചിത്രം തന്നെ കോറിയിടാന്‍ സഹായിക്കുന്ന ഈ പുസ്തകത്തിലെ മിക്ക ലേഖനങ്ങളും നേരത്തെ ഇന്ഫോ  മാധ്യമത്തിലൂടെ വെളിച്ചം കണ്ടവയാണ്. ഡിസി ബുക്സിന്റെ ഐടി സീരീസിലാണ് ‘കമ്പ്യൂട്ടര്‍ കുട്ടികള്ക്ക് ’ പുറത്തിറങ്ങിയിരിക്കുന്നത്. ഡോക്‌ടര്‍ ബി ഇക്ബാമല്‍ ജനറല്‍ എഡിറ്ററായ ഐടി പരമ്പരയിലെ ഈ പുസ്തകത്തിന് വില 130 രൂപയാണ്. 220 പേജുകളുണ്ട്. സ്കൂള്‍ ലൈബ്രറികള്ക്ക്് നല്ലൊരു മുതല്ക്കൂുട്ടാണ് ഈ പുസ്തകം.

സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ച് ജനങ്ങള്ക്ക്  ശരിയായ അവബോധം നല്കു ന്ന കെ.അന്‍‌വര്‍ സാദത്തിന്റെ സൈബര്‍ കുറ്റകൃത്യങ്ങളും ഇന്ത്യന്‍ സൈബര്‍ നിയമവും,ഇന്റ ര്നെകറ്റില്‍ നിന്നും വിവരങ്ങള്‍ എളുപ്പത്തില്‍ കണ്ടെത്താനുള്ള വഴികളടങ്ങിയ കെ രവീന്ദ്രന്റെ വിവരശേഖരണം ഇന്റളര്നെ്റ്റില്‍, ഇ-വായനയെ പറ്റി വിശദീകരിക്കുന്ന വികെ ആദര്ശി ന്റെ ഇനി വായന, ഇ-വായന, മലയാളത്തില്‍ എങ്ങനെ ബ്ലോഗ് നിര്മ്മിങക്കാം എന്നു വിവരിക്കുന്ന പിഎം ബാബുരാജിന്റെ മലയാളത്തില്‍ എങ്ങനെ ബ്ലോഗാം എന്നിവയാണ് ഡിസി ബുക്സിന്റെ ഐടി സീരീസിലെ മറ്റ് പുസ്തകങ്ങള്‍.